Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alaska

America

അ​പ​ര​ൻ അ​മേ​രി​ക്ക​ൻ തെര​ഞ്ഞെ​ടു​പ്പി​ലും; അ​ലാ​സ്ക​യി​ൽ ഒ​രേ പേ​രി​ൽ ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ

ഷി​ക്കാ​ഗോ: കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​രി​ചി​ത​മാ​യ 'അ​പ​ര​ൻ' പ്ര​തി​ഭാ​സം അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ലാ​സ്ക​യി​ലെ അ​മേ​രി​ക്ക​ൻ സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ ഡാ​ൻ സ​ള്ളി​വ​ന്‍റെ അ​തേ പേ​രി​ൽ മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ച്ച​താ​ണ് ദേ​ശീ​യ​ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​വ​രും വോ​ട്ടു​ക​ൾ നേ​ടി​യ​തോ​ടെ വോ​ട്ട​ർ​മാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന ചോ​ദ്യം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ നി​ല​വി​ലെ സെ​ന​റ്റ​ർ ഡാ​നി​യ​ൽ എ​സ്. സ​ള്ളി​വ​ൻ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മ്പോ​ഴാ​ണ് വി​ര​മി​ച്ച അ​ധ്യാ​പ​ക​നാ​യ ഡാ​നി​യ​ൽ ജെ. ​സ​ള്ളി​വ​ൻ ജൂ​നി​യ​ർ മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യ​ത്. ഒ​രേ പേ​രി​ലു​ള്ള ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ടിംഗ് പേ​പ്പ​റി​ൽ ഇ​ടം​പി​ടി​ച്ച​തോ​ടെ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​താ​ര്യ​ത​യെ​ക്കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു.

ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ന​വം​ബ​ർ നാ​ലി​ലെ അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യും മു​ൻ കോ​ൺ​ഗ്ര​സ് അം​ഗ​വു​മാ​യ മേ​രി പെ​ൽ​റ്റോ​ള നി​ല​വി​ലെ സെ​ന​റ്റ​ർ ഡാ​ൻ സ​ള്ളി​വ​നെ​ക്കാ​ൾ 626 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലാ​ണ്. ഇ​തി​നി​ടെ അ​പ​ര​നാ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഡാ​നി​യ​ൽ ജെ. ​സ​ള്ളി​വ​ൻ ജൂ​നി​യ​ർ 3,500-ല​ധി​കം വോ​ട്ടു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ത്തേ​ക്കാ​ൾ ഏ​റെ വോ​ട്ടു​ക​ൾ അ​പ​ര​ന് ല​ഭി​ച്ച​താ​ണ് വി​വാ​ദ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​വോ​ട്ടു​ക​ളെ​ല്ലാം നി​ല​വി​ലെ സെ​ന​റ്റ​ർ​ക്കു ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. വോ​ട്ട​ർ​മാ​രു​ടെ യ​ഥാ​ർ​ത്ഥ ഉ​ദ്ദേ​ശ്യം എ​ന്താ​യി​രു​ന്നു​വെ​ന്ന​ത് വ്യ​ക്ത​മ​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ത​ന്നെ ര​ണ്ടാ​മ​ത്തെ സ​ള്ളി​വ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ൾ ചോ​ദ്യം ചെ​യ്തി​രു​ന്നു. വോ​ട്ട​ർ​മാ​രി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നാ​ണ് സ്ഥാ​നാ​ർ​ഥി​ത്വ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ അ​ലാ​സ്ക തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദ്യം അ​ദ്ദേ​ഹ​ത്തെ മ​ത്സ​ര​ത്തി​ൽ​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് മ​ത്സ​രി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പും റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ളും വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ഫെ​ഡ​റ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ അ​പ​ര സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ച്ച​തി​ലൂ​ടെ നി​യ​മ​ലം​ഘ​നം ന​ട​ന്നു​വെ​ന്ന​ത് ഇ​തു​വ​രെ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ത്ത​രം സ്ഥാ​നാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ത​ന്ത്ര​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ മു​മ്പും ഇ​രു​പാ​ർ​ട്ടി​ക​ളും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

 

Latest News

Corehub Up