x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2030-ൽ മണ്ണിൽ കാലുകുത്തും 'വൂളി മാമത്ത്'; ജീൻ എഡിറ്റിംഗിൽ നിർണായക വഴിത്തിരിവുമായി ഗവേഷകർ

റിസെർച്ച് ഡെസ്‌ക്
Published: September 30, 2026 03:57 PM IST | Updated: September 30, 2026 03:59 PM IST

വൂളി മാമത്ത്.

മൂ​ന്നു ല​ക്ഷം വ​ർ​ഷം മു​ത​ൽ പ​തി​നാ​യി​രം വ​ർ​ഷം മു​ൻ​പു​വ​രെ യൂ​റോ​പ്പ്, ഏ​ഷ്യ, വ​ട​ക്കേ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹിമമേ​ഖ​ല​ക​ളി​ൽ യ​ഥേ​ഷ്ടം വി​ഹ​രി​ച്ചി​രു​ന്ന 'വൂളി മാമത്തു'കളെ പുനഃസ‌ൃഷ്ടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണു ശാസ്ത്രലോകം. (അ​റി​യ​പ്പെ​ടു​ന്ന അ​വ​സാ​ന​ത്തെ 'വൂ​ളി മാ​മ​ത്തു'​കൾ ബി​സി 1650 വ​രെ അ​തി​ജീ​വി​ച്ചു. അതായത്, ഗി​സ​യി​ലെ പി​ര​മി​ഡു​ക​ൾ നി​ർമിച്ച് ആ​യി​രം വ​ർ​ഷ​ത്തിനു‌ ‌ശേ​ഷം).

വം​ശ​നാ​ശം സം​ഭ​വി​ച്ച 'പു​രാ​ത​ന ആ​ന'​യെ നിർമിതബുദ്ധിയുടെ സഹായത്തോടെ ഭൂ​മു​ഖ​ത്തേക്കു ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ ഊർജിതമാക്കിയെന്നു ശാസ്ത്രജ്ഞർ പറഞ്ഞു. ആ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ബ​യോ​ടെ​ക്നോ​ള​ജി സ്ഥാപനം 'കൊ​ളോ​സ​ൽ ബ​യോ​സ​യ​ൻ​സ​സ്' ആ​ണ് ജീ​ൻ എ​ഡി​റ്റിം​ഗ് മേ​ഖ​ല​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഈ ​വ​ൻ പ​ദ്ധ​തി​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ, അ​താ​യ​ത് 2028-ഓ​ടെ ആനയുമായി സാദൃശ്യമുള്ള മാ​മ​ത്ത് കുട്ടിയെ സൃ​ഷ്ടി​ക്കാ​നാ​യി​രു​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. എന്നാൽ, അ​തി​ശൈ​ത്യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള ജീ​വി​യെ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തു മു​ൻ​കൂ​ട്ടി ക​രു​തി​യ​തി​ലും ഏ​റെ സ​ങ്കീ​ർ​ണ​മാ​ണെ​ന്നു ഗ​വേ​ഷ​ക​ർ തിരിച്ചറിഞ്ഞു. മാ​മ​ത്തി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​വാ​യ ഏ​ഷ്യ​ൻ ആ​ന​ക​ളു​ടെ ഡി​എ​ൻ​എ​യും മാ​മ​ത്തിന്‍റെ ഡി​എ​ൻ​എ​യും ത​മ്മി​ൽ 99.6 ശ​ത​മാ​നം സാ​മ്യ​മു​ണ്ട്. തു​ട​ക്ക​ത്തി​ൽ ആ​ന​യു​ടെ ഡി​എ​ൻ​എ​യി​ൽ അറുപതോളം ജീ​ൻ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്തൽ. എന്നാൽ രോ​മ​ക്കു​പ്പാ​യം, ചെ​റി​യ ചെ​വി​ക​ൾ, മ​ഞ്ഞു​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തി​ജീ​വി​ക്കാ​നു​ള്ള കൊ​ഴു​പ്പ് തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ൾ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ 150-ലേറെ ജീ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നു വി​ശ​ദ​മാ​യ ജീ​നോം മാ​പ്പിം​ഗി​ലൂ​ടെ ശാസ്ത്രജ്ഞർക്കു വ്യ​ക്ത​മാ​യി.

 

K-Rail Survey

2030-ൽ മണ്ണിൽ കാലുകുത്തും
​സ​ങ്കീ​ർണ​മാ​യ ജീ​ൻഘ​ട​ന കൃ​ത്യ​മാ​യി ക്ര​മീ​ക​രി​ക്കാൻ ക്രി​സ്പ​ർ ജീ​ൻ എ​ഡി​റ്റിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യക്കൊപ്പം അ​ഡ്വാ​ൻ​സ്ഡ് ഡീ​പ് ലേ​ണിം​ഗ് എ​ഐ സം​വി​ധാ​ന​ങ്ങ​ളാ​ണു ശാസ്ത്രസംഘം ​ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു ജീ​ൻ സം​യോ​ജ​ന​ങ്ങ​ളെ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​ശ​ക​ല​നം ചെ​യ്യാ​നും, ഒ​ന്നി​ല​ധി​കം ജീ​ൻ വ്യ​തി​യാ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് വ​രു​മ്പോ​ൾ ഭ്രൂ​ണ​ത്തി​ലു​ണ്ടാ​കാ​വു​ന്ന മാ​ര​ക​ വൈ​ക​ല്യ​ങ്ങ​ൾ പ്ര​വ​ചി​ക്കാ​നും എ​ഐ അ​ൽ​ഗോ​രി​ത​ങ്ങ​ൾ​ക്കു സാ​ധി​ക്കും. എ​ഐ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 2030-ാടെ മാമത്തിനെ പുനഃസൃഷ്ടിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു കൊ​ളോ​സ​ൽ സംഘം വ്യക്തമാക്കി.

​ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം പൂ​ർണ​മാ​യ ഒ​രു ക്ലോ​ൺ നി​ർമി​ക്ക​ല​ല്ല, മ​റി​ച്ച് ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ലെ കൊ​ടും ത​ണു​പ്പി​ൽ ജീ​വി​ക്കാ​നും അ​വി​ടു​ത്തെ ഇ​ക്കോ​സി​സ്റ്റം സം​ര​ക്ഷി​ക്കാ​നും ശേ​ഷി​യു​ള്ള 'ഏ​ഷ്യ​ൻ ആ​ന-​മാ​മ​ത്ത്' ഹൈ​ബ്രി​ഡ് ജീ​വി​യെ സൃ​ഷ്ടി​ക്ക​ലാ​ണ്. മാ​മ​ത്തു​ക​ളെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നൊ​പ്പം, ഈ ​ദൗ​ത്യ​ത്തി​ലൂ​ടെ വി​ക​സി​പ്പി​ക്കു​ന്ന എ​ഐ സ​ങ്കേ​ത​ങ്ങ​ളും ജീ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും നി​ല​വി​ൽ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ആ​ന​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും മ​നു​ഷ്യന്‍റെ ആരോഗ്യമേഖലയിലും വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കു വ​ഴിവയ്​ക്കു​മെ​ന്നും ഗ​വേ​ഷ​ക​ർ അഭിപ്രായപ്പെടുന്നു.

Tags : ScienceNews WoollyMammoth ColossalBiosciences CRISPR

Recent News

Corehub Up