ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കുന്
ഇലഞ്ഞി: ബിഷപ് എമരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ ജന്മശതാബ്ദി കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ മുത്തോലപുരത്തെ വീട്ടിൽ വിപുലമായി ആഘോഷിച്ചു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, യാക്കോബായ സഭ ഭദ്രാസനാധിപൻ ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, മന്ത്രിമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, ജോസ് കെ. മാണി എംപി തുടങ്ങിയവർ പ്രസംഗിച്ചു.
വലിയപിതാവിന്റെ അത്യഗാധമായ ജ്ഞാനം, ചരിത്രബോധം, ആരാധനക്രമത്തെക്കുറിച്ചുള്ള ആഴമേറിയ അറിവ്, പ്രാർഥനാനിർഭരമായ ജീവിതം എന്നിവ പാലാ രൂപതയുടെ ഹൃദയത്തിലെ മായാത്ത മുദ്രകളാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരിച്ചു.
ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മാർ ജോസഫ് പള്ളിക്കാപറന്പിലിന്റെ കുടുംബാംഗങ്ങൾ പാലാ രൂപതയുടെ ഹോം പാലാ പദ്ധതിയുമായി സഹകരിച്ച് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
ചടങ്ങിൽ പള്ളിക്കാപറമ്പിൽ കുടുംബാംഗങ്ങളും നിരവധി വൈദികരും പൊതുപ്രവർത്തകരും പങ്കെടുത്തു.
Tags : NattuVishesham.DistricteNews