കൂരാച്ചുണ്ട്: 2001ൽ പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ മരിച്ച ജീസസ് യൂത്ത് പ്രവർത്തകരായിരുന്ന കൂരാച്ചുണ്ട് സ്വദേശി റോയി ജോസഫ്, ചെമ്പനോട സ്വദേശിനികളായ രജനി മാത്യു, റീന ബാസ്റ്റിൻ പാലറ, ഷിജി തോമസ്, ബിന്ദു ദേവസ്യ എന്നിവരുടെ 25 -ാം വാർഷിക അനുസ്മരണ യോഗം കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിലും ചെമ്പനോട സെന്റ് ജോസഫ്സ് പള്ളിയിലും ആചരിച്ചു.
താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, ഒപ്പീസ് എന്നീ തിരുക്കർമ്മങ്ങൾ നടന്നു. ഫാ. സന്തോഷ് ചുവപ്പുങ്കൽ, ഫാ. രാജേഷ് വയലുങ്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് പാരീഷ് ഹാളിൽ നടന്ന അനുസ്മരണ യോഗം കേരള ജീസസ് യൂത്ത് കോഡിനേറ്റർ ഗോഡ്വിൻ ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്റർനാഷണൽ കോർഡിനേറ്റർ ഡോ. മിഥുൻ പോൾ മുഖ്യപ്രഭാഷണം നടത്തി. ഫാ. രാജേഷ് വയലുങ്കൽ എംസിബിഎസ്, സിസ്റ്റർ ഡാഫ്നി, റെജി കരോട്ട്, അമൽ ജോയ്, ജോഷി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നും നടന്നു.
Tags : nattu vishesham memorial meeting