x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ മരിച്ചു  

നാഷണൽ ഡെസ്ക്
Published: June 26, 2026 07:45 PM IST | Updated: June 26, 2026 07:46 PM IST

സെപ്റ്റിക് ടാങ്കിനുള്ളിൽ ഇറങ്ങി അഗ്നിശമനസേന രക്ഷാപ്രവർത്തനം നടത്തുന്നു

ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടാങ്കിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു. അരുണ്‍(38), സന്ദീപ് (32), ചന്ദ്(42) എന്നിവരാണ് മരിച്ചത്. മൂവരും സുല്‍ത്താന്‍പുരിയിലെ ഇന്ദ്ര ജീല്‍ നിവാസികളാണ്.

ഡല്‍ഹിയിലെ മുന്ദ്ക ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ജ്വാല പുരിയിലെ 8/93-ാം നമ്പര്‍ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ ഇവര്‍ വിഷവാതകം ശ്വസിച്ച് ബോധരഹിതരായി വീഴുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൂവരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുന്ദ്ക പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും വീഴ്ച്ചയുണ്ടായോ എന്നതുൾപ്പെടെയാണ് പോലീസ് അന്വേഷിക്കുന്നത്.

Tags : Workers Die Toxic Gas Septic Tank Factory

Recent News

Corehub Up