x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​വ്‌​കോ​യു​ടെ ന​ഷ്ട​ത്തി​ന് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​ർ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മ​ന്ത്രി എം. ​ലി​ജു

വെബ് ഡെസ്ക്
Published: August 21, 2026 02:14 PM IST | Updated: August 21, 2026 02:17 PM IST

മ​ന്ത്രി എം.​ലി​ജു.

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ന​ഷ്ട​ത്തി​ലാ​ക്കി​യെ​ന്ന് മ​ന്ത്രി എം.​ലി​ജു. കോ​ർ​പ​റേ​ഷ​ന്‍റെ ന​ഷ്ടം നി​ക​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ന്നും ബെ​വ്‌​കോ​യെ കൂ​ടു​ത​ൽ പ്രൊ​ഫ​ഷ​ണ​ലൈ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബെ​വ്‌​കോ​യു​ടെ ഉ​ൽ​പ്പാ​ദ​ന​വും വി​ൽ​പ്പ​ന​യും വ​ർ​ധി​ച്ചി​ട്ടും ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഗ്യാ​ല​നേ​ജ് ഫീ​സ് അ​ഞ്ച് പൈ​സ​യി​ൽ നി​ന്ന് പ​ത്ത് രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ​തോ​ടെ ബെ​വ്‌​കോ​യ്ക്ക് സ​ർ​ക്കാ​രി​ന് 400 കോ​ടി രൂ​പ ന​ൽ​കേ​ണ്ടി​വ​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.  ഇ​തോ​ടെ ലാ​ഭം ഇ​ല്ലാ​താ​കു​ക​യും റി​സ​ർ​വ് ഫ​ണ്ടി​ൽ​നി​ന്ന് പ​ണ​മെ​ടു​ത്ത് ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ക​യും ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ പു​തി​യ മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ഓ​ണ​ത്തി​ന് ശേ​ഷം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും. ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​വ​രി​ക​യാ​ണ്. സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ലി​ജു പ​റ​ഞ്ഞു.

ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ നി​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പു​ക​ളെ ഒ​ഴി​വാ​ക്കി​യ ധ​ന​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ലും മ​ന്ത്രി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.  സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ ഭീ​മ​മാ​യ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് ധ​ന​വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പി​നെ ഒ​ഴി​വാ​ക്കി​യ​തെ​ന്നും ലി​ജു പ​റ​ഞ്ഞു. എ​ന്നാ​ൽ നി​ല​വി​ലെ ന​ട​പ​ടി​ക്ര​മം ശ​രി​യാ​ണെ​ന്ന അ​ഭി​പ്രാ​യം ത​നി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags : Bevco M. Liju Pinarayi Vijayan Kerala Government Excise Department Liquor Policy

Recent News

Corehub Up