x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​പ്പാ​നി​ൽ ട്രെ​യി​ൻ ഇ​ടി​ച്ചു നാ​ല് പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 21, 2026 11:29 AM IST | Updated: August 21, 2026 11:29 AM IST

പ്രതീകാത്മക ചിത്രം

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ള ന​ശി​പ്പി​ക്കു​ന്ന ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന നാ​ല് ജീ​വ​ന​ക്കാ​ർ എ​ക്സ്പ്ര​സ് ട്രെ​യി​ൻ ഇ​ടി​ച്ചു മ​രി​ച്ചു. ഷി​ൻ-​ക​നു​മ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ടോ​ക്കി​യോ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്പേ​ഷ്യ എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് ട്രാ​ക്കി​ൽ നി​ന്ന് ജോ​ലി ചെ​യ്തി​രു​ന്ന​വ​രെ ഇ​ടി​ച്ച​ത്. മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളും ഒ​രു സൂ​പ്പ​ർ​വൈ​സ​റും ഉ​ൾ​പ്പെ​ടെ നാ​ല് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​ത്ത് പേ​രാ​ണ് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ള​നാ​ശി​നി ത​ളി​ക്കു​ന്ന ജോ​ലി ചെ​യ്തി​രു​ന്ന​ത്. ആ​റ് പേ​ർ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Kill Train

Recent News

Corehub Up