x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ന്‍ പു​ര​സ്‌​കാ​രം തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന് സ​മ്മാ​നിച്ചു

വെബ് ഡെസ്ക്
Published: October 18, 2026 01:04 AM IST | Updated: October 18, 2026 01:04 AM IST

മി​ക​ച്ച പൊ​തു പ്ര​വ​ര്‍​ത്ത​ക​നു​ള്ള പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ന്‍ പു​ര​സ്‌​കാ​രം സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീസ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ സ​മ്മാ​നി​ക്ക

പാലാ: മി​ക​ച്ച പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​ള്ള പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ന്‍ പു​ര​സ്‌​കാ​രം സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നു ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീസ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ സ​മ്മാ​നി​ച്ചു. പ്ര​വാ​സി വ്യ​വ​സാ​യി ഹാ​രി​സ് രാ​ജ, ടൂ​റി​സം മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ള്‍​ക്ക് ജോ​ബി​ന്‍ അ​ക്ക​ര​ക്ക​ളം, ഇ​ന്‍​ഷ്വ​റ​ന്‍​സ് മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ള്‍​ക്ക് ഷി​ബു വി. ​ജോ​സ​ഫ് എ​ന്നി​വ​ര്‍​ക്കും പു​ര​സ്‌​കാ​രം ന​ല്കി.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള പു​ര​സ്‌​കാ​രം പാ​ലാ ബ്രി​ല്യ​ന്‍റി​നു വേ​ണ്ടി ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് തോ​മ​സ് ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച സ്‌​കൂ​ളി​നു​ള്ള പു​ര​സ്‌​കാ​രം ചാ​വ​റ പ​ബ്‌​ളി​ക് സ്‌​കൂ​ളി​നു വേ​ണ്ടി ഫാ.​ സാ​ബു കൂ​ട​പ്പാ​ട്ട് ഏ​റ്റു​വാ​ങ്ങി. സാ​ഹി​ത്യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചു​ള്ള പു​ര​സ്‌​കാ​രം ഡോ.​നെ​ടു​മു​ടി ഹ​രി​കു​മാ​റി​നു സ​മ്മാ​നി​ച്ചു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണി മു​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ കേ​ന്ദ്ര മ​ന്ത്രി പി.​സി. തോ​മ​സ്, ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി റോ​യി പി. ​തി​യോ​ച്ച​ന്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ. ബാ​ബു, ദി​നേ​ശ​ന്‍ ഭാ​വ​ന, പി.​പി. ജോ​സ​ഫ്, ആ​ദി​ത്യ സു​രേ​ഷ് ബാ​ബു, ജോ​സ് ആ​റാ​ത്തും​പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നും ഹാ​രി​സ് രാ​ജ​യും അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up