Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WestIndies

വിൻഡീസിനെതിരെ ഇ​ന്ത്യ​ക്ക് 14 റ​ണ്‍​സ് ജ​യം

ഇന്‍ഡോര്‍: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി20​യി​ൽ ഇ​ന്ത്യ​ക്ക് 14 റ​ണ്‍​സ് ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 223 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ വി​ൻ​ഡീ​സി​ന് 209 റ​ണ്‍​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.

ഇ​ൻ​ഡോ​റി​ലെ ഹോ​ൾ​ക്ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ ത​ക​ർ​പ്പ​ൻ അ​ർ​ധ​സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ഇ​ന്ത്യ സ്കോ​ർ 200 ക​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലേ​തി​ന് സ​മാ​ന​മാ​യി ചേ​സ് ചെ​യ്ത് ജ​യി​ക്കാ​മെ​ന്ന വി​ശ്വാ​സ​ത്തി​ലി​റ​ങ്ങി​യ വി​ൻ​ഡീ​സി​ന് ഇ​ത്ത​വ​ണ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ർ​ഷ്ദീ​പ് സിം​ഗും ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ന​മാ​ൻ ദി​ർ​ഉം ന​യി​ച്ച ബൗ​ളിം​ഗ് നി​ര​യെ മ​റി​ക​ട​ക്കാ​നാ​യി​ല്ല. ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലെ​ത്തി. സ്കോ​ർ: ഇ​ന്ത്യ- 20 ഓ​വ​റി​ൽ 223. വെ​സ്റ്റി​ൻ​ഡീ​സ്- 20 ഓ​വ​റി​ൽ 209/7.

224 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ വി​ൻ​ഡീ​സി​ന് തു​ട​ക്ക​ത്തി​ൽ ഷാ​യ് പോ​പി (5) നെ ​ന​ഷ്ട​മാ​യി. എ​ന്നാ​ൽ ക​മി​ൽ പൂ​ര​ൻ (42), ഷി​മ്രോ​ണ്‍ ഹെറ്റ്‌മെയ​ർ (43) ചേ​ർ​ന്ന് സ്കോ​ർ അ​തി​വേ​ഗം ച​ലി​പ്പി​ച്ചു. വാ​ല​റ്റ​ത്ത്് 11 പ​ന്തി​ൽ 35 റ​ണ്‍​സു​മാ​യി ഷ​മാ​ർ സ്പ്രിം​ഗ്ല​ർ പു​റ​ത്താ​കാ​തെ നി​ന്നെ​ങ്കി​ലും വി​ജ​യം അ​ക​ന്നു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​​ന്ത്യ അവസാന ഓവറിലെ അവസാന പന്തില്‍ 223 റ​​ണ്‍​സ് എ​​ടു​​ത്തു എ​​ല്ലാ​​വ​​രും പു​​റ​​ത്താ​​യി. 30 പ​​ന്തി​​ൽ ആ​​റ് ഫോ​​റും അ​​ഞ്ച് സി​​ക്സും സ​​ഹി​​തം 69 റ​​ണ്‍​സെ​​ടു​​ത്ത അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യു​​ടെ ബാറ്റിംഗാണ് ഇ​​ന്ത്യ​​ക്ക് തു​​ണ​​യാ​​യ​​ത്.

ഒ​​രു ഘ​​ട്ട​​ത്തി​​ൽ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 115 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്ന ഇ​​ന്ത്യ​​ക്ക് പി​​ന്നീ​​ട് തു​​ട​​ർ​​ച്ച​​യാ​​യി വി​​ക്ക​​റ്റു​​ക​​ൾ ന​​ഷ്ട​​പ്പെ​​ട്ടു. തു​​ട​​ക്ക​​ത്തി​​ൽ ത​​ന്നെ മൂ​​ന്ന് റ​​ണ്‍​സു​​മാ​​യി സ​​ഞ്ജു സാം​​സ​​ണ്‍ പു​​റ​​ത്താ​​യി. പി​​ന്നീ​​ട് ഇ​​ഷാ​​ൻ കി​​ഷ​​നും അ​​ഭി​​ഷേ​​ക​​ള ശ​​ർ​​മ​​യും ചേ​​ർ​​ന്ന് ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ 108 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. 18 പ​​ന്തി​​ൽ 37 റ​​ണ്‍​സെ​​ടു​​ത്ത ഇ​​ഷാ​​ൻ കി​​ഷ​​നെ റോ​​സ്റ്റ​​ണ്‍ ചേ​​സ് പു​​റ​​ത്താ​​ക്കി​​യ​​തി​​ന് പി​​ന്നാ​​ലെ ഇ​​ന്ത്യ​​യു​​ടെ വി​​ക്ക​​റ്റു​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യി വീ​​ണു.

ശ്രേ​​യ​​സ് അ​​യ്യ​​ർ ഒ​​രു റ​​ണ്ണെ​​ടു​​ത്ത് പു​​റ​​ത്താ​​യി. തി​​ല​​ക് വ​​ർ​​മ 28 റ​​ണ്‍​സി​​നും ന​​മാ​​ൻ ധി​​ർ 10 റ​​ണ്‍​സി​​നും ക്രീ​​സ് വി​​ട്ടു. 14 പ​​ന്തി​​ൽ 21 റ​​ണ്‍​സാ​​യി​​രു​​ന്നു നി​​തീ​​ഷ് കു​​മാ​​ർ റെ​​ഡ്ഡി​​യു​​ടെ സം​​ഭാ​​വ​​ന. അ​​ക്സ​​ർ പ​​ട്ടേ​​ൽ 20 റ​​ണ്‍​സും അ​​ർ​​ഷ​​ദീ​​പ് സിം​​ഗ് 11 റ​​ണ്‍​സി​​നും മാ​​യ​​ങ്ക് യാ​​ദ​​വ് അ​​ക്കൗ​​ണ്ട് തു​​റ​​ക്കും മു​​ന്പും പു​​റ​​ത്താ​​യി.
വെ​​സ്റ്റി​​ൻ​​ഡീ​​സി​​നാ​​യി റോ​​സ്റ്റ​​ണ്‍ ചേ​​സ്, ഷാ​​മ​​ർ ജോ​​സ​​ഫ്, ഷാ​​മ​​ർ സ്പ്രിം​​ഗ​​ർ എ​​ന്നി​​വ​​ർ ര​​ണ്ട് വീ​​തം വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

Sports

ഇ​ന്ത്യ x വി​ന്‍​ഡീ​സ് ട്വ​ന്‍റി-20

ല​ക്‌​നോ: 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് സ്വ​ര്‍​ണ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ന്‍ ടീം ​ഇ​ന്നു മു​ത​ല്‍ അ​ടു​ത്ത ദൗ​ത്യ​ത്തി​ന്. വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് എ​തി​രാ​യ അ​ഞ്ചു മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്ക് ഇ​ന്നു തു​ട​ക്കം. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി ഏ​ഴി​നാ​ണു മ​ത്സ​രം.

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫൈ​ന​ലി​ല്‍ പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി സ്വ​ര്‍​ണം നേ​ടി​യ​ശേ​ഷ​മാ​ണ് ശ്രേ​യ​സ് അ​യ്യ​ര്‍ ന​യി​ക്കു​ന്ന ടീം ​വി​ന്‍​ഡീ​സി​നെ​തി​രേ ഇ​റ​ങ്ങു​ന്ന​ത്. സ​ഞ്ജു സാം​സ​ണ്‍, വൈ​ഭ​വ് സൂ​ര്യ​വം​ശി, ഇ​ഷാ​ന്‍ കി​ഷ​ന്‍, തി​ല​ക് വ​ര്‍​മ തു​ട​ങ്ങി​യ​വ​ര്‍ ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ലു​ണ്ട്. അ​തേ​സ​മ​യം, പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ ടീ​മി​നൊ​പ്പം ഇ​ല്ല.

ഇ​ന്ത്യ​ക്കു പി​ഴ

ഇ​ന്ത്യ x വെ​സ്റ്റ് ഇ​ന്‍​ഡീ​സ് മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ സ്ലോ ​ഓ​വ​ര്‍ റേ​റ്റി​നെ​ത്തു​ട​ര്‍​ന്ന് ഇ​രു​ടീ​മി​നും പി​ഴ. ഇ​ന്ത്യ​ക്കു മാ​ച്ച് ഫീ​സി​ന്‍റെ 20 ശ​ത​മാ​ന​വും വി​ന്‍​ഡീ​സി​ന് 10 ശ​ത​മാ​ന​വു​മാ​ണ് പി​ഴ. മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര 2-1നു ​ഇ​ന്ത്യ നേടി.

National

രാഹുൽ വെടിക്കെട്ട്; വിൻഡീസിന് 352 റണ്‍സ് വിജയലക്ഷ്യം

ചണ്ഡിഗഡ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. കെ.എൽ. രാഹുലിന്‍റെയും രോഹിത് ശർമയുടെയും തകർപ്പൻ പ്രടനമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 351 റണ്‍സെടുത്തു.

കെ.എൽ. രാഹുൽ 87 പന്തിൽ ആറ് സിക്സും പത്ത് ഫോറും ഉൾപ്പെടെ 129 റണ്‍സുമായി പുറത്താകാതെ നിന്നു. രോഹിത് ശർമ 85 പന്തിൽ മൂന്ന് സിക്സും പത്ത് ഫോറും ഉൾപ്പെടെ 92 റണ്‍സെടുത്തു. ശുഭ്മാൻ ഗില്ലും (1) വിരാട് കോഹ്‌ലിയും (0) നിരാശപ്പെടുത്തി. ഋതുരാജ് ഗെയ്ക്‌വാദ് 69 പന്തിൽ 57 റണ്‍സെടുത്തു. നമൻ ദിർ 30 റണ്‍സും നേടി.

വിൻഡീസിനായി ജെയ്ഡൻ സീൽസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കീമോ പോൾ രണ്ട് വിക്കറ്റും നേടി.

Sports

ദ്വിമുഖ പോരാട്ടം തുറന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം, ഏഷ്യൻ ഗെയിംസിൽ പാക്കിസ്ഥാനും ഏകദിന പരമ്പരയിൽ വെസ്റ്റ് ഇൻഡീസും എതിരാളികൾ

ഐ​ച്ചി/​മു​ള്ള​ന്‍​പു​ര്‍: ഇ​ന്ത്യ​ന്‍ പു​രു​ഷ ട്വ​ന്‍റി-20, ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടീ​മു​ക​ള്‍ ഇ​ന്നു ക​ള​ത്തി​ല്‍. അ​തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യം 20-ാമ​ത് ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ, ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ നേ​രി​ടു​ന്നു എ​ന്ന​താ​ണ്.

ജ​പ്പാ​നി​ലെ ഐ​ച്ചി​യി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു രാ​വി​ലെ പ​ത്തി​നാ​ണ് ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫൈ​ന​ല്‍ പോ​രാ​ട്ടം. ഇ​ന്ത്യ​യാ​ണ് നി​ല​വി​ലെ സ്വ​ര്‍​ണ ജേ​താ​ക്ക​ള്‍. ശ്രേ​യ​സ് അ​യ്യ​ര്‍ ന​യി​ക്കു​ന്ന ടീ​മി​ല്‍, മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍, വൈ​ഭ​വ് സൂ​ര്യ​വം​ശി, ഇ​ഷാ​ന്‍ കി​ഷ​ന്‍, ജ​സ്പ്രീ​ത് ബും​റ തു​ട​ങ്ങി​യ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ണ്ട്.

അ​തേ​സ​മ​യം, വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് എ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും പോ​രാ​ട്ട​ത്തി​നാ​യി ഇ​ന്ത്യ പ​ഞ്ചാ​ബി​ലെ മു​ള്ള​ന്‍​പു​രി​ല്‍ ഇ​റ​ങ്ങും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ലാ​ണ് മ​ത്സ​രം.

ശു​ഭ്മാ​ന്‍ ഗി​ല്‍ ന​യി​ക്കു​ന്ന ഇ​ന്ത്യ ആ​ദ്യ​ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് പ​ര​മ്പ​ര 2-0ന് ​ഉ​റ​പ്പാ​ക്കി. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ സെ​ഞ്ചു​റി​യും ര​ണ്ടാം പോ​രാ​ട്ട​ത്തി​ല്‍ ഇ​ര​ട്ട​സെ​ഞ്ചു​റി​യും ഗി​ല്‍ നേ​ടി. ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ വി​രാ​ട് കോ​ഹ്‌ലി​യും ര​ണ്ടാ​മ​ത്തേ​തി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യും സെ​ഞ്ചു​റി നേ​ടി​യെ​ന്ന​തും ശ്ര​ദ്ധേ​യം.

Sports

ര​ണ്ടാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇന്ത്യക്ക് വിജയം

ഗോ​ഹ​ട്ടി: അ​ഞ്ചു സെ​ഞ്ചു​റി പി​റ​ന്ന, 811 റ​ൺ​സ് പി​റ​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് എ​ട്ടു വി​ക്ക​റ്റ് ജ​യം. വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് എ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ 133 പ​ന്തി​ൽ എ​ട്ടു സി​ക്സും 26 ഫോ​റും അ​ട​ക്കം 223 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നാ​ണ് ഇ​ന്ത്യ​യെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ഗി​ല്ലി​നൊ​പ്പം ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദും (31) പു​റ​ത്താ​കാ​തെ നി​ന്നു. സ്കോ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് 50 ഓ​വ​റി​ൽ 405/7. ഇ​ന്ത്യ 43.3 ഓ​വ​റി​ൽ 406/2. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര പ​ര​ന്പ​ര ഇ​ന്ത്യ 2-0ന് ​ഉ​റ​പ്പാ​ക്കി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന്‍റെ മൂ​ന്നു ബാ​റ്റ​ര്‍​മാ​ര്‍ സെ​ഞ്ചു​റി നേ​ടി. ഓ​പ്പ​ണ​ര്‍ ജോ​ണ്‍ കാം​ബ​ല്‍ (68 പ​ന്തി​ല്‍ 101), ക്യാ​പ്റ്റ​ന്‍ ഷാ​യ് ഹോ​പ്പ് (94 പ​ന്തി​ല്‍ 104), നാ​ലാം ന​മ്പ​റാ​യി ക്രീ​സി​ലെ​ത്തി​യ അ​മി​ര്‍ ജാം​ഗൂ (77 പ​ന്തി​ല്‍ 114) എ​ന്നി​വ​ര്‍ വി​ന്‍​ഡീ​സി​നാ​യി സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​ക്കാ​യി ഓ​പ്പ​ണ​ര്‍​മാ​രാ​യ രോ​ഹി​ത് ശ​ര്‍​മ​യും (75 പ​ന്തി​ല്‍ 101) ശു​ഭ്മാ​ന്‍ ഗി​ല്ലും സെ​ഞ്ചു​റി ഇ​ന്നിം​ഗ്‌​സ് കാ​ഴ്ച​വ​ച്ചു. ആ​റു സി​ക്സും 10 ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. വി​രാ​ട് കോ​ഹ്‌​ലി 19 പ​ന്തി​ൽ 29 റ​ൺ​സു​മാ​യി പു​റ​ത്താ​യി.

അ​തി​വേ​ഗ ഇ​ര​ട്ട​സെ​ഞ്ചു​റി

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ അ​തി​വേ​ഗ ഇ​ര​ട്ട​സെ​ഞ്ചു​റി റി​ക്കാ​ർ​ഡ് ഇ​നി ശു​ഭ്മാ​ൻ ഗി​ല്ലി​നു സ്വ​ന്തം. നേ​രി​ട്ട 117-ാം പ​ന്തി​ൽ 200 ക​ട​ന്നാ​ണ് ഗി​ൽ ഈ ​റി​ക്കാ​ർ​ഡ് കു​റി​ച്ച​ത്. 2022ൽ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇ​ന്ത്യ​യു​ടെ ഇ​ഷാ​ൻ കി​ഷ​ൻ 126 പ​ന്തി​ൽ നേ​ടി​യ ഡ​ബി​ൾ സെ​ഞ്ചു​റി റി​ക്കാ​ർ​ഡ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി. ഏ​ക​ദി​ന​ത്തി​ൽ ഒ​ന്നി​ല​ധി​കം ഇ​ര​ട്ട​സെ​ഞ്ചു​റി എ​ന്ന നേ​ട്ട​ത്തി​ൽ രോ​ഹി​ത് ശ​ർ​മ​യ്ക്കൊ​പ്പ​വും ഗി​ൽ (ര​ണ്ട്) എ​ത്തി. രോ​ഹി​ത്തി​ന് മൂ​ന്നു ഡ​ബി​ൾ സെ​ഞ്ചു​റി​യു​ണ്ട്.

സെഞ്ചുറി റിക്കാർഡ്

ഒ​രു ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ചു​റി എ​ന്ന റി​ക്കാ​ർ​ഡും ഇ​ന്ന​ലെ കു​റി​ക്ക​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ x ഓ​സ്ട്രേ​ലി​യ (1998), ഇ​ന്ത്യ x ഓ​സ്ട്രേ​ലി​യ (2013), പാ​ക്കി​സ്ഥാ​ൻ x ശ്രീ​ല​ങ്ക (2023) മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലു സെ​ഞ്ചു​റി പി​റ​ന്ന​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്. ഏ​ക​ദി​ന ച​രി​ത്ര​ത്തി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന്‍റെ റി​ക്കാ​ര്‍​ഡ് സ്‌​കോ​റി​നാ​ണ് ഗോ​ഹ​ട്ടി ഇ​ന്ന​ലെ സാ​ക്ഷ്യം​വ​ഹി​ച്ച​ത്. ഏ​ക​ദി​ന ച​രി​ത്ര​ത്തി​ല്‍ വി​ന്‍​ഡീ​സ് 400 ക​ട​ക്കു​ന്ന​ത് ഇ​താ​ദ്യം.

Sports

ഡ​ബി​ൾ അ​ടി​ച്ച് ഗി​ൽ; ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ ജ​യം

ഗു​വാ​ഹ​ത്തി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് എ​ട്ടു​വി​ക്ക​റ്റി​ന്‍റെ ച​രി​ത്ര വി​ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 406 റ​ൺ​സി​ന്‍റെ പ​ടു​കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ​ൻ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു.

ക്യാ​പ്റ്റ​ൻ ശു​ഭ്‌​മ​ൻ ഗി​ല്ലി​ന്റെ റെ​ക്കോ​ർ​ഡ് ഇ​ര​ട്ട​സെ​ഞ്ചു​റി​യു​ടെ​യും (133 പ​ന്തി​ൽ 223 പു​റ​ത്താ​കാ​തെ) രോ​ഹി​ത് ശ​ർ​മ​യു​ടെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​ടെ​യും (75 പ​ന്തി​ൽ 101) ക​രു​ത്തി​ൽ വെ​റും 43.3 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ഇ​ന്ത്യ ല​ക്ഷ്യം ക​ണ്ടു. ഏ​ക​ദി​ന ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​ചേ​സാ​ണി​ത്.

2013ൽ ​ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ 362 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന് ജ​യി​ച്ച​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്. നേ​ര​ത്തെ മൂ​ന്ന് ബാ​റ്റ​ർ​മാ​രു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ലാ​ണ് വി​ൻ​ഡീ​സ് പ​ടു​കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ അ​തേ നാ​ണ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര മ​റു​പ​ടി ന​ൽ​കി. പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ന്യൂ ​ച​ണ്ഡി​ഗ​ഡി​ൽ ന​ട​ക്കും.

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ര​ണ്ട് ഇ​ര​ട്ട സെ​ഞ്ചു​റി​ക​ള്‍ നേ​ടു​ന്ന ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ മാ​ത്രം താ​ര​മെ​ന്ന റി​ക്കാ​ർ​ഡും ഈ ​മ​ത്സ​ര​ത്തി​ൽ ഗി​ല്‍ സ്വ​ന്ത​മാ​ക്കി. 2023 ജ​നു​വ​രി​യി​ല്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ​യാ​യി​രു​ന്നു ഗി​ല്ലി​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ഏ​ക​ദി​ന ഇ​ര​ട്ട സെ​ഞ്ചു​റി. ഇ​പ്പോ​ള്‍ വി​ന്‍​ഡീ​സി​നെ​തി​രെ അ​തേ നേ​ട്ടം താ​രം ആ​വ​ര്‍​ത്തി​ച്ചി​രി​ക്കു​ന്നു.

ഏ​ക​ദി​ന​ത്തി​ല്‍ മൂ​ന്ന് ഇ​ര​ട്ട സെ​ഞ്ചു​റി​ക​ള്‍ നേ​ടി​യി​ട്ടു​ള്ള രോ​ഹി​ത് ശ​ര്‍​മ്മ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ഈ ​പ​ട്ടി​ക​യി​ല്‍ ഗി​ല്ലി​ന് മു​ന്നി​ലു​ള്ള​ത്. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ ര​ണ്ടും ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രെ ഒ​ന്നും ഇ​ര​ട്ട സെ​ഞ്ചു​റി​ക​ളാ​ണ് രോ​ഹി​ത് നേ​ടി​യി​ട്ടു​ള്ള​ത്.

Sports

രോ​ഹി​ത്തി​നും ഗി​ല്ലി​നും സെ​ഞ്ചു​റി; ഇ​ന്ത്യ തി​രി​ച്ച‌​ടി​ക്കു​ന്നു

ഗു​വാ​ഹ​ത്തി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ​ക്ക് ക​രു​ത്താ​യി ക്യാ​പ്റ്റ​ൻ ശു​ഭ്മ​ൻ ഗി​ല്ലും രോ​ഹി​ത് ശ​ർ​മ​യും. ഇ​രു​വ​രും സെ​ഞ്ചു​റി നേ​ടി. 62 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യ ഗി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും മൂ​ന്ന​ക്കം ക​ട​ന്നു.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലും താ​രം സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. ഏ​ക​ദി​ന​ത്തി​ൽ പ​ന്തു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ നാ​ലാ​മ​ത്തെ വേ​ഗ​മേ​റി​യ സെ​ഞ്ചു​റി​യാ​ണ് ഗി​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. 52 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യ വി​രാ​ട് കോ​ലി​യു​ടെ പേ​രി​ലാ​ണ് വേ​ഗ​മേ​റി​യ ഇ​ന്ത്യ​ൻ സെ​ഞ്ചു​റി​യു​ടെ റി​ക്കാ​ർ​ഡ്.

72 പ​ന്തി​ലാ​ണ് രോ​ഹി​ത് ശ​ർ​മ ഏ​ക​ദി​ന ക​രി​യ​റി​ലെ 35-ാം സെ​ഞ്ചു​റി കു​റി​ച്ച​ത്. 25 ഓ​വ​ർ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ ഇ​ന്ത്യ 250 റ​ൺ​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്. 406 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ​യ്ക്ക് ഇ​നി 25 ഓ​വ​റി​ൽ 156 റ​ൺ​സ് കൂ​ടി വേ​ണം.

 

Sports

വി​ൻ​ഡീ​സ് ക​ത്തി​ക്ക​യ​റി; ഇ​ന്ത്യ​യ്ക്ക് 406 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ഗു​വാ​ഹ​ത്തി: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ വെ​സ്റ്റി​ൻ​ഡീ​സി​ന് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ്ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത​വി​ൻ​ഡീ​സ് മൂ​ന്ന് ബാ​റ്റ​ർ​മാ​രു​ടെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​ക​ളു​ടെ ക​രു​ത്തി​ൽ 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 405 റ​ൺ​സ്അ​ടി​ച്ചു​കൂ​ട്ടി.

ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന​ത്തി​ൽ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന മൂ​ന്നാ​മ​ത്തെ ടോ​ട്ട​ലാ​ണി​ത്. വെ​സ്റ്റി​ൻ​ഡീ​സി​നാ​യി ഓ​പ്പ​ണ​ർ ജോ​ൺ കാം​പ്ബെ​ൽ (68 പ​ന്തി​ൽ 101), ക്യാ​പ്റ്റ​ൻ ഷാ​യ് ഹോ​പ്പ് (94 പ​ന്തി​ൽ 104), അ​മീ​ർ ജാ​നൂ (77 പ​ന്തി​ൽ 114) എ​ന്നി​വ​രാ​ണ് സെ​ഞ്ച​റി നേ​ടി​യ​ത്. ഇ​ന്ത്യ​ക്കെ​തി​രെ ഒ​രു ഏ​ക​ദി​ന ഇ​ന്നിം​ഗ്സി​ൽ മൂ​ന്ന് ബാ​റ്റ​ർ​മാ​ർ സെ​ഞ്ച​റി നേ​ടു​ന്ന​ത് ഇ​ത് ര​ണ്ടാം ത​വ​ണ മാ​ത്ര​മാ​ണ്.

2015ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ഇ​ന്ത്യ​ക്കെ​തി​രെ ഈ ​നേ​ട്ടം ആ​ദ്യം സ്വ​ന്ത​മാ​ക്കി​യ​ത്. ബോ​ള​ർ​മാ​രെ മാ​റ്റി മാ​റ്റി പ​രീ​ക്ഷി​ച്ചി​ട്ടും വി​ക്ക​റ്റ് വീ​ഴ്ത്താ​നാ​കാ​തെ പോ​യ​തോ​ടെ​യാ​ണ് വി​ൻ​ഡീ​സ് കൂ​റ്റ​ൻ സ്‌​കോ​റി​ലേ​ക്ക് കു​തി​ച്ച​ത്. 40-ാം ഓ​വ​റി​നു ശേ​ഷ​മാ​ണ് ഇ​ന്ത്യ​യ്ക്കു വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്താ​ൻ സാ​ധി​ച്ച​ത്.

Sports

ക​രു​ത്തോ​ടെ ടീം ​ഇ​ന്ത്യ

ഗോ​ഹ​ട്ടി: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് എ​തി​രാ​യ മൂ​ന്നു മ​ത്സ​ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം പോ​രാ​ട്ട​ത്തി​നാ​യി ഇ​ന്ത്യ ഇ​ന്നി​റ​ങ്ങും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ ഗോ​ഹ​ട്ടി​യി​ലാ​ണ് മ​ത്സ​രം. സ്റ്റാ​ര്‍​സ്‌​പോ​ര്‍​ട്‌​സ്, ജി​യൊ​ഹോ​ട്ട്സ്റ്റാ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ മ​ത്സ​രം ത​ത്സ​മ​യം.

തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ട​ത്തു ന​ട​ന്ന ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ എ​ട്ടു വി​ക്ക​റ്റി​ന്‍റെ ആ​ധി​കാ​രി​ക ജ​യം നേ​ടി​യ ഇ​ന്ത്യ, പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​നാ​ണ് ഇ​ന്നി​റ​ങ്ങു​ന്ന​ത്.

സൂ​പ്പ​ര്‍ താ​രം വി​രാ​ട് കോ​ഹ്‌ലി​യു​ടെ (88 പ​ന്തി​ല്‍ 139 നോ​ട്ടൗ​ട്ട്) അ​തി​വേ​ഗ സെ​ഞ്ചു​റി​യും ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ (108 പ​ന്തി​ല്‍ 110) ഇ​രു​ത്തം​വ​ന്ന ഇ​ന്നിം​ഗ്‌​സും കാ​ര്യ​വ​ട്ട​ത്ത് ഇ​ന്ത്യ​ക്കു കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കി.

ജ​സ്റ്റി​ന്‍ ഗ്രീ​വ്‌​സ് (108 പ​ന്തി​ല്‍ 101), ജോ​ണ്‍ കാം​ബ​ല്‍ (60 പ​ന്തി​ല്‍ 62), അ​മി​ര്‍ ജാ​ങ്കോ (43 പ​ന്തി​ല്‍ 58) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗാ​യി​രു​ന്നു കാ​ര്യ​വ​ട്ട​ത്ത് സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു ക​രു​ത്താ​യ​ത്. തി​രി​ച്ചു​വ​ര​വ് പ്ര​തീ​ക്ഷി​ച്ചാ​ണ് വി​ന്‍​ഡീ​സ് ഇ​ന്നു ര​ണ്ടാം ഏ​ക​ദി​ന​ത്തി​ന് ഇ​റ​ങ്ങു​ക.

Sports

ടോ​സ് ഇ​ന്ത്യ​യ്ക്ക്, ബാ​റ്റിം​ഗ് വി​ൻ​ഡീ​സി​ന്; ന​മ​ൻ ധി​റി​ന് അ​ര​ങ്ങേ​റ്റം

തി​രു​വ​ന​ന്ത​പു​രം: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ടോ​സ് നേ​ടി​യ​തി​ന് പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ ശു​ഭ്മ​ൻ ഗി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ ബാ​റ്റി​ങ്ങി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് ഓ​ൾ​റൗ​ണ്ട​ർ​മാ​രും നാ​ല് ബൗ​ള​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്ന കോം​ബി​നേ​ഷ​നു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

 ഓ​ൾ​റൗ​ണ്ട​ർ ന​മ​ൻ ധി​ർ ഇ​ന്ത്യ​യ്ക്കാ​യി ഏ​ക​ദി​ന അ​ര​ങ്ങേ​റ്റം കു​റി​ച്ചു. അ​തേ​സ​മ​യം ക്യാ​പ്റ്റ​ൻ ശു​ഭ്മ​ൻ ഗി​ല്ലും രോ​ഹി​ത് ശ​ർ​മ​യു​മാ​ണ് ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണ​ർ​മാ​ർ. 2027ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​നാ​യു​ള്ള ടീ​മി​നെ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യെ ഇ​ന്ത്യ കാ​ണു​ന്ന​ത്. ലോ​ക​ക​പ്പി​ന് മു​മ്പ് ഇ​ന്ത്യ​യ്ക്ക് ഇ​നി 14 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

പ്ലേ​യിം​ഗ് ഇ​ല​വ​ൻ വെ​സ്റ്റ് ഇ​ൻ​ഡീ​സ് : ജോ​ൺ കാം​പ്ബെ​ൽ, ജ​സ്റ്റി​ൻ ഗ്രീ​വ്സ്, കീ​സി കാ​ർ​ത്തി, ഷാ​യ് ഹോ​പ്പ് (വി​ക്ക​റ്റ് കീ​പ്പ​ർ, ക്യാ​പ്റ്റ​ൻ), ആ​മി​ർ ജം​ഗൂ, ജു​വ​ൽ ആ​ൻ​ഡ്രൂ, റോ​സ്റ്റ​ൺ ചേ​സ്, മാ​ത്യു ഫോ​ർ​ഡ്, ഗൂ​ഡാ​കേ​ഷ് മോ​ട്ടി, അ​ൽ​സാ​രി ജോ​സ​ഫ്, ജെ​യ്ഡ​ൻ സീ​ൽ​സ്.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: രോ​ഹി​ത് ശ​ർ​മ്മ, ശു​ഭ്മ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), വി​രാ​ട് കോ​ഹ്‌​ലി, ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, കെ. ​എ​ൽ. രാ​ഹു​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), ന​മ​ൻ ധീ​ർ, ര​വീ​ന്ദ്ര ജ​ഡേ​ജ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, ഗു​ർ​നൂ​ർ ബ്രാ​ർ, കു​ൽ​ദീ​പ് യാ​ദ​വ്, പ്ര​സി​ദ്ധ് കൃ​ഷ്ണ.

Sports

വ​ൺ ഡേ @ ​കാ​ര്യ​വ​ട്ടം...

തി​രു​വ​ന​ന്ത​പു​രം: വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഭാ​ഗ്യ​മ​ണ്ണി​ല്‍ ടീം ​ഇ​ന്ത്യ, വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് എ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്നു.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്ന് കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് മ​ത്സ​രം തു​ട​ങ്ങു​ന്ന​ത്. വി​രാ​ട് കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും ഉ​ള്‍​പ്പെ​ടു​ന്ന ഇ​ന്ത്യ​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റ​ർ​മാ​രു​ടെ പോ​രാ​ട്ടം നേ​രി​ട്ടു​കാ​ണു​ന്ന​തി​നാ​യി ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍ കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും.

ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ പ​രി​ക്കാ​ണ് ഇ​ന്ത്യ​ൻ ക്യാ​ന്പി​ലെ ആ​ശ​ങ്ക. ഗി​ൽ ക​ര​യ്ക്കി​രു​ന്നാ​ൽ രോ​ഹി​ത്തി​നൊ​പ്പം യ​ശ​സ്വി ജ​യ്സ്വാ​ൾ ഓ​പ്പ​ണിം​ഗി​ന് ഇ​റ​ങ്ങും. കോ​ഹ്‌​ലി​യു​ടെ ഭാ​ഗ്യ ഗ്രൗ​ണ്ടാ​ണ് കാ​ര്യ​വ​ട്ടം.

2023-ല്‍ ​ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ പു​റ​ത്താ​വാ​തെ 166 റ​ണ്‍​സ് കു​റി​ച്ച​ത് കാ​ര്യ​വ​ട്ട​ത്താ​ണ്. കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും കെ.​എ​ൽ. രാ​ഹു​ലു​മെ​ല്ലാം ഇ​ന്ത്യ​ൻ ബാ​റ്റിം​ഗി​ന്‍റെ ക​രു​ത്താ​ണ്. ഷാ​യ് ഹോ​പ്പാ​ണ് വി​ന്‍​ഡീ​സ് പോ​രാ​ട്ട​ത്തെ മു​ന്നി​ല്‍​നി​ന്നു ന​യി​ക്കു​ക. സ്പി​ന്ന​ര്‍ വി​റ്റ​ല്‍ ലോ​വ​സ് ടീ​മി​നു ക​രു​ത്താ​കു​മെ​ന്നാ​ണ് അ​വ​രു​ടെ പ്ര​തീ​ക്ഷ.

കാ​ര്യ​വ​ട്ട​ത്തെ പി​ച്ചി​ല്‍നി​ന്നും സ്പി​ന്ന​ര്‍​മാ​ര്‍​ക്ക് ആ​നു​കൂ​ല്യം ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ടോ​സ് നേ​ടു​ന്ന ടീം ​ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചേ​ക്കും.

Sports

കാര്യവട്ടത്ത് റ​ണ്ണൊ​ഴു​കും പി​ച്ച്...

തി​രു​വ​ന​ന്ത​പു​രം: ക​ളി​യാ​ര​വ​ത്തി​ന് കാ​ര്യ​വ​ട്ടം ത​യാ​ർ. റ​ണ്ണൊ​ഴു​കു​ന്ന പി​ച്ചും റെ​ഡി. ഇ​ന്ത്യ- വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് നാ​ളെ കാ​ര്യ​വ​ട്ടം സാ​ക്ഷ്യംവ​ഹി​ക്കും.

സം​ഘാ​ട​ക​ര്‍​ക്കും ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ര്‍​ക്കും ആ​കെ​യു​ള്ള ആ​ശ​ങ്ക മ​ഴ മ​ത്സ​ര​ത്തെ ബാ​ധി​ക്കു​മോ എ​ന്ന​താ​ണ്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ല്‍​കു​ന്ന സൂ​ച​ന ഞാ​യ​റാ​ഴ്ച വ​ലി​യ മ​ഴ പെ​യ്യി​ല്ലെ​ന്നാ​ണ്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​നം മ​ഴ​യി​ൽ മു​ട​ങ്ങി​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​ന്ത്യ​ന്‍ ടീം ​കാ​ര്യ​വ​ട്ട​ത്ത് പ​രി​ശീ​ല​നം ന​ട​ത്തി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ച്ച പ​രി​ശീ​ല​നം രാ​ത്രി എ​ട്ടു​വ​രെ തു​ട​ര്‍​ന്നു. രോ​ഹി​ത് ശ​ര്‍​മ​യും വി​രാ​ട് കോ​ഹ്‌​ലി​യും ഉ​ള്‍​പ്പടെ​യു​ള്ള മു​തി​ര്‍​ന്ന താ​ര​ങ്ങ​ളെ​ല്ലാം മു​ഴു​വ​ന്‍ സ​മ​യ​വും പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി.

വി​ല്‍​പ​ന ആ​രം​ഭി​ച്ച് 12 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ടി​ക്ക​റ്റു​ക​ള്‍ എ​ല്ലാം വി​റ്റു​തീ​ര്‍​ന്നി​രു​ന്നു. ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ല്‍ വി​രാ​ട് കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും കെ.​എ​ൽ. രാ​ഹു​ലും ഉ​ള്‍​പ്പ​ടെ​യു​ള്ള ബാ​റ്റിം​ഗ് നി​ര പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​മ്പോ​ള്‍ കാ​ര്യ​വ​ട്ട​ത്ത് ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍​ക്ക് മി​ക​ച്ച ഒ​രു ബാ​റ്റിം​ഗ് വി​രു​ന്ന് പ്ര​തീ​ക്ഷി​ക്കാം.

ഷാ​യ് ഹോ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങു​ന്ന വി​ന്‍​ഡീ​സ് സം​ഘ​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ന്‍ ക​ഴി​വു​ള്ള റോ​സ്റ്റ​ണ്‍ ചേ​സ്, അ​ല്‍​സാ​രി ജോ​സ​ഫ്, ജെ​യ്ഡ​ന്‍ സീ​ല്‍​സ്, ഷ​മ​ര്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ ടീ​മി​ന്‍റെ ക​രു​ത്താ​ണ്.

Sports

വെ​സ്റ്റ് ഇ​ന്‍​ഡീ​സ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

കാ​ര്യ​വ​ട്ടം: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് എ​തി​രാ​യ മൂ​ന്നു മ​ത്സ​ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു.

വെ​റ്റ​റ​ന്‍ താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌ലി, ​രോ​ഹി​ത് ശ​ര്‍​മ എ​ന്നി​വ​ര്‍ ടീ​മി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പ​ര​മ്പ​ര​യി​ലെ ആ​ദ്യമ​ത്സ​രം. മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. ജ​സ്പ്രീ​ത് ബും​റ​യ്ക്കു വി​ശ്ര​മം ന​ല്‍​കി.

ഇ​ന്ത്യ​ന്‍ ഏ​ക​ദി​ന ടീം: ​ശു​ഭ്മാ​ന്‍ ഗി​ല്‍ (ക്യാ​പ്റ്റ​ന്‍), രോ​ഹി​ത് ശ​ര്‍​മ, വി​രാ​ട് കോ​ഹ്‌ലി, ​ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദ്, കെ.​എ​ല്‍. രാ​ഹു​ല്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍, വൈ​സ് ക്യാ​പ്റ്റ​ന്‍), ധ്രു​വ് ജു​റെ​ല്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, ഗു​ര്‍​ണൂ​ര്‍ ബ്രാ​ര്‍, മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ഖ്വി​ബ് ന​ബി, യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍, ന​മാ​ന്‍ ധി​ര്‍.

അ​ഞ്ചു മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള ടീം: ​ശ്രേ​യ​സ് അ​യ്യ​ര്‍ (ക്യാ​പ്റ്റ​ന്‍), അ​ഭി​ഷേ​ക് ശ​ര്‍​മ, വൈ​ഭ​വ് സൂ​ര്യ​വം​ശി, ഇ​ഷാ​ന്‍ കി​ഷ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), തി​ല​ക് വ​ര്‍​മ (വൈ​സ് ക്യാ​പ്റ്റ​ന്‍), ശി​വം ദു​ബെ, കു​ല്‍​ദീ​പ് യാ​ദ​വ്, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, ര​വി ബി​ഷ്‌​ണോ​യ്, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, അ​ര്‍​ഷ​ദീ​പ് സിം​ഗ്, പ്രി​ന്‍​സ് യാ​ദ​വ്, മാ​യ​ങ്ക് യാ​ദ​വ്.

Sports

യൂ​ണിവേ​ഴ്സ​ൽ ബോ​സ് പു​തു​പ്പ​ള്ളി​യി​ൽ; ഡ്രൈ​വിം​ഗ് സീ​റ്റി​ൽ ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം: വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ക്രി​സ് ഗെ​യ്ൽ പു​തു​പ്പ​ള്ളി​യി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ എ​ത്തി​യ ഗെ​യ്ൽ നി​ശ്ച​യി​ച്ച​തി​ലും ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് പു​തു​പ്പ​ള്ളി​യി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്.

വൈ​കി​യെ​ത്തി​യി​ട്ടും ഗെ​യ്‌​ലി​നെ കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് കാ​ത്തു​നി​ന്ന​ത്. പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ, സ​ഹോ​ദ​രി മ​റി​യ ഉ​മ്മ​ൻ, പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഗെ​യ്‌​ലി​നെ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ ത​ന്നെ വാ​ഹ​ന​മോ​ടി​ച്ച് ഗെ​യ്‌​ലി​നെ പു​തു​പ്പ​ള്ളി പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ ഗെ​യ്ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. തു​ട​ർ​ന്ന് പു​തു​പ്പ​ള്ളി ന​ഗ​ര​ത്തി​ലെ സ്വീ​ക​ര​ണ വേ​ദി​യി​ലേ​ക്ക് പോ​യി.

പു​തു​പ്പ​ള്ളി​യി​ൽ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മൈ​താ​ന​വും ഗെ​യ്ൽ സ​ന്ദ​ർ​ശി​ച്ചു. ആ​രാ​ധ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് താ​രം മ​ട​ങ്ങി​യ​ത്. ഉ​ച്ച​യ്ക്ക് 2.10ഓ​ടെ ഗെ​യ്ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങി.

Sports

യൂ​ണി​വേ​ഴ്സ​ൽ ബോ​സ് പു​തു​പ്പ​ള്ളി​യി​ലേ​ക്ക്; ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തി​ൽ

കോ​ട്ട​യം: ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി മു​ൻ വെ​സ്റ്റി​ൻ​ഡീ​സ് താ​രം ക്രി​സ് ഗെ​യി​ൽ പു​തു​പ്പ​ള്ളി​യി​ലെ​ത്തു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് ടീ​മി​ന്‍റെ സ​ഹ ഉ​ട​മ കൂ​ടി​യാ​യ ഗെ​യി​ൽ 30ന് ​പു​തു​പ്പ​ള്ളി​യി​ലെ​ത്തു​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. വി​വി​ധ പ​രി​പാ​ടി​ക​ളി​ലും ഗെ​യി​ൽ പ​ങ്കെ​ടു​ക്കും.

29ന് ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന ഗെ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​കും കോ​ട്ട​യ​ത്തേ​ക്ക് തി​രി​ക്കു​ക. പു​തു​പ്പ​ള്ളി​യി​ൽ നി​ർ​ദി​ഷ്ട രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും താ​രം നേ​രി​ട്ട് സ​ന്ദ​ർ​ശി​ക്കും.

തു​ട​ർ​ന്ന് വെ​ണ്ണി​മ​ല ശ്രീ​രാ​മ​ല​ക്ഷ്മ​ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും ഗെ​യി​ൽ ദ​ർ​ശ​നം ന​ട​ത്തും. വെ​ണ്ണി​മ​ല ഗു​രു​ദേ​വ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വെ​ണ്ണി​മ​ല ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ലോ​ഗോ​യും അ​ദ്ദേ​ഹം പ്ര​കാ​ശ​നം ചെ​യ്യും.

ച​ട​ങ്ങി​ൽ പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഗെ​യി​ൽ സം​വ​ദി​ക്കു​ക​യും ക്രി​ക്ക​റ്റ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യും. യൂ​ണി​വേ​ഴ്സ​ൽ ബോ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗെ​യി​ലി​ന്‍റെ  സ​ന്ദ​ർ​ശ​നം ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.

Sports

90-ാം ജ​ന്മ​ദി​ന​ത്തി​ല്‍ 90 റ​ണ്‍​സ് ജയം

സാ​ന്‍ ഫെ​ര്‍​ണാ​ണ്ടോ: അ​ന്ത​രി​ച്ച ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ഗാ​രി സോ​ബേ​ഴ്‌​സി​ന്‍റെ 90-ാം ജ​ന്മ​ദി​ന​ത്തി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് 90 റ​ണ്‍​സ് ജ​യം. പാ​ക്കി​സ്ഥാ​ന് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലാ​ണ് വി​ന്‍​ഡീ​സ് 90 റ​ണ്‍​സ് ജ​യ​മാ​ഘോ​ഷി​ച്ച​ത്.

ഈ ​ജ​യം സോ​ബേ​ഴ്‌​സി​നു സ​മ​ര്‍​പ്പി​ക്കു​ന്ന​താ​യി ക്യാ​പ്റ്റ​ന്‍ റോ​സ്റ്റ​ണ്‍ ചേ​സ് പ​റ​ഞ്ഞു. ഈ ​മാ​സം 17നാ​യി​രു​ന്നു സോ​ബേ​ഴ്‌​സ് അ​ന്ത​രി​ച്ച​ത്. ജൂ​ലൈ 28നാ​ണ് സോ​ബേ​ഴ്‌​സി​ന്‍റെ ജ​ന്മ​ദി​നം. 1954-74 കാ​ല​ഘ​ട്ട​ത്തി​ല്‍ വി​ന്‍​ഡീ​സി​നാ​യി 93 ടെ​സ്റ്റ് ക​ളി​ച്ച സോ​ബേ​ഴ്‌​സ് 26 സെ​ഞ്ചു​റി അ​ട​ക്കം 8,032 റ​ണ്‍​സും 235 വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

പാ​ക്കി​സ്ഥാ​ന് എ​തി​രേ 1958ല്‍ ​സോ​ബേ​ഴ്‌​സ് നേ​ടി​യ 365 റ​ണ്‍​സ് 36 വ​ര്‍​ഷ​ക്കാ​ലം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലെ ഉ​യ​ര്‍​ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​റാ​യി​രു​ന്നു. ക്രി​ക്ക​റ്റി​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച സോ​ബേ​ഴ്‌​സി​ന്‍റെ 90-ാം ജ​ന്മ​ദി​ന​ത്തി​ല്‍ 90 റ​ണ്‍​സ് ജ​യം നേ​ടാ​ന്‍ സാ​ധി​ച്ച​ത് വ​ള​രെ പ്ര​ത്യേ​ക​ത നി​റ​ഞ്ഞ​താ​ണെ​ന്നും റോ​സ്റ്റ​ണ്‍ ചേ​സ് പ​റ​ഞ്ഞു.

ജ​യ​ത്തോ​ടെ വി​ന്‍​ഡീ​സ് ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ 1-0ന്‍റെ ​ലീ​ഡ് സ്വ​ന്ത​മാ​ക്കി.

സ്‌​കോ​ര്‍: വെ​സ്റ്റ് ഇ​ന്‍​ഡീ​സ് 311, 181. പാ​ക്കി​സ്ഥാ​ന്‍ 282, 120. വി​ന്‍​ഡീ​സി​നാ​യി ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ കാ​വെം ഹോ​ഡ്ജും (84) ഷാ​യ് ഹോ​പ്പും (92) അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി. പാ​ക്കി​സ്ഥാ​നാ​യി ഷാ​ന്‍ മ​സൂ​ദ് (109) സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍ ഷ​മ​ര്‍ ജോ​സ​ഫാ​ണ് (38). ബാ​ബ​ര്‍ അ​സം (58) ആ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് ടോ​പ് സ്‌​കോ​റ​ര്‍.
റി​ക്കാ​ര്‍​ഡ് ജ​സ്റ്റ് ഇ​ന്‍

മീ​ഡി​യം പേ​സ​ര്‍ ജ​സ്റ്റി​ന്‍ ഗ്രീ​വ്‌​സി​ന്‍റെ മാ​സ്മ​രി​ക ബൗ​ളിം​ഗാ​ണ് വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നു ജ​യ​മൊ​രു​ക്കി​യ​ത്. ആ​തി​ഥേ​യ​രു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 311ന് ​എ​തി​രേ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​നാ​യി ക്രീ​സി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​നെ അ​ഞ്ച് വി​ക്ക​റ്റ് ജ​സ്റ്റി​ന്‍ ഗ്രീ​വ്‌​സ് പി​ഴു​തു.

തു​ട​രെ അ​ഞ്ച് ഓ​വ​റി​ല്‍ റ​ണ്‍ വ​ഴ​ങ്ങാ​തെ​യാ​യി​രു​ന്നു ജ​സ്റ്റി​ന്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. ടെ​സ്റ്റ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ അ​ഞ്ച് ഓ​വ​ര്‍ മെ​യ്ഡ​നാ​ക്കി, അ​ഞ്ച് ഓ​വ​റി​ലും വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡും ഈ 32​കാ​ര​ന്‍ സ്വ​ന്ത​മാ​ക്കി. ഇ​ന്നിം​ഗ്‌​സി​ല്‍ 11 ഓ​വ​റി​ല്‍ 27 റ​ണ്‍​സി​ന് അ​ഞ്ച് വി​ക്ക​റ്റ് ഗ്രീ​വ്‌​സ് സ്വ​ന്ത​മാ​ക്കി. കെ​മ​ര്‍ റോ​ഷും ഷ​മ​ര്‍ ജോ​സ​ഫും ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി.

211 റ​ണ്‍​സ് എ​ന്ന ചെ​റി​യ ല​ക്ഷ്യ​ത്തി​നാ​യി പാ​ക്കി​സ്ഥാ​ന്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ന് എ​ത്തി​യ​പ്പോ​ഴും ജ​സ്റ്റി​ന്‍ അ​ഞ്ച് ഓ​വ​റി​ല്‍ 12 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് നേ​ടി. ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലു​മാ​യി ഏ​ഴ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്റ്റി​ന്‍ ഗ്രീ​വ്‌​സ് ആ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

Sports

വി​ൻ​ഡീ​സ് ഇ​തി​ഹാ​സം ഗാ​രി സോ​ബേ​ഴ്സ് അ​ന്ത​രി​ച്ചു

ല​ണ്ട​ൻ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ഗാ​രി സോ​ബേ​ഴ്‌​സ് (89) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ബാ​ർ​ബ​ഡോ​സി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. മ​ക​ൻ ഡാ​നി​യേ​ൽ സോ​ബേ​ഴ്‌​സാ​ണ് മ​ര​ണ​വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്.

1954-ൽ ​അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച സോ​ബേ​ഴ്‌​സ്, വെ​സ്റ്റ് ഇ​ൻ​ഡീ​സി​നാ​യി 93 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ പാ​ഡ​ണി​ഞ്ഞു. മൈ​താ​ന​ത്ത് വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്ത ഈ ​ഇ​ടം​കൈ​യ്യ​ൻ ബാ​റ്റ​ർ ടെ​സ്റ്റി​ൽ 26 സെ​ഞ്ചു​റി​ക​ളോ​ടെ 8032 റ​ൺ​സും 235 വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

1958-ൽ ​പാ​ക്കി​സ്ഥാ​നെ​തി​രെ പു​റ​ത്താ​കാ​തെ നേ​ടി​യ 365 റ​ൺ​സ് ദീ​ർ​ഘ​കാ​ലം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​റാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റൊ​രു വി​ൻ​ഡീ​സ് ഇ​തി​ഹാ​സം ബ്ര​യാ​ൻ ലാ​റ​യാ​ണ് ഈ ​റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത​ത്.

ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും ഫീ​ൽ​ഡിം​ഗി​ലും ഒ​രു​പോ​ലെ അ​ഗ്ര​ഗ​ണ്യ​നാ​യി​രു​ന്ന സോ​ബേ​ഴ്‌​സ്, ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ ഒ​രോ​വ​റി​ലെ ആ​റ് പ​ന്തു​ക​ളും സി​ക്സ​ർ പ​റ​ത്തി​യ ച​രി​ത്ര​ത്തി​ലെ ആ​ദ്യ താ​ര​മെ​ന്ന റി​ക്ക​ർ​ഡി​നും ഉ​ട​മ​യാ​ണ്.

ക്രി​ക്ക​റ്റി​ന് ന​ൽ​കി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് 1975-ൽ ​ബ്രി​ട്ട​നി​ലെ രാ​ജ്ഞി അ​ദ്ദേ​ഹ​ത്തി​ന് സ​ർ പ​ദ​വി ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. സോ​ബേ​ഴ്സി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ അ​നു​ശോ​ചി​ച്ചു.

Sports

വി​ജ​യാ​ഘോ​ഷം അ​തി​രു​ക​ട​ന്നു; സ​ഞ്ജു​വി​നെ​തി​രെ ന‌​ട​പ​ടി വ​ന്നേ​ക്കും

കോ​ൽ​ക്ക​ത്ത: ടി20 ​ലോ​ക​ക​പ്പി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ വി​ജ​യാ​ഘോ​ഷ​ത്തി​ൽ സ​ഞ്ജു സാം​സ​ണെ​തി​രെ ഐ​സി​സി ന​ട​പ​ടി​വ​ന്നേ​ക്കും. കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നു​ശേ​ഷം സ​ഞ്ജു ഹെ​ൽ​മെ​റ്റും ബാ​റ്റും നി​ല​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്നു.

ഇ​തി​ൽ ഹെ​ൽ​മ​റ്റ് എ​റി​ഞ്ഞ​താ​ണ് ഐ​സി​സി നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന​ത്. ഐ​സി​സി​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 2.2 പ്ര​കാ​രം ക്രി​ക്ക​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. ദേ​ഷ്യം കൊ​ണ്ടോ അ​മി​താ​വേ​ശം കൊ​ണ്ടോ ഹെ​ൽ​മ​റ്റ്, ബാ​റ്റ്, സ്റ്റം​പ് എ​ന്നി​വ എ​റി​യു​ന്ന​തും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

സ​ഞ്ജു​വി​ന്‍റെ പ്ര​വ​ർ​ത്തി ഒ​രു ലെ​വ​ൽ ഒ​ന്ന് കു​റ്റ​മാ​യി ക​ണ​ക്കാ​ക്കും. ഇ​തി​ന് മാ​ച്ച് ഫീ​യു​ടെ 50 ശ​ത​മാ​നം വ​രെ പി​ഴ​യും ഒ​ന്നോ ര​ണ്ടോ ഡി​മെ​റി​റ്റ് പോ​യി​ന്‍റു​ക​ളാ​ണ് സാ​ധാ​ര​ണ ല​ഭി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ ലെ​വ​ൽ ഒ​ന്ന് കു​റ്റ​ത്തി​ന് മാ​ത്ര​മാ​യി സാ​ധാ​ര​ണ മ​ത്സ​ര​വി​ലേ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​ല്ല.

Sports

സ​ഞ്ജു​വി​ന്‍റെ ചി​റ​കി​ലേ​റി ഇ​ന്ത്യ സെ​മി​യി​ൽ; വി​ന്‍​ഡീ​സി​നെ ത​ക​ര്‍​ത്ത​ത് അ​ഞ്ച് വി​ക്ക​റ്റി​ന്

കോ​ൽ​ക്ക​ത്ത: ടി20 ​ലോ​ക​ക​പ്പ് സൂ​പ്പ​ര്‍ എ​ട്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ സെ​മി​യി​ൽ. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 196 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​ലു പ​ന്തു​ക​ളും അ​ഞ്ചു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു.

97 റ​ൺ​സ് നേ​ടി​യ സ​ഞ്ജു സാം​സ​ണാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ ശി​ൽ​പ്പി. 50 പ​ന്തു​ക​ളി​ൽ നാ​ലു​സി​ക്സും 12 ഫോ​റു​മ​ട​ക്കം 97 റ​ൺ​സ് നേ​ടി​യ സ​ഞ്ജു​വി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ‌​ടു​ത്തു. സ്കോ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് 195/4 ഇ​ന്ത്യ 199/5 (19.2).

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ മോ​ശം തു​ട​ക്ക​മാ​യി​രു​ന്നു ഇ​ന്ത്യ​ക്ക്. മൂ​ന്നാം ഓ​വ​റി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍​മ​യു​ടെ (10) വി​ക്ക​റ്റ് ന​ഷ്ട​മാ​യി. അ​ഞ്ചാം ഓ​വ​റി​ല്‍ ഇ​ഷാ​ന്‍ കി​ഷ​നും (10) മ​ട​ങ്ങി. പി​ന്നാ​ലെ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (18) സ​ഞ്ജു കൂ​ട്ടു​കെ​ട്ട് 58 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. എ​ന്നാ​ല്‍ 11-ാം ഓ​വ​റി​ല്‍ സൂ​ര്യ മ​ട​ങ്ങി.

തു​ട​ര്‍​ന്നെ​ത്തി​യ തി​ല​ക് വ​ര്‍​മ (27) - സ​ഞ്ജു സ​ഖ്യം വേ​ഗ​ത്തി​ല്‍ 42 റ​ണ്‍​സ് ചേ​ര്‍​ത്തു. എ​ന്നാ​ല്‍ 15-ാം ഓ​വ​റി​ല്‍ തി​ല​കും മ​ട​ങ്ങി. തു​ട​ര്‍​ന്നെ​ത്തി​യ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​ക്കും (17) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. 19-ാം ഓ​വ​റി​ലാ​ണ് ഹാ​ര്‍​ദി​ക് മ​ട​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ സ​ഞ്ജു - ശി​വം ദു​ബെ സ​ഖ്യം ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ വി​ന്‍​ഡീ​സി​ന് വേ​ണ്ടി ബാ​റ്റ് ചെ​യ്ത മി​ക്ക​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. 25 പ​ന്തി​ല്‍ 40 റ​ണ്‍​സ് നേ​ടി​യ റോ​സ്റ്റ​ണ്‍ ചേ​സാ​ണ് വി​ന്‍​ഡീ​സി​ന്റെ ടോ​പ് സ്‌​കോ​റ​ര്‍. ഇ​ന്ത്യ​ക്ക് വേ​ണ്ടി ജ​സ്പ്രി​ത് ബും​റ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ ചേ​സ് ചെ​യ‌്തു വി​ജ​യി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണി​ത്. 2014ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ചേ​സ് ചെ​യ്‌​ത 174 ആ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്. അ​ഞ്ചി​ന് മും​ബൈ വാ​ങ്ക​ഡെ സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​ഫൈ​ന​ലി​ൽ ഇ​ന്ത്യ - ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും.

Sports

ഹെ​റ്റ്മ​യ​റി​ന് അ​ർ​ധ​സെ​ഞ്ചു​റി; സ്കോ​ട്ട്ല​ൻ​ഡി​ന് 183 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

കോ​ൽ​ക്ക​ത്ത: ടി20 ​ലോ​ക​ക​പ്പി​ൽ വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രെ സ്കോ​ട്ട്ല​ൻ​ഡി​ന് 183 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 182 റ​ൺ​സ് നേ​ടി​യ​ത്.

മ​ധ്യ​നി​ര ബാ​റ്റ്സ്മാ​ൻ ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​ർ (64) ന​ട​ത്തി​യ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗാ​ണ് അ​വ​രെ ശ​ക്ത​മാ​യ നി​ല​യി​ലെ​ത്തി​ച്ച​ത്. ബ്രാ​ൻ​ഡ​ൻ കിം​ഗ് (35) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

സ്കോ​ട്ട്ല​ൻ​ഡി​നാ​യി ബ്രാ​ഡ് ക്യൂ​റി ര​ണ്ടും ഒ​ലി​വ​ർ ഡേ​വി​ഡ്സ​ൺ, മൈ​ക്ക​ൽ ലീ​സ്‌​ക്, സു​ഫി​യാ​ൻ ഷ​രീ​ഫ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

Sports

സാ​ന്‍റ്ന​റു​ടെ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ടം തു​ണ​ച്ചി​ല്ല; ച​രി​ത്രം കു​റി​ച്ച് വെ​സ്റ്റ് ഇ​ൻ​ഡീ​സ്

ഓ​ക്‌​ല​ന്‍​ഡ്: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ആ​ദ്യ ടി20​യി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് ഏ​ഴ് റ​ണ്‍​സി​ന്‍റെ ജ​യം. ഓ​ക്‌​ല​ന്‍​ഡ് ഈ​ഡ​ന്‍ പാ​ര്‍​ക്കി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 164 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.

53 റ​ണ്‍​സെ​ടു​ത്ത ക്യാ​പ്റ്റ​ന്‍ ഷാ​യ് ഹോ​പ്പാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ആ​തി​ഥ​യേ​ര്‍​ക്ക് നി​ശ്ചി​ത ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 157 റ​ണ്‍​സെ​ടു​ക്കാ​നെ സാ​ധി​ച്ചൊ​ള്ളൂ. സ്കോ​ർ: വെ​സ്റ്റ് ഇ​ന്‍​ഡീ​സ് 164/6, ന്യൂ​സി​ല​ന്‍​ഡ് 157/9.

ഒ​രു ഘ​ട്ട​ത്തി​ൽ ഒ​മ്പ​തി​ന് 107 എ​ന്ന നി​ല​യി​ൽ ന്യൂ​സി​ലാ​ൻ​ഡ് ത​ക​ർ​ന്നിരുന്നു. ക്യാ​പ്റ്റ​ൻ മി​ച്ച​ൽ സാ​ന്‍റ്ന​റു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​ണ് ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ തോ​ൽ​വി ഭാ​രം കു​റ​ച്ച​ത്. 28 പ​ന്തി​ൽ എ​ട്ട് ഫോ​റും ര​ണ്ട് സി​ക്സ​റും സ​ഹി​തം സാ​ന്‍റ്ന​ർ 55 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

ടിം ​റോ​ബി​ൻ​സ​ൺ (27), ര​ചി​ൻ ര​വീ​ന്ദ്ര (21) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ‌​ടു​ത്തു. ജെ​യ്ഡ​ന്‍ സീ​ല്‍​സ്, റോ​സ്റ്റ​ണ്‍ ചേ​സ് എ​ന്നി​വ​ര്‍ വി​ന്‍​ഡീ​സി​ന് വേ​ണ്ടി മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ജ​യ​ത്തോ‌​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ ടി20 ​പ​ര​മ്പ​ര​യി​ൽ 1-0 വെ​സ്റ്റ് ഇ​ൻ​ഡീ​സ് മു​ന്നി​ലെ​ത്തി.

ഓ​ക്‌​ല​ന്‍​ഡി​ലെ ഈ​ഡ​ൻ പാ​ർ​ക്കി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത് നേ​ടി​യ ഏ​റ്റ​വും കു​റ​ഞ്ഞ സ്കോ​ർ പ്ര​തി​രോ​ധി​ച്ചു​വെ​ന്ന റി​ക്കാ​ർ​ഡ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് സ്വ​ന്ത​മാ​ക്കി.

 

 

Latest News

Corehub Up