x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​രു​വി എ​ക്സ്പ്ര​സി​ൽ പ​ര​സ്യ മ​ദ്യ​പാ​ന​വും അ​സ​ഭ്യ​വ​ർ​ഷ​വും; യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: September 30, 2026 05:51 PM IST | Updated: September 30, 2026 05:51 PM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: ട്രെ​യി​നി​ൽ പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ. പാ​ല​രു​വി എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ മ​ദ്യ​വു​മാ​യി ക​യ​റി​യ ജോ​ജി ജോ​ർ​ജ്(37) ആ​ണ് പി​ടി​യി​ലാ​യ​ത്. രാ​വി​ലെ ട്രെ​യി​നി​ൽ മ​ദ്യ​വു​മാ​യി ക​യ​റി​യ ജോ​ജി പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ക​യും സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.

ഇ​തേ​തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ പൊ​ലി​സി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ട്രെ​യി​ൻ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ആ​ർ​പി​എ​ഫ് എ​ത്തി ജോ​ജി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പൊ​ലി​സ് സ്റ്റേ​ഷ​നി​ലും പ്ര​തി അ​ക്ര​മാ​സ​ക്ത​നാ​യി​രു​ന്നു. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യും ഇ​യാ​ൾ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി.

 

 

Tags : PalaruviExpress IndianRailways RPF Kottayam Arrest Palaruvi Express

Recent News

Corehub Up