തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവത്തില് കിരീടം നേടിയ ചെന്ത്രാപ്പിന്നി എസ്എന് വിദ്യാഭവന് സീനിയര് സെക്കന്ഡറി സ്കൂള്.
ഇരിങ്ങാലക്കുട: സിബിഎസ്ഇ ജില്ലാ കലോത്സവത്തില് 1113 പോയിന്റുമായി ചെന്ത്രാപ്പിന്നി എസ്എന് വിദ്യാഭവന് സീനിയര് സെക്കന്ഡറി സ്കൂള് ഓവറോള് കിരീടം നേടി. 1077 പോയിന്റുമായി മാള ഹോളിഗ്രേസ് അക്കാദമി രണ്ടാം സ്ഥാനവും 1063 പോയിന്റുമായി മാള ഡോ. രാജു ഡേവീസ് ഇന്റര്നാഷണല് സ്കൂള് മൂന്നാം സ്ഥാനവും നേടി.
കലോത്സവം തുടങ്ങി ആദ്യദിനം മുതല് എസ്എന് വിദ്യാഭവന്റെ മുന്നേറ്റം തുടരുകയായിരുന്നു. സമാപന സമ്മേളനത്തില് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ സമ്മാനങ്ങള് വിതരണം ചെയ്തു.
സഹോദയയുടെ മുഖ്യരക്ഷാധികാരി ഡോ. രാജു ഡേവിസ് പെരേപ്പാടന് ചടങ്ങില് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്് ബിനു കെ. രാജ്, ഡോ. എന്.എം. ജോര്ജ്, ഫാ. പി.ജെ. വര്ഗീസ്, സ്കൂള് മാനേജര് ഫാ. ജോസ് പയ്യപ്പിള്ളി എന്നിവര് പ്രസംഗിച്ചു. ജനറല് സെക്രട്ടറി പി.എന്. ഗോപകുമാര്, സ്കൂള് പ്രിന്സിപ്പൽ ഫാ. അരുണ് പൈനാടത്ത് സിഎംഐ നന്ദിയും പറഞ്ഞു.
Tags : NattuVishesham.DistricteNews