തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ വട്ടപ്പാറയ്ക്കു സമീപമുണ്ടായ അപകടം.
കണമല: നിയന്ത്രണം തെറ്റിയ മിനി ബസ് വൈദ്യുതിപോസ്റ്റിൽ ഇടിച്ചു റോഡിലേക്കു മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ ആറോടെ എരുമേലി ശബരിമല പാതയിൽ തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ വട്ടപ്പാറയ്ക്കു സമീപമാണ് അപകടം.
ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നു പറയുന്നു.
പോസ്റ്റ് ഒടിഞ്ഞു വീണതിനെത്തുടർന്ന് ഏറെസമയം പാതയിൽ ഗതാഗതം തടസപ്പെട്ടു. മേഖലയിലെ വൈദ്യുതി വിതരണവും തകരാറിലായി. വാഹനത്തിലുണ്ടായിരുന്ന തീർഥാടകർക്ക് നിസാര പരിക്കേറ്റു.
Tags : NattuVishesham.DistricteNews