ആറ്റിങ്ങൽ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോൺഫെഡറേഷൻ ആറ്റിങ്ങൽ ഡിവിഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിവിഷണൽ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച കെ.പി. ധനപാലൻ അനുസ്മരണം ഐഎൻടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ.വി.എസ്. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
പുതിയതായി മെമ്പർഷിപ്പ് എടുത്ത ഇരുപതോളം പേർക്ക് കോൺഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് യൂണിയൻ അംഗത്വം നൽകി. ഡിവിഷണൽ പ്രസിഡന്റ് എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി വി. സുരേഷ് കുമാർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് എസ്. ബിജു, ജില്ലാ സെക്രട്ടറി എസ്. രാജേഷ്, ജില്ലാ ട്രഷറർ ആർ.രാജി, ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, തോമസ് ജോസഫ്, രത്നകുമാർ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Dhanapalan Memorial