പ്രതീകാത്മക ചിത്രം
ഗാന്ധിനഗർ: ഗുജറാത്തിലെ വൽസാദ് ജില്ലയിൽ ജ്വല്ലറിയിൽ കവർച്ചയ്ക്ക് കയറിയ പ്രതികൾ കുടുങ്ങിയപ്പോൾ രക്ഷയ്ക്കായി പോലീസിനെ വിളിച്ചുവരുത്തി. ദിനേഷ് സോൻകർ, വിപിൻ പഥക് എന്നിവരാണ് ജ്വല്ലറിയിൽ മോഷണത്തിനായി കയറിയത്.
സഞ്ജൻ ഗ്രാമത്തിലെ 'ബി.ജെ. ജ്വല്ലേഴ്സ്' എന്ന കടയിലാണ് സംഭവം. കടയുടെ പൂട്ട് തകർത്ത് അകത്തു കയറി മോഷണം നടത്തുന്നതിനിടയിൽ സംശയം തോന്നിയ നാട്ടുകാർ പുറത്തുനിന്ന് ഷട്ടർ താഴ്ത്തി പുറത്തുനിന്ന് പൂട്ടി.
ഷട്ടര്‍ പൂട്ടിയതോടെ പുറത്തുകടക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ പോലീസിനെ വിളിക്കുകയായരിന്നു. "സർ, ഞങ്ങൾ കവർച്ച നടത്താൻ വന്നതാണ്, പക്ഷേ നാട്ടുകാർ പുറത്തുനിന്ന് ഷട്ടർ പൂട്ടിയിരിക്കുകയാണ്. ദയവായി ഞങ്ങളെ രക്ഷിക്കൂ" എന്നായിരുന്നു മോഷ്ടാക്കൾ പോലീസിനെ വിളിച്ചറിയിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Tags : Deepika BreakingNews Thieves Jewelry