x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയന്ത്രണംവിട്ട കാര്‍ വീടിന്‍റെ മതില്‍ ഇടിച്ചുതകര്‍ത്തു; അഞ്ചുപേര്‍ക്ക് പരിക്ക്

കൊച്ചി ബ്യൂറോ
Published: August 21, 2026 01:53 PM IST | Updated: August 21, 2026 01:53 PM IST

കോതമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ വീടിന്‍റെ മതിലില്‍ ഇടിച്ചുകയറിയപ്പോൾ

കൊച്ചി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ വീടിന്‍റെ മതില്‍ ഇടിച്ചുതകര്‍ത്തു. ഗുരുവായൂര്‍ സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. മൂന്നാറില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലത്തെ വലിയ വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് കാര്‍ നിയന്ത്രണംവിട്ട് വീടിന്‍റെ മതിലിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്‍റെ അവശിഷ്ടങ്ങള്‍ വീടിന്‍റെ കാര്‍പോര്‍ച്ചിലേക്കും മറ്റു ഭാഗത്തുമായി തെറിച്ചുവീണു.

കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഈ പ്രദേശത്ത് നേരത്തെയും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന്‍റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

Tags : Car Crash Accident Wall Injury

Recent News

Corehub Up