വടക്കഞ്ചേരി: വണ്ടാഴി സിവിഎം സ്കൂളിൽനിന്നും എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.
ഓർമകൾ- 77 എന്ന പേരിൽ 1977 എസ്എസ്എൽസി ബാച്ചിലെ പൂർവവിദ്യാർഥികളാണ് ആദരം ഒരുക്കിയത്. ഈ വർഷത്തെ എസ്എസ്എൽസി ബാച്ചിലെ അഞ്ച് വിദ്യാർഥികൾക്ക് അക്കാദമിക് വർഷത്തേക്കുള്ള സ്കോളർഷിപ്പ് വിതരണവും നടത്തി.
വണ്ടാഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. രാജേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. അനുപമ, കൂട്ടായ്മ ഭാരവാഹികളായ സഹദേവൻ മാത്തൂർ, മുരളി പരിപ്പായി, സ്റ്റാഫ് സെക്രട്ടറി സി.കെ. ശ്രീജ പ്രസംഗിച്ചു.