x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഓ​ട്ട​ന്‍​തു​ള്ള​ല്‍

വെബ് ഡെസ്ക്
Published: October 18, 2026 12:27 AM IST | Updated: October 18, 2026 12:27 AM IST

കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട്ട​ന്‍​തു​ള്ള​ല്‍ അ​വ​ത​രി​പ്പി​ച്ച അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​യ​രാ​ജ് സ​ദ​സി​

തൊ​ടു​പു​ഴ: ല​ഹ​രി​ക്കെ​തി​രേ എ​ക്‌​സൈ​സ് വ​കു​പ്പ് ന​ട​ത്തിവ​രു​ന്ന വി​മു​ക്തി മി​ഷ​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം വേ​ദി​ക​ളി​ല്‍ ഓ​ട്ട​ന്‍​തു​ള്ള​ല്‍ അ​വ​ത​രി​പ്പി​ച്ച് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. മ​ട്ടാ​ഞ്ചേ​രി എ​ക്‌​സൈ​സ് ഓ​ഫി​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യ വി.​ ജ​യ​രാ​ജാ​ണ് ഓ​ട്ട​ന്‍തു​ള്ള​ലിലൂ​ടെ ല​ഹ​രി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളും ല​ഹ​രിമോ​ച​ന സ​ന്ദേ​ശ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​ന്ന​ലെ കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ട്ട​ന്‍​തു​ള്ള​ല്‍ അ​ര​ങ്ങേ​റി.
2018 മു​ത​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം ല​ഹ​രിവ​ര്‍​ജ​ന മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ഓ​ട്ട​ന്‍​തു​ള്ള​ലും ക്ലാ​സും ന​ട​ത്തിവ​രു​ന്നു​ണ്ട്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തോടൊ​പ്പ​മാ​ണ് ഓ​ട്ട​ന്‍​തു​ള്ള​ല്‍ അ​വ​ത​ര​ണ​വും ന​ട​ത്തു​ന്ന​ത്. ശാ​സ്ത്രീ​യ​മാ​യി അ​ഭ്യ​സി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഓ​ട്ട​ന്‍​തു​ള്ളൽ എന്ന ക​ലാ​രൂ​പ​ത്തെ ത​ന​ത് രൂ​പ​ത്തി​ല്‍ ത​ന്നെ​യാ​ണ് ബോ​ധ​വ​ത്കര​ണ​ത്തി​നാ​യി​ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ല​ഹ​രി​ക്കെ​തി​രേ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്വ​ന്ത​മാ​യി തു​ള്ള​ല്‍പാ​ട്ടെ​ഴു​തി ചി​ട്ട​പ്പെ​ടു​ത്തി വ​യ​ലാ​ര്‍ സ​ന്തോ​ഷ് എ​ന്ന തു​ള്ള​ല്‍ ക​ലാ​കാ​ര​ന്‍റെ കീ​ഴി​ല്‍ പ്രാ​ഥ​മി​ക പ​രി​ശീ​ല​നം നേ​ടി​യാ​ണ് രം​ഗ​ത്ത് അ​വ​ത​രി​പ്പി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​തി​നോ​ട​കം 780 വേ​ദി​ക​ള്‍ പി​ന്നി​ട്ടു.

പ്ര​തി​ഫ​ലം കൈ​പ്പ​റ്റാ​തെ​യാണ് ജ​യ​രാ​ജി​ന്‍റെ സേ​വ​നം. ആ​ദ്യം ഓ​ട്ട​ന്‍​തു​ള്ള​ലും തു​ട​ര്‍​ന്ന് ഇ​തേ വി​ഷ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​മാ​ണ് ന​ട​ത്തു​ന്ന​ത്. ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യാ​ണ് ജ​യ​രാ​ജ്.

Tags : NattuVishesham.DistricteNews

Recent News

Corehub Up