x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​സി​സി ഓ​ഫീ​സ് ആ​ക്ര​മ​ണം; സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

വെബ് ഡെസ്ക്
Published: September 30, 2026 04:31 PM IST | Updated: September 30, 2026 04:31 PM IST

സ​ണ്ണി ജോ​സ​ഫ്.

തി​രു​വ​ന​ന്ത​പു​രം: ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തെ ചൊ​ല്ലി കോ​ൺ​ഗ്ര​സ്-​ബി​ജെ​പി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​സി​സി ഓ​ഫീ​സ​ട​ക്കം കോ​ൺ​ഗ്ര​സ് ഓ​ഫീ​സു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​വും ക​ല്ലേ​റും. നെ​യ്യാ​റ്റി​ൻ​ക​ര ആ​നാ​വൂ​രി​ലെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ഓ​ഫീ​സി​ന് തീ​യി‌​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ഡി​സി​സി ഓ​ഫീ​സി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ഏ​റെ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടും ഒ​ത്താ​ശ​യോ​ടും പ്രേ​ര​ണ​യോ​ടു​മാ​ണ് പാ​ർ​ട്ടി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ് സ​ണ്ണി ജോ​സ​ഫി​ന്‍റെ ആ​രോ​പ​ണം. 

ഗു​ണ്ടാ​യി​സ​ത്തി​ലും അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​ലു​മാ​ണ് ബി​ജെ​പി വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും ഇ​ത്ത​രം രീ​തി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് വ​ഴ​ങ്ങി​ല്ലെ​ന്നും വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം സം​ഭ​വ​ത്തെ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി കാ​ണാ​നാ​കി​ല്ല. ദേ​ശീ​യ​ത​ല​ത്തി​ൽ നേ​രി​ടു​ന്ന തി​രി​ച്ച​ടി​ക​ളി​ൽ നി​ന്നും മ​റ്റ് വി​ഷ​യ​ങ്ങ​ളി​ൽ നി​ന്നും പൊ​തു​ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ബി​ജെ​പി ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്നും സ​ണ്ണി ജോ​സ​ഫ് ആ​രോ​പി​ച്ചു. അ​മി​ത് ഷാ​യെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​വ​മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​ത്. 

Tags : DCC Office Attack SunnyJoseph KPCC Congress BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up