x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ദ​രാ​ബാ​ദി​ൽ കാ​റി​ടി​ച്ച് യു​വ​തി മ​രി​ച്ചു; രാ​ജ്യ​സ​ഭാ എം​പി​യു​ടെ മ​ക​നെ​തി​രെ കേ​സ്

വെബ് ഡെസ്ക്
Published: August 21, 2026 10:41 AM IST | Updated: August 21, 2026 10:41 AM IST

ഭാ​ര​തി മു​ഖി, ലിം​ഗ​മ​നേ​നി സ​ഞ്ജു​ഷ്

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ അ​മി​ത​വേ​ഗ​ത്തി​യി​ലെ​ത്തി​യ ആ​ഡം​ബ​ര കാ​റി​ടി​ച്ചു യു​വ​തി മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാ എം​പി​യും ജ​ന​സേ​ന പാ​ർ​ട്ടി നേ​താ​വു​മാ​യ ലിം​ഗ​മ​നേ​നി ര​മേ​ശി​ന്‍റെ മ​ക​ൻ ലിം​ഗ​മ​നേ​നി സ​ഞ്ജു​ഷി (21)നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ൻ​ഓ​ർ​ബി​റ്റ് മോ​ളി​ന് സ​മീ​പ​മു​ള്ള ക​ട​യി​ലെ ജീ​വ​ന​ക്കാ​രി ഭാ​ര​തി മു​ഖി (26) ആ​ണ് മ​രി​ച്ച​ത്.

ആ​ഗ​സ്റ്റ് 16-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഭാ​ര​തി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ പൂ​ജ അ​ശോ​ക് അ​ലോ​ണും ഭ​ക്ഷ​ണം വാ​ങ്ങി മ​ട​ങ്ങി​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മാ​ളി​ന് മു​ന്നി​ൽ വ​ച്ച് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​യി​ലെ​ത്തി​യ കാ​ർ ഭാ​ര​തി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഭാ​ര​തി​യെ ഇ​തേ കാ​റി​ൽ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് പൂ​ജ സ്റ്റോ​ർ മാ​നേ​ജ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും, അ​ദ്ദേ​ഹം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

അ​മി​ത​വേ​ഗ​ത്തി​ലും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​ന് ലിം​ഗ​മ​നേ​നി സ​ഞ്ജു​ഷി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും മാ​ധാ​പു​ർ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

Tags : Deepika BreakingNews Woman Kill CarAccident

Recent News

Corehub Up