പ്രതീകാത്മക ചിത്രം
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ മൃതദേഹവുമായി വാരാണസിയിലേക്കു പോയ പിക്കപ് വാനിൽ ലോറിയിടിച്ച് ഏഴു പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. 19 പേരാണ് വാനിലുണ്ടായിരുന്നത്.
ഇന്നലെ രാവിലെ ദൻവ താഴ്വരയ്ക്കു സമീപം മഹാനേതാണ്ടിൽ നിർത്തിയിട്ട വാനിനു പിന്നിൽ ലോറിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാൻ മറിഞ്ഞ് അഞ്ചുപേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
Tags : Lorry Van Funeral Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash