Kerala
കൊച്ചി: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന മന്ത്രിസഭയ്ക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും ആശംസകള്‍ നേർന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി).
ജനങ്ങള്‍ അര്‍പ്പിച്ച വലിയ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ ഭരണം കാഴ്ചവയ്ക്കാനും പുതിയ സര്‍ക്കാരിന് സാധിക്കട്ടേയെന്ന് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനയിലും അധിഷ്ഠിതമായ സമഭാവനയും സഹവര്ത്തിത്വവുമാകണം പുതിയ ഭരണകൂടത്തിന്റെ മുഖമുദ്ര. വിഭാഗീയതകള്‍ക്കും ചേരിതിരിവുകള്‍ക്കും അതീതമായി സകലരെയും ഉള്‍ക്കൊള്ളുന്ന ഒരു വികസന സംസ്കാരം സംസ്ഥാനത്ത് വളര്‍ന്നുവരേണ്ടതുണ്ട്. നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള സര്‍ക്കാരിന്റെ എല്ലാ ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കത്തോലിക്കാ സഭയുടെ പൂര്‍ണമായ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു. മലയോര കര്‍ഷകരും തീരദേശ ജനതയും നേരിടുന്ന ഗൗരവകരമായ ജീവല്‍പ്രശ്നങ്ങള്‍ പരിഗണന അര്‍ഹിക്കുന്നു. അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക പദ്ധതികളും സജീവമായ ഇടപെടലുകളും അനിവാര്യമാണ്.
സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിന്റെ പാരമ്പര്യമായ സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനും ഊന്നല്‍ നല്കുന്ന പ്രവര്‍ത്തന ശൈലി പുതിയ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കേരളത്തിലെ കത്തോലിക്കാ സമൂഹം വിശ്വസിക്കുന്നു.
നവകേരളത്തിന്റെ ശില്പികളാകാന് നിയോഗം ലഭിച്ച എല്ലാ ജനപ്രതിനിധികള്‍ക്കും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സര്വേശ്വരന് തുണയാകട്ടെ എന്ന് പ്രാർഥിക്കുന്നതായും കെസിബിസി പ്രസിഡന്റ് പറഞ്ഞു.
Kerala
കൊച്ചി: സപ്തതിയുടെ നിറവിലെത്തിയ സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവ പ്രാർഥനാശംസകൾ നേർന്നു.
യാക്കോബായ സഭയുടെ ഉറ്റ സുഹൃത്തായ തട്ടിൽ പിതാവ്, സഭകൾ തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിലും ക്രൈസ്തവ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിലും എന്നും മുന്നിൽ നിൽക്കുന്ന വ്യക്തിത്വമാണെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. സഭ നേരിട്ട പ്രതിസന്ധിഘട്ടങ്ങളിൽ അദ്ദേഹം നൽകിയ കരുതലും പിന്തുണയും വിലമതിക്കാനാകാത്തതാണ്.
സൗമ്യമായ പെരുമാറ്റവും നിഷ്കളങ്കമായ പുഞ്ചിരിയും കൊണ്ട് വിശ്വാസികളുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച ഇടയനാണ് അദ്ദേഹം. പ്രതിസന്ധികളിൽ പതറാതെ പ്രാർഥനാപൂർവം പ്രശ്നങ്ങളെ സമചിത്തതയോടെ സമീപിക്കുകയും എന്നും സമന്വയത്തിന്റെ പാത സ്വീകരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നേതൃശൈലി സഭയ്ക്കും സമൂഹത്തിനും ഒരുപോലെ മാതൃകയാണെന്നും ബാവ ആശംസാസന്ദേശത്തിൽ പറഞ്ഞു.
Kerala
കൊച്ചി: കള്ളപ്പണക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാന്‍ നിര്‍ണായക സഹായം നല്കിയ ആലപ്പുഴ പോലീസിനെ അഭിനന്ദിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി).
കേരള പോലീസിന് ഇതാദ്യമായാണ് ഇഡി ഇത്തരമൊരു അഭിനന്ദനക്കത്ത് നല്‍കുന്നത്.
ഇഡിയെ കൈക്കൂലി കേസില്‍ കുരുക്കിയ കൊല്ലത്തെ കശുവണ്ടി വ്യവസായിയായ പ്രതിയെ കഴിഞ്ഞ ജനുവരി 14ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു.
പ്രതിയെ പിടികൂടുന്നതിനും സഹായിച്ച ആലപ്പുഴ ജില്ലാ സ്പെഷല്‍ ബ്രാഞ്ചിലെ എസ്സിപിഒമാരായ മനു മോഹന്‍, വി.എച്ച്. നിസാര്‍, പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനിലെ എസ്സിപിഒമാരായ ടി.എസ്. ബിജോയ്, പി.വി. അഭിലാഷ് എന്നിവരെയാണ് ഇഡി അഭിനന്ദിച്ചത്.
Kerala
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചതിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്.
മമ്മൂട്ടിയെ ഇച്ചാക്കാ...എന്ന് വിളിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. മമ്മൂട്ടിയുടെ നേട്ടത്തിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
"ഇച്ചാക്കാ, താങ്കൾക്ക് പത്മഭൂഷൺ ലഭിച്ചെന്നറിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പ്രഭാവം തുടരട്ടെയെന്ന് ആശംസിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
District News
പാറശാല: റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന "പീപ്പിള്‍സ് ഓഫ് ആര്ട്ട്ക്' എന്ന ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് സെന്ററിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ക്യാമ്പില്‍ പങ്കെടുത്തു തിരിച്ചെത്തിയ ചെങ്കല്‍ സായി കൃഷ്ണ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥി വിശാല്‍ വി.എസ്. നായരെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അനുമോദിച്ചു.
രാജ്കോര്ട്ടില് വച്ചായിരുന്നു അനുമോദനം. നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റി നടത്തിയ നൈക്ക് ടാലന്റ് സേര്‍ച്ച് എക്സാമിനേഷനില്‍ വിജയിച്ച വിശാല്‍, ഫിന്ലാന്ഡില് നടന്ന ദശദിനക്യാമ്പിലും പങ്കെടുത്തിരുന്നു. സായി കൃഷ്ണ സ്കൂള്‍ മാനേജര്‍ മോഹനകുമാരന്‍ നായര്‍, അക്കാഡമിക് ഡയറക്ടര്‍ രാധാകൃഷ്ണന്, പ്രിന്‍സിപ്പല്‍ രേണുക, അധ്യാപിക സരിത എന്നിവര്‍ പങ്കെടുത്തു.