പാലാ രൂപതയും മാര് സ്ലീവാ മെഡിസിറ്റിയും ഡിസിഎംഎസ് പാലാ രൂപതയും ചേര്ന്ന് ഡിസിഎംഎസ് അംഗങ്ങള്ക്കായി ആവിഷ്കരിച്ച കൈത്താങ്ങ് സ്നേഹപദ്ധതിയുടെ ഉദ്ഘാടനം ബിഷ
പാലാ: രൂപതയും മാര് സ്ലീവാ മെഡിസിറ്റിയും ഡിസിഎംഎസ് പാലായും ചേര്ന്ന് രൂപതയിലെ ദളിത് ക്രൈസ്തവര്ക്കായി ആവിഷ്കരിച്ച കൈത്താങ്ങ് എന്ന പ്രിവിലേജ് കാര്ഡിന്റെ ഉദ്ഘാടനം ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര്വഹിച്ചു.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനബന്ധിച്ചു നടന്ന ചടങ്ങില് രാമപുരം യൂണിറ്റ് പ്രസിഡന്റ് കെ.ജെ. തോമസ് കുന്നുംപുറം ആദ്യ കാര്ഡ് ഏറ്റുവാങ്ങി. ഈ പദ്ധതിയിലൂടെ ഡിസിഎംഎസ് അംഗത്വമുള്ള പാലാ രൂപതയിലെ മുഴുവന് ദളിത് ക്രൈസ്തവര്ക്കും രൂപതയുടെ വിവിധ സ്ഥാപനങ്ങളില് പ്രത്യേക ആനുകൂല്യം ലഭിക്കും.
ഉദ്ഘാടനകര്മത്തില് പാലാ രൂപത മുന് അധ്യക്ഷന് മാര് ജോസഫ് പള്ളിക്കാപറമ്പില്, മാര് സ്ലീവാ മെഡിസിറ്റി എംഡി ഫാ. മാത്യു തെക്കേല്, രാമപുരം ഫൊറോന പള്ളി വികാരി ഫാ. ബെര്ക്കുമാന്സ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റര് ഫാ.ഡോ. ജയിംസ് പുലിയുറുമ്പില്, അസോസിയറ്റ് ഡയറക്ടര് ഫാ. ജോസ് കീരഞ്ചിറ, അസോസിയറ്റ് ഡയറക്ടര് ഫാ. മാത്യു തുരുത്തിപ്പള്ളി, ഫാ. ജോസ് വടക്കേക്കുറ്റ്, ഡിസിഎംഎസ് രാമപുരം ഫൊറോന ഡയറക്ടര് ഫാ. ഏബ്രഹാം കുഴിമുള്ളില്, രാമപുരം ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. മാത്യു പനങ്ങാട്ട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്, ഫൊറോന, യൂണിറ്റ് ഭാരവാഹികള് തുടങ്ങിയവര് പങ്കെടുത്തു.
ഡിസിഎംഎസ് അംഗങ്ങള്ക്കായി രൂപത ഡയറക്ടര് ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത് വിശുദ്ധ കുര്ബാന അര്പ്പിച്ചു. വാഴ്ത്തപ്പെട്ട തേവര്പറമ്പില് കുഞ്ഞച്ചന്റെ 135 ാം ജന്മവര്ഷവും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ 20 ാം വര്ഷവും സഭാ സമുദായ ശക്തീകരണ വര്ഷവുമായി ആചരിക്കുന്ന അവസരത്തിലാണ് രൂപത പ്രത്യേക പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
Tags : NattuVishesham.DistricteNews