x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ൻ​ഡീ​സ് ക​ത്തി​ക്ക​യ​റി; ഇ​ന്ത്യ​യ്ക്ക് 406 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

സ്പോർട്സ് ഡെസ്ക്
Published: September 30, 2026 06:22 PM IST | Updated: September 30, 2026 06:22 PM IST

ഇന്ത്യ വെ​സ്റ്റി​ൻ​ഡീ​സ് രണ്ടാം മത്സരത്തിൽ നിന്ന്.

ഗു​വാ​ഹ​ത്തി: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ വെ​സ്റ്റി​ൻ​ഡീ​സി​ന് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ്ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത​വി​ൻ​ഡീ​സ് മൂ​ന്ന് ബാ​റ്റ​ർ​മാ​രു​ടെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​ക​ളു​ടെ ക​രു​ത്തി​ൽ 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 405 റ​ൺ​സ്അ​ടി​ച്ചു​കൂ​ട്ടി.

ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന​ത്തി​ൽ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന മൂ​ന്നാ​മ​ത്തെ ടോ​ട്ട​ലാ​ണി​ത്. വെ​സ്റ്റി​ൻ​ഡീ​സി​നാ​യി ഓ​പ്പ​ണ​ർ ജോ​ൺ കാം​പ്ബെ​ൽ (68 പ​ന്തി​ൽ 101), ക്യാ​പ്റ്റ​ൻ ഷാ​യ് ഹോ​പ്പ് (94 പ​ന്തി​ൽ 104), അ​മീ​ർ ജാ​നൂ (77 പ​ന്തി​ൽ 114) എ​ന്നി​വ​രാ​ണ് സെ​ഞ്ച​റി നേ​ടി​യ​ത്. ഇ​ന്ത്യ​ക്കെ​തി​രെ ഒ​രു ഏ​ക​ദി​ന ഇ​ന്നിം​ഗ്സി​ൽ മൂ​ന്ന് ബാ​റ്റ​ർ​മാ​ർ സെ​ഞ്ച​റി നേ​ടു​ന്ന​ത് ഇ​ത് ര​ണ്ടാം ത​വ​ണ മാ​ത്ര​മാ​ണ്.

2015ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ഇ​ന്ത്യ​ക്കെ​തി​രെ ഈ ​നേ​ട്ടം ആ​ദ്യം സ്വ​ന്ത​മാ​ക്കി​യ​ത്. ബോ​ള​ർ​മാ​രെ മാ​റ്റി മാ​റ്റി പ​രീ​ക്ഷി​ച്ചി​ട്ടും വി​ക്ക​റ്റ് വീ​ഴ്ത്താ​നാ​കാ​തെ പോ​യ​തോ​ടെ​യാ​ണ് വി​ൻ​ഡീ​സ് കൂ​റ്റ​ൻ സ്‌​കോ​റി​ലേ​ക്ക് കു​തി​ച്ച​ത്. 40-ാം ഓ​വ​റി​നു ശേ​ഷ​മാ​ണ് ഇ​ന്ത്യ​യ്ക്കു വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്താ​ൻ സാ​ധി​ച്ച​ത്.

Tags : ODICricket India WestIndies Cricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up