കസാഖിസ്ഥാനെ പരാജയപ്പെടുത്തിയ സ്ലൊവാക്യൻ ടീമിന്റെ ആഹ്ലാദം
കൊസൈസ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്ലൊവാക്യയ്ക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് കെ മത്സരത്തിൽ കസാഖിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ലിയോ സൗസറും ഡെവിഡ് ഹാൻകോയുമാണ് സ്ലൊവാക്യയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. രമാസാൻ കരിമോവാണ് കസാഖിസ്ഥാന്‍ വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്ലൊവാക്യയ്ക്ക് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് കെയിൽ ഒന്നാം സ്ഥാനത്താണ് സ്ലൊവാക്യ.
Tags : UEFA Nations League Football Slovakia beats Kazakhstan