അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണപ്പോൾ.
വാഷിംഗ്ടൺ: അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാരടക്കം എട്ടുപേർ മരിച്ചു. സെക്യൂരിറ്റി ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇരട്ട എൻജിൻ സെസ്ന 441 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ആങ്കറേജിൽനിന്ന് കേപ് ന്യൂവൻഹാമിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15ഓടെ പടിഞ്ഞാറൻ അലാസ്കയിലെ വിദൂര മേഖലയിലായിരുന്നു അപകടം.
വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചെങ്കിലും മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും എൻടിഎസ്ബിയും അന്വേഷണത്തിന് ഉത്തരവിട്ടു.
Tags : Plane Crash Alaska Charter Plane Crash Aviation Accident