പരിശീലനം നേടിയ ജൂനിയർ ബസേലിയോസ് സ്കൂളിലെ കുട്ടികളും അധ്യാപകരും.
സൗത്ത് പാമ്പാടി: നാട്ടിൽ ഒരാൾ അത്യാഹിതത്തിൽ പെട്ടാൽ ജൂനിയർ ബസേലിയോസ് സ്കൂളിലെ കുട്ടികൾ അടുത്തുണ്ടെങ്കിൽ ഭയപ്പെടേണ്ട.
കഴിഞ്ഞ ദിവസം സ്കൂളിലെ ദുരന്ത നിവാരണ ക്ലബ്ബിലെ 50 കുട്ടികളാണ് മാനേജർ സിജു കെ. ഐസക്കിന്റെ നേതൃത്വത്തിൽ വൈസ് പ്രിൻസിപ്പൽ ശ്രുതിമോൾ ജോയ്, അധ്യാപകരായ ജെ. നിഷ, ബിജിൽ ബെന്നി, ഷെറിൻ ഏബ്രഹാം, ശീതൾ കെ. ഏബ്രഹാം എന്നിവരോടൊപ്പം പാമ്പാടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ എത്തി പരിശീലനം നേടിയത്. ഭയമില്ലാതെ തന്മയത്വത്തോടെ ഇത്തരം സന്ദർഭങ്ങളിൽ ഇടപെടാൻ ഉള്ള ക്ലാസുകൾ സ്കൂളിലും നൽകാറുണ്ടെന്ന് മാനേജർ സിജു കെ. ഐസക്ക് പറഞ്ഞു.