Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കടുത്ത വിമർശനങ്ങൾക്കെതിരെ പരോക്ഷ മറുപടിയുമായി സിപിഎം നേതാവും മുൻ നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീർ. ശ്രീനാരായണ ഗുരുവിന്റെ വിശാലമായ മാനവിക ദർശനങ്ങളെ പരാമർശിക്കുന്ന കവിതാരംഗങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് വെള്ളാപ്പള്ളിയുടെ പേരെടുത്തു പറയാതെയുള്ള ഷംസീറിന്റെ പ്രതികരണം.
"അദ്വൈതത്തിനൊരർത്ഥം നൽകിയ ശ്രീനാരായണ ഗുരുവിന്ന് പുതുമടിശീലക്കാരുടെ മടിയിൽ പിടഞ്ഞു വീണു മരിക്കുന്നു..." എന്നാണ് ഷംസീർ കുറിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ എ.എൻ. ഷംസീറിനെതിരെ അതിരൂക്ഷമായ കടന്നാക്രമണങ്ങളാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയത്. ഷംസീറിന്റേത് കമ്മ്യൂണിസ്റ്റ് മനസല്ലെന്നും മുസ്ലിം ലീഗിന്റെ മനസുപോലെയാണെന്നും ആരോപിച്ച വെള്ളാപ്പള്ളി, പാർട്ടിയിലെ മുതിർന്ന നേതാക്കൾ ത്യാഗങ്ങളിലൂടെ ഉയർന്നുവന്നപ്പോൾ ഷംസീർ വളരെ എളുപ്പത്തിലാണ് അധികാരത്തിലെത്തിയതെന്നും പരിഹസിച്ചിരുന്നു.
എന്നാൽ ഷംസീറിനെ വർഗീയമായി ചിത്രീകരിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തെ സിപിഎം നേതൃത്വം പൂർണമായും തള്ളി. പാർട്ടി നേതാക്കളെ വർഗീയമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കുകയും ഷംസീറിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Kerala
ആലപ്പുഴ: മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെയും ഇടതു സർക്കാരിനെയും കടന്നാക്രമിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വ്യക്തിശുദ്ധിയില്ലാത്ത ഒരു പരനാറിയാണ് ഗണേഷ്കുമാർ. ഉമ്മൻചാണ്ടിയെ ചതിച്ചതിനും ഒറ്റിക്കൊടുത്തതിനുമാണ് അദ്ദേഹത്തിന് കഴിഞ്ഞതവണ മന്ത്രിസ്ഥാനം ലഭിച്ചത്.
സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും അദ്ദേഹം ഒട്ടും കൊള്ളരുതാത്തവനാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. എസ്എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇടതുപക്ഷത്തിന് തുടർച്ചയായി മൂന്നാം തവണ അധികാരത്തിലെത്താൻ കഴിയാതെ പോയതിന് കാരണം ഭരണത്തിലെ വീഴ്ചകളും അധികാരമോഹികളായ നേതാക്കളുമാണ്.
ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും നേതാക്കളുടെ ധാർഷ്ട്യവും ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാനുള്ള ശ്രമം ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി വിജയനെ നേരിട്ട് എതിർക്കാൻ മടിയുള്ളവരാണ് തനിക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്തുതന്നിട്ടില്ലെങ്കിലും അദ്ദേഹത്തെ താൻ ഒരിക്കലും തള്ളിപ്പറയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Kerala
കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമർശനവുമായി ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ.
വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങൾ നേടുകയാണ്. പണവും അധികാര സ്വാധീനവും ഉപയോഗിച്ച് വെള്ളാപ്പള്ളി കസേര നിലനിർത്തുകയാണെന്നും ഗോകുലം ഗോപാലൻ വിമർശിച്ചു. കോഴിക്കോട് കുറുമ്പോയില്‍ എഐഎംഎയും ശ്രീനാരായണ സഹോദര ധര്മവേദിയിലും ചേര്‍ന്നുള്ള ഭവനനിര്‍മാണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവൻ പറഞ്ഞ സത്യവും ധർമവും എസ്എൻഡിപിയിൽ പുലരുന്നില്ല. പദ്മഭൂഷൺ മഹാന്മാർക്കു നൽകാനുള്ളതാണ്. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന പ്രതിഭകൾക്കു നൽകേണ്ടതാണ് പദ്മപുരസ്കാരം. ദുഷ്ടരാജാവായ വെള്ളാപ്പള്ളിക്കു പദ്മ പുരസ്കാരം നൽകിയത് അതിന്റെ വില ഇല്ലാതാക്കിയെന്ന് ഗോകുലം ഗോപാലൻ വിമർശിച്ചു.