റോഷൻ രാജുവിനെ മന്ത്രി റോജി എം. ജോൺ വീട്ടിലെത്തി അനുമോദിച്ചപ്പോൾ.
കാലടി: കീം പരീക്ഷയില്‍ എന്‍ജിനിയറിംഗില്‍ ആദ്യ റാങ്ക് നേടിയ സ്വന്തം മണ്ഡലത്തിൽപ്പെട്ട അയ്യമ്പുഴ സ്വദേശി റോഷന് രാജുവിനെ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍ വീട്ടിലെത്തി അഭിനന്ദിച്ചു.
കാച്ചപ്പിള്ളി രാജു-ജാസ്മിന് ദമ്പതികളുടെ മകനായ റോഷനെ ഫലപ്രഖ്യാപന ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മന്ത്രി വീട്ടിലെത്തി അനുമോദിച്ചത്. റോഷനെ മന്ത്രി പൊന്നാടയണിയിച്ചു. തന്റെ മണ്ഡലത്തില്‍പ്പെട്ട റോഷന് ആദ്യറാങ്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.
റോഷൻ കെഇ സ്കൂൾ വിദ്യാർഥി
മാന്നാനം: കെഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ വീണ്ടും വിജയത്തിളക്കത്തിൽ. കീം പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കെഇ സ്കൂൾ വിദ്യാർഥി റോഷൻ രാജുവിന്.
കെഇ സ്കൂളിലെ പ്ലസ് ടു പഠനത്തിനൊപ്പം പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലാണ് എൻട്രൻസ് പരിശീലനം നേടിയത്. അങ്കമാലി അയ്യമ്പള്ളി കാച്ചപ്പള്ളി കുടുംബാംഗമാണ് റോഷൻ.
അഛൻ കെ.വി. രാജു കെഎസ്എഎഫ്ഇ മാനേജരും അമ്മ കെ.വി. ജാസ്മിൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമാണ്. റോഷൻ രാജുവിനെ സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ അഭിനന്ദിച്ചു.
Tags : Minister Roji John congratulates Roshan KEAM 2026 Engineering 1st Rank