Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpecialTrains

എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു റൂ​ട്ടി​ല്‍ ഓ​ണം സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍

പ​​​​ര​​​​വൂ​​​​ര്‍: ഓ​​​​ണം പ്ര​​​​മാ​​​​ണി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​നും ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നു​​​​മി​​​​ട​​​​യി​​​​ലെ യാ​​​​ത്രാ​​​​ത്തി​​​​ര​​​​ക്ക് പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ദ​​​​ക്ഷി​​​​ണ റെ​​​​യി​​​​ല്‍​വേ പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​വാ​​​​ര എ​​​​ക്‌​​​​സ്പ്ര​​​​സ് സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ന്‍ - സ​​​​ര്‍ എം. ​​​​വി​​​​ശ്വേ​​​​ശ്വ​​​​ര​​​​യ്യ ടെ​​​​ര്‍​മി​​​​ന​​​​ല്‍ ബം​​​​ഗ​​​​ളൂ​​​​രു റൂ​​​​ട്ടി​​​​ലാ​​​​ണ് സ്‌​​​​പെ​​​​ഷ​​​​ല്‍ ട്രെ​​​​യി​​​​നു​​​​ക​​​​ള്‍ സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക.

ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്തെ അ​​​​ധി​​​​ക തി​​​​ര​​​​ക്ക് ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ട്രെ​​​​യി​​​​ന്‍ ന​​​​മ്പ​​​​ര്‍ 06147 / 06148 സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​ക്കൊ​​​​ണ്ട് റെ​​​​യി​​​​ല്‍​വേ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഡി​​​​വി​​​​ഷ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സ് ഔ​​​ദ്യോ​​​ഗി​​​ക വി​​​ജ്ഞാ​​​പ​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. ഇ​​​​രു​​​​വ​​​​ശ​​​​ത്തേ​​​​ക്കു​​​​മാ​​​​യി അ​​​​ഞ്ച് ട്രി​​​​പ്പു​​​​ക​​​​ള്‍ വീ​​​​ത​​​​മാ​​​​ണ് ഈ ​​​​സ്‌​​​​പെ​​​​ഷ​​​​ല്‍ ട്രെ​​​​യി​​​​ന്‍ സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക.

സ​​​​ര്‍​വീ​​​​സ് വി​​​​വ​​​​ര​​​​ങ്ങ​​​​ളും തീ​​​​യ​​​​തി​​​​ക​​​​ളും

ട്രെ​​​​യി​​​​ന്‍ ന​​​​മ്പ​​​​ര്‍ 06147 (എ​​​​റ​​​​ണാ​​​​കു​​​​ളം - ബം​​​​ഗ​​​​ളൂ​​​​രു): ഓ​​​​ഗ​​​​സ്റ്റ് ഒ​​​​മ്പ​​​​ത് മു​​​​ത​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ ആ​​​​റു വ​​​​രെ​​​​യു​​​​ള്ള ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു​​​നി​​​​ന്ന് സ​​​​ര്‍​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കും. ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ രാ​​​​ത്രി 11.10ന് ​​​​പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന ട്രെ​​​​യി​​​​ന്‍ തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സം (തി​​​​ങ്ക​​​​ള്‍) ഉ​​​​ച്ച​​​​യ്ക്ക് 12.45ന് ​​​​ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍ എ​​​​ത്തി​​​​ച്ചേ​​​​രും.

ട്രെ​​​​യി​​​​ന്‍ ന​​​​മ്പ​​​​ര്‍ 06148 (ബം​​​​ഗ​​​​ളൂ​​​​രു - എ​​​​റ​​​​ണാ​​​​കു​​​​ളം): ഓ​​​​ഗ​​​​സ്റ്റ് 10 മു​​​​ത​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഏ​​​​ഴു വ​​​​രെ​​​​യു​​​​ള്ള തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ല്‍നി​​​​ന്ന് സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തും. തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന ട്രെ​​​​യി​​​​ന്‍ ചൊ​​​​വ്വാ​​​​ഴ്ച രാ​​​​വി​​​​ലെ 5.45-ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് തി​​​​രി​​​​ച്ചെ​​​​ത്തും. ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്തെ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ് വ​​​​രും​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നും റെ​​​​യി​​​​ല്‍​വേ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up