x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ല​പ്ര-വ​ല്യ​യ​ന്തി, പ​ത്ത​ര​പ്പ​ടി റോ​ഡു​ക​ൾ ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: October 18, 2026 12:43 AM IST | Updated: October 18, 2026 12:43 AM IST

മൈ​ല​പ്ര പോ​സ്റ്റ് ഓ​ഫി​സ് - പ​ത്തര​പ്പ​ടി റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ.

മൈ​ല​പ്ര: മൈ​ല​പ്ര-​വ​ല്ല്യ​യ​ന്തി, മൈ​ല​പ്ര - പ​ത്ത​ര​പ്പ​ടി റോ​ഡു​ക​ൾ ത​ക​ർ​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ര​ണ്ട് റോ​ഡു​ക​ളും ന​ശി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ പ്ര​തി​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് യാ​ത്ര ചെ​യ്യു​ന്ന റോ​ഡു​ക​ളാ​ണി​വ.
പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നും മൈ​ല​പ്ര, വ​ല്യ​യ​ന്തി, ക​ല്ലേ​ലി​മു​ക്ക്, ക​ട​മ്മ​നി​ട്ട, നാ​ര​ങ്ങാ​നം, വ​ലി​യ​കു​ളം, കോ​ഴ​ഞ്ചേ​രി വ​ഴി തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കും പ​ത്ത​നം​തി​ട്ട, മൈ​ല​പ്ര, ഓ​ലി​ക്ക​ൽ​പ്പ​ടി, പ​ത്ത​ര​പ്പ​ടി, കാ​റ്റാ​ടി, പ​ത്തി​ശേ​രി, കോ​ഴി​കു​ന്നം, മു​ഹൂ​ർ​ത്തി​ക്കാ​വ്, മ​ല​യാ​ല​പ്പു​ഴ, പു​തു​ക്കു​ളം, മു​ക്കു​ഴി, ത​ല​ച്ചി​റ, കു​ന്പ​ളാം​പൊ​യ്ക, വ​ട​ശേ​രി​ക്ക​ര, പു​തു​ശേ​രി​മ​ല, മ​ന്ദി​രം​പ​ടി, ബ്ലോ​ക്ക്‌​പ​ടി വ​ഴി റാ​ന്നി​ക്കും ര​ണ്ട് ഓ​ർ​ഡി​ന​റി ബ​സു​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ര​ണ്ട് റൂ​ട്ടു​ക​ളി​ൽ കൂ​ടി​യും സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു.

റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച കാ​ര​ണം ബ​സ് സ​ർ​വീ​സു​ക​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ട​യ്ക്കു നാ​ട്ടു​കാ​രു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പൂ​ർ​ണ തോ​തി​ൽ അ​ധി​കൃ​ത​ർ ര​ണ്ട് സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചു. ഇ​പ്പോ​ൾ ഈ ​ര​ണ്ട് റൂ​ട്ടു​ക​ളി​ലും പൊ​തു​ഗ​താ​ഗ​ത മാ​ർ​ഗ​മി​ല്ലാ​തെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ യാ​ത്രാ ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു.

സ​മീ​പ പ്ര​ദേ​ശ​ത്തെ വി​വി​ധ ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളി​ൽ നി​ന്നും വ​ല്യ​യ​ന്തി, പ​ത്ത​ര​പ്പ​ടി ഭാ​ഗ​ത്തേ​ക്ക് ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ചാ​ൽ റോ​ഡ് ത​ക​ർ​ച്ച കാ​ര​ണം വ​രാ​നാ​കി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്നു​ണ്ടാ​കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

മൈ​ല​പ്ര - വ​ല്യ​യ​ന്തി -ക​ട​മ്മ​നി​ട്ട റോ​ഡ് മൈ​ല​പ്ര, നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​യും ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യാ​ണ്. പ്ര​ധാ​ന മൈ​ല​പ്ര - പ​ത്ത​ര​പ്പ​ടി റോ​ഡ് മൈ​ല​പ്ര, മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തും മ​ല​യാ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡു​മാ​ണ്. ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടാ​ൽ ഈ ​റോ​ഡി​ൽ കൂ​ടി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ടു​ന്ന​ത്. അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള മൈ​ല​പ്ര - വ​ല്യ​യ​ന്തി - ക​ട​മ​മ​നി​ട്ട റോ​ഡും ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള മൈ​ല​പ്ര - പ​ത്ത​ര​പ്പ​ടി റോ​ഡും ടാ​ർ ചെ​യ്യു​ന്ന​തി​ലേ​ക്ക് ക​ഴി​ഞ്ഞ എ​ൽ‌​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ന​ട​ത്തി​യ സ​മ്മ​ർ​ദ​ത്തി​ന്‍റെ​ഫ​ല​മാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു.

മൈ​ല​പ്ര - വ​ല്യ​യ​ന്തി റോ​ഡി​ന് 2.40 കോ​ടി രൂ​പ​യും മൈ​ല​പ്ര - പ​ത്ത​ര​പ്പ​ടി റോ​ഡി​ന് 83 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ര​ണ്ടു റോ​ഡു​ക​ളു​ടെ​യും കാ​രാ​റു​ക​ൾ ഏ​റ്റെ​ടു​ത്ത കോ​ൺ​ട്രാ​ക്ട​ർ​മാ​ർ ടാ​റി​ന്‍റെ വി​ല​വ​ർ​ധ​ന കാ​ര​ണം ടെ​ൻ​ഡ​ർ തു​ക വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലേ പ​ണി​ക​ൾ ആ​രം​ഭി​ക്കാ​നാ​കൂ​വെ​ന്ന് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും നാ​ളി​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

മൈ​ല​പ്ര​യി​ലെ ര​ണ്ട് പ്ര​ധാ​ന റോ​ഡു​ക​ളെ​ന്ന പ​രി​ഗ​ണ​ന​യി​ൽ ഇ​വ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​നു ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും മൈ​ല​പ്ര - കാ​ക്കാം​തു​ണ്ട് - വ​ല്യ​യ​ന്തി, മൈ​ല​പ്ര - ഓ​ലി​ക്ക​ൽ​പ്പ​ടി - പ​ത്ത​ര​പ്പ​ടി റോ​ഡു​ക​ൾ കൂ​ടി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും ബി​ൽ​ഡിം​ഗ്‌ ആ​ൻ​ഡ് അ​ദ​ർ ക​ൺ​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (എ​ഐ​റ്റി​യു​സി) പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ്റി.​കെ. സോ​മ​നാ​ഥ​ൻ നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham.DistricteNews

Recent News

Corehub Up