x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒരേ വിമാനത്തിൽ ഫഡ്നാവിസും ഉദ്ധവും അഭ്യൂഹങ്ങൾ

വെബ്ഡെസ്ക്
Published: June 27, 2026 12:29 AM IST | Updated: June 27, 2026 12:29 AM IST

പ്രതീകാത്മക ചിത്രം

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സും ശി​​​വ​​​സേ​​​ന (യു​​​ബി​​​ടി) അ​​​ധ്യ​​​ക്ഷ​​​ൻ ഉ​​​ദ്ധവ് താ​​​ക്കെറ​​​യും ഒ​​​രേ വി​​​മാ​​​ന​​​ത്തി​​​ൽ നാ​​​ഗ്പൂ​​​രി​​​ലേ​​​ക്കു യാ​​​ത്ര​​​ചെ​​​യ്ത​​​ത് അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കു വ​​​ഴി​​​തെ​​​ളി​​​ച്ചു.

മും​​​ബൈ​​​യി​​​ൽനി​​​ന്ന് നാ​​​ഗ്പൂ​​​രി​​​ലേ​​​ക്കു പ​​​തി​​​വാ​​​യി വി​​​മാ​​​ന​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി. ഏ​​​റെനാ​​​​​​ളാ​​​യി ബി​​​ജെ​​​പി​​​യു​​​ടെ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യ ഉ​​​ദ്ധവി​​​നൊ​​​പ്പം മ​​​ക​​​നും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ ആ​​​ദി​​​ത്യ​​​യും ഉ​​​റ്റ അ​​​നു​​​യാ​​​യി​​​യും രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​വു​​​മാ​​​യ സ​​​ഞ്ജ​​​യ് റൗ​​​ത്തും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഒ​​​രേ വി​​​മാ​​​ന​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ച്ച​​​തോ​​​ടെ ഇ​​​രു​​​വ​​​രും ത​​​മ്മ​​​ലു​​​ള്ള ബ​​​ന്ധ​​​ത്തി​​​ൽ മ​​​ഞ്ഞു​​​രു​​​ക​​​ൽ ഉ​​​ണ്ടാ​​​യോ എ​​​ന്ന സം​​​ശ​​​യ​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യി ഒ​​​രു പ്ര​​​ധാ​​​ന്യ​​​വും യാ​​​ത്ര​​​യ്ക്കി​​​ല്ലെ​​​ന്നും വ്യ​​​ത്യ​​​സ്ത രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്പോ​​​ഴും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ബ​​​ന്ധം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്നു​​​മാ​​​ണു ബി​​​ജെ​​​പി വി​​​ശ​​​ദീ​​​ക​​​ര​​​ണം.

Tags : Rumours Fadnavis Uddhav same flight

Recent News

Corehub Up