x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി​ജ​യ​ന്തി തി​ര​ക്ക്; സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

വെബ് ഡെസ്ക്
Published: September 30, 2026 06:38 PM IST | Updated: September 30, 2026 06:38 PM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ഗാ​ന്ധി​ജ​യ​ന്തി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലെ അ​ധി​ക യാ​ത്രാ​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ക​ണ്ണൂ​രി​ലേ​ക്കു​മാ​ണ് പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ.

എ​സ്എം​വി​ബി-​തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ൽ എ​ക്സ്പ്ര​സ് (06585) വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.50ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ടും. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.40ന് ​ആ​യി​രി​ക്കും. പാ​ല​ക്കാ​ട്, കോ​ട്ട​യം വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക.

എ​സ്എം​വി​ബി-​ക​ണ്ണൂ​ർ സ്പെ​ഷ്യ​ൽ (06595) വ്യാ​ഴാ​ഴ്ച രാ​ത്രി 9.45ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ടും. ക​ണ്ണൂ​രി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.10ന് ​ആ​രം​ഭി​ക്കും.

 

Tags : SpecialTrains IndianRailways Bengaluru Thiruvananthapuram Kannur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up