x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​പ്പ​ള്ളി ന​വോ​ത്ഥാ​ന സ​മി​തി അ​ധ്യ​ക്ഷ​ൻ, തു​ഷാ​ർ ബി​ജെ​പി സ​ഖ്യ​ത്തി​ന്‍റെ നേ​താ​വ്; പ​രി​ഹാ​സ​വു​മാ​യി പി. ​ജ​യ​രാ​ജ​ൻ

വെബ് ഡെസ്‌ക്
Published: September 30, 2026 05:14 PM IST | Updated: September 30, 2026 05:14 PM IST

പി. ​ജ​യ​രാ​ജ​ൻ

കൊ​ച്ചി: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ​ജ​യ​രാ​ജ​ൻ. വെ​ള്ളാ​പ്പ​ള്ളി​യു​ടെ മു​സ്‌​ലിം വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ആ​യി​രു​ന്നു ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​നം.

എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സി. ​കേ​ശ​വ​നി​ൽ നി​ന്ന് ഇ​പ്പോ​ഴ​ത്തെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നി​ലേ​ക്കു​ള്ള ദൂ​രം എ​ത്ര​യാ​ണെ​ന്ന് ചോ​ദി​ച്ച അ​ദ്ദേ​ഹം മു​മ്പ് നാ​യാ​ടി മു​ത​ൽ ന​മ്പൂ​തി​രി വ​രെ എ​ന്ന് പ​റ​ഞ്ഞി​രു​ന്ന വെ​ള്ളാ​പ്പ​ള്ളി ഇ​പ്പോ​ൾ നാ​യാ​ടി മു​ത​ൽ ന​സ്രാ​ണി വ​രെ എ​ന്നാ​ണ് പ​റ​യു​ന്ന​തെ​ന്നും ആ​രോ​പി​ച്ചു.

മു​സ്‌​ലി​ങ്ങ​ളെ ബോ​ധ​പൂ​ർ​വം മാ​റ്റി​നി​ർ​ത്തു​ക​യാ​ണെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. അ​ച്ഛ​ൻ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ന​വോ​ത്ഥാ​ന സ​മി​തി അ​ധ്യ​ക്ഷ​നാ​കു​ക​യും മ​ക​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ബി​ജെ​പി സ​ഖ്യ​ത്തി​ന്‍റെ നേ​താ​വാ​കു​ക​യും ചെ​യ്യു​ന്ന വൈ​രു​ധ്യ​മാ​ണ് കേ​ര​ള​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ പ​രി​ഹാ​സ​മു​യ​ർ​ത്തി.

Tags : PJayarajan VellappallyNatesan SNDP CPM BJP BDJS

Recent News

Corehub Up