x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ണേ​ഷ് കു​മാ​ർ 'പ​ര​നാ​റി'; ജീ​വി​ത​ത്തി​ൽ യാ​തൊ​രു വ്യ​ക്തി​ശു​ദ്ധി​യു​മി​ല്ല, തു​റ​ന്ന​ടി​ച്ച് വെ​ള്ളാ​പ്പ​ള്ളി

വെബ് ഡെസ്ക്
Published: August 21, 2026 03:00 PM IST | Updated: August 21, 2026 03:06 PM IST

കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ, വെള്ളാപ്പള്ളി നടേശൻ.

ആ​ല​പ്പു​ഴ: മു​ൻ മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ​യും ഇ​ട​തു സ​ർ​ക്കാ​രി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. വ്യ​ക്തി​ശു​ദ്ധി​യി​ല്ലാ​ത്ത ഒ​രു പ​ര​നാ​റി​യാ​ണ് ഗ​ണേ​ഷ്കു​മാ​ർ. ഉ​മ്മ​ൻ​ചാ​ണ്ടി​യെ ച​തി​ച്ചതിനും ഒ​റ്റി​ക്കൊ​ടു​ത്തതിനുമാണ് അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞ​ത​വ​ണ മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ച​ത്. 

സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ലും സ്ത്രീ​വി​ഷ​യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം ഒ​ട്ടും കൊ​ള്ള​രു​താ​ത്ത​വ​നാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി തു​റ​ന്ന​ടി​ച്ചു. എ​സ്എ​ൻ ട്ര​സ്റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ക​ഴി​യാ​തെ പോ​യ​തി​ന് കാ​ര​ണം ഭ​ര​ണ​ത്തി​ലെ വീ​ഴ്ച​ക​ളും അ​ധി​കാ​ര​മോ​ഹി​ക​ളാ​യ നേ​താ​ക്ക​ളു​മാ​ണ്.

ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ പു​ഴു​ക്കു​ത്തു​ക​ളും നേ​താ​ക്ക​ളു​ടെ ധാ​ർ​ഷ്ട്യ​വും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് ആ​ക്കം കൂ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ത​ല​യി​ൽ മാ​ത്രം കെ​ട്ടി​വ​യ്ക്കാ​നു​ള്ള ശ്ര​മം ശ​രി​യ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. 

പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ട്ട് എ​തി​ർ​ക്കാ​ൻ മ​ടി​യു​ള്ള​വ​രാ​ണ് ത​നി​ക്കെ​തി​രെ തി​രി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പി​ണ​റാ​യി വി​ജ​യ​ൻ ത​ങ്ങ​ൾ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ പോ​ലും ചെ​യ്തു​ത​ന്നി​ട്ടി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ താ​ൻ ഒ​രി​ക്ക​ലും ത​ള്ളി​പ്പ​റ​യി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

Tags : VellappallyNatesan K.B.GaneshKumar KeralaPolitics Ldf

Recent News

Corehub Up