അടർന്ന ഭിത്തിയുടെ ഭാഗം.
കൂരോപ്പട: വീടിന് ഇടിമിന്നലേറ്റ് ഭിത്തിയുടെ ഭാഗം അടർന്നുവീണ് വീട്ടമ്മയ്ക്കു പരിക്കേറ്റു. കൂരോപ്പട വടക്കേപ്പറമ്പിൽ ഓമന ബാബുവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.
അടുക്കളയുടെ കട്ടിളപ്പടിയുടെ ബെൽറ്റിന്റെ ഭാഗത്ത് ശക്തമായ ഇടിയേറ്റു ഭിത്തിയുടെ ഭാഗം അടർന്ന് ഓമനയുടെ മുഖത്തേക്കു തെറിക്കുകയായിരുന്നു. കവിളിൽ പരിക്കേറ്റു. ഓമനയും ഭർത്താവ് ബാബുവും മകനും വീടിനുള്ളിൽ ഇരിക്കുകയായിരുന്നു. മകൻ ജിബിന്റെ കൈയിലും വന്നു പതിച്ചെങ്കിലും സാരമായ പരിക്കില്ല.