സിപിഎം പഞ്ചായത്ത് അംഗം എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു.
കൊല്ലം: മദ്യലഹരിയിലെത്തിയ സിപിഎം പഞ്ചായത്ത് അംഗം എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. ആര്യങ്കാവ് ചെക്പോസ്റ്റിൽ ഇന്നലെ വൈകുന്നേരം നടന്ന സംഭവത്തിൽ പഞ്ചായത്ത് മെമ്പർ മനു മത്തായിക്കെതിരെ എക്സൈസ് അധികൃതർ പോലീസിൽ പരാതി നൽകി.
മനു വാഹനം നടുറോഡിൽ നിർത്തിയതിനെ തുടർന്ന് ഗതാഗത തടസമുണ്ടായി. ഇതോടെ എക്സൈസ് ഉദ്യോഗസ്ഥർ വാഹനം മാറ്റാൻ ആവശ്യപ്പെട്ടു. ഇത് ഞാൻ പൂട്ടിക്കും, പേര് മനു മത്തായി എന്ന് പറഞ്ഞ് മെമ്പർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഉദ്യോഗസ്ഥരുടെ നേരെ ഇയാൾ തട്ടിക്കയറുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതേസമയം എക്സൈസ് ഉദ്യോഗസ്ഥരുടെ ആരോപണം മനു മത്തായി നിഷേധിച്ചു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥർ നടത്തുന്ന പണപ്പിരിവിനെ ചോദ്യം ചെയ്യുകയാണ് താൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
Tags : Aryankavu Check Post Complaint Panchayat Member Threatened Excise Officials