x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​പ്പ​ള്ളി​ക്ക് ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ഒ​ളി​യ​മ്പു​മാ​യി എ.​എ​ൻ. ഷം​സീ​ർ; ഗു​രു​ദ​ർ​ശ​ന​ങ്ങ​ൾ ഓ​ർ​മി​പ്പി​ച്ച് തി​രി​ച്ച​ടി

ഓൺലൈൻ ഡെസ്ക്
Published: August 28, 2026 05:58 PM IST | Updated: August 28, 2026 05:58 PM IST

എ.​എ​ൻ. ഷം​സീ​ർ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രോ​ക്ഷ മ​റു​പ​ടി​യു​മാ​യി സി​പി​എം നേ​താ​വും മു​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​റു​മാ​യ എ.​എ​ൻ. ഷം​സീ​ർ. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ വി​ശാ​ല​മാ​യ മാ​ന​വി​ക ദ​ർ​ശ​ന​ങ്ങ​ളെ പ​രാ​മ​ർ​ശി​ക്കു​ന്ന ക​വി​താ​രം​ഗ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ പേ​രെ​ടു​ത്തു പ​റ​യാ​തെ​യു​ള്ള ഷം​സീ​റി​ന്‍റെ പ്ര​തി​ക​ര​ണം.

"അ​ദ്വൈ​ത​ത്തി​നൊ​ര​ർ​ത്ഥം ന​ൽ​കി​യ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്ന് പു​തു​മ​ടി​ശീ​ല​ക്കാ​രു​ടെ മ​ടി​യി​ൽ പി​ട​ഞ്ഞു വീ​ണു മ​രി​ക്കു​ന്നു..." എ​ന്നാ​ണ് ഷം​സീ​ർ കു​റി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ.​എ​ൻ. ഷം​സീ​റി​നെ​തി​രെ അ​തി​രൂ​ക്ഷ​മാ​യ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ന​ട​ത്തി​യ​ത്. ഷം​സീ​റി​ന്‍റേ​ത് ക​മ്മ്യൂ​ണി​സ്റ്റ് മ​ന​സ​ല്ലെ​ന്നും മു​സ്‌​ലിം ലീ​ഗി​ന്‍റെ മ​ന​സു​പോ​ലെ​യാ​ണെ​ന്നും ആ​രോ​പി​ച്ച വെ​ള്ളാ​പ്പ​ള്ളി, പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ത്യാ​ഗ​ങ്ങ​ളി​ലൂ​ടെ ഉ​യ​ർ​ന്നു​വ​ന്ന​പ്പോ​ൾ ഷം​സീ​ർ വ​ള​രെ എ​ളു​പ്പ​ത്തി​ലാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ന്നും പ​രി​ഹ​സി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഷം​സീ​റി​നെ വ​ർ​ഗീ​യ​മാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള വെ​ള്ളാ​പ്പ​ള്ളി​യു​ടെ നീ​ക്ക​ത്തെ സി​പി​എം നേ​തൃ​ത്വം പൂ​ർ​ണ​മാ​യും ത​ള്ളി. പാ​ർ​ട്ടി നേ​താ​ക്ക​ളെ വ​ർ​ഗീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും വ്യ​ക്ത​മാ​ക്കു​ക​യും ഷം​സീ​റി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

Tags : ANShamseer VellappallyNatesan Facebook Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews NewsFlash

Recent News

Corehub Up