x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​​ന്ധി​​സ്മരണ‍യിൽ നാട്

വെബ് ഡെസ്ക്
Published: October 5, 2026 06:38 AM IST | Updated: October 5, 2026 06:38 AM IST

കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് -എം ​​കൂ​​രോ​​പ്പ​​ട ബൈ​​പാ​​സ് ശു​​ചീ​​ക​​രി​​ക്കുന്നു.

അ​​തി​​ര​​മ്പു​​ഴ: കോ​​ൺ​​ഗ്ര​​സ് അ​​തി​​ര​​മ്പു​​ഴ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ ജ​​ന്മ​​ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​ന്‍റ് ജൂ​​ബി ഐ​​ക്ക​​ര​​ക്കു​​ഴി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​ജി. ഹ​​രി​​ദാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ൺ​​ഗ്ര​​സ് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് ജോ​​റാേ​​യി പൊ​​ന്നാ​​റ്റി​​ൽ, പി.​​വി. മൈ​​ക്കി​​ൾ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഒ.​​എ. സ​​ജി, ജോ​​യി വേ​​ങ്ങ​​ച്ചു​​വ​​ട്ടി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
‌
ഏ​​റ്റു​​മാ​​നൂ​​ർ: കോ​​ൺ​​ഗ്ര​​സ് ഏ​​റ്റു​​മാ​​നൂ​​ർ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഗാ​​ന്ധി​​ജ​​യ​​ന്തി ദി​​നാ​​ച​​ര​​ണ​​വും പു​​ഷ്പാ​​ർ​​ച്ച​​ന​​യും ന​​ട​​ത്തി. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് പി.​​വി. ജോ​​യ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​ജി. ഹ​​രി​​ദാ​​സ്, ന​​ഗ​​ര​​സ​​ഭ ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​പേ​​ഴ്സ​​ൺ പു​​ഷ്പ വി​​ജ​​യ​​കു​​മാ​​ർ, ജോ​​ൺ​​സ​​ൺ തി​​യാ​​ട്ട്പ​​റ​​മ്പി​​ൽ, ജ​​യിം​​സ് തോ​​മ​​സ്, ബി​​ജു കു​​മ്പി​​ക്ക​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

=എ​​സ്എം​​എ​​സ്എം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഗാ​​ന്ധി​​ജി സ്മൃ​​തി സം​​ഗ​​മം ന​​ട​​ത്തി. മു​​ൻ സെ​​ക്ര​​ട്ട​​റി അ​​നി​​ൽ നെ​​ൽ​​സ് സ​​ഖ​​റി​​യാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​യ്തു. പ്ര​​സി​​ഡ​ന്‍റ് ജി. ​​പ്ര​​കാ​​ശ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സെ​​ക്ര​​ട്ട​​റി പി. ​​രാ​​ജീ​​വ്, എം.​​കെ. മു​​ര​​ളീ​​ധ​​ര​​ൻ, ഡോ. ​​കെ.​​എ​​സ്. വി​​ജ​​യ​​കു​​മാ​​ർ, കെ.​​ജി. ഹ​​രി​​ദാ​​സ്, ഷെ​​മി മു​​ഹ​​മ്മ​​ദ്, എ.​​പി. ജ​​യ​​പ്ര​​കാ​​ശ്, വി​​ജി ഫ്രാ​​ൻ​​സി​​സ് തു​ട​ങ്ങി​യ​വ​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

=റോ​​ഡു​​ക​​ൾ​​ക്ക് മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ പേ​​ര് ന​​ൽ​​കി ശ​​ക്തി​​ന​​ഗ​​ർ റെ​​സി​​ഡ​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ. മ​​ഹാ​​ത്മാ​​ഗാ​​ന്ധി ലെ​​യ്ൻ, ബാ​​പ്പു​​ജി ലെ​​യ്ൻ എ​​ന്നീ പേ​​രു​​ക​​ളാ​​ണ് റോ​​ഡു​​ക​​ൾ​​ക്ക് ന​​ൽ​​കി​​യ​​ത്. അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് ക്ഷേ​​മ​​കാ​​ര്യ സ്ഥി​​രം​​സ​​മി​​തി അ​​ധ്യ​​ക്ഷ​​ൻ സ​​നി​​ൽ ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​ന്‍റ് ബി. ​​സു​​നി​​ൽ​​കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സെ​​ക്ര​​ട്ട​​റി ജി. ​​വി​​നോ​​ദ്കു​​മാ​​ർ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഇ.​​പി. സ​​ലിം, ട്ര​​ഷ​​റ​​ർ ജി. ​ഹ​​രി​​കു​​മാ​​ർ, ​ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ എം.​​എ​​സ്. അ​​പ്പു​​ക്കു​​ട്ട​​ൻ​​ന​​യ​​ർ, ടി.​​ജി. രാ​​മ​​ച​​ന്ദ്ര​​ൻ നാ​​യ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

=വെ​​ട്ടി​​മു​​ക​​ൾ വി​​ക്‌ടറി ലൈ​​ബ്ര​​റി​​യി​​ൽ ഗാ​​ന്ധി​​ജ​​യ​​ന്തി അ​​നു​​സ്മ​​ര​​ണം ന​​ട​​ത്തി. ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് സി​​റി​​ൾ ജി. ​​ന​​രി​​ക്കു​​ഴി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ റി​​ട്ട​. ഹെ​​ഡ്മാ​​സ്റ്റ​​ർ പി.​​ടി.​ ദേ​​വ​​സ്യ ഗാ​​ന്ധി​​ജ​​യ​​ന്തി ദി​​ന സ​​ന്ദേ​​ശം ന​​ൽ​​കി. സെ​​ക്ര​​ട്ട​​റി എം.​​ഡി. ജോ​​സ്, ഗ്ര​​ന്ഥ​​ശാ​​ല ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ കെ.​​എ​​ൻ. സു​​ധാ​​ക​​ര​​ൻ, കെ.​​ആ​​ർ. രാ​​ജേ​​ഷ്, നി​​ഥി​​ൻ അ​​ഗ​​സ്റ്റി​​ൻ, മ​​നു പ​​റ​​മ്പേ​​ട്ട്, കെ.​​ടി. അ​​ഭി​​ലാ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

അ​​യ​​ർ​​ക്കു​​ന്നം: ഗാ​​ന്ധി​​ജ​​യ​​ന്തി ദി​​ന​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് അ​​ഞ്ചാം വാ​​ർ​​ഡി​​ലെ സ​​ന്ന​​ദ്ധ​​സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​യ​​ർ​​ക്കു​​ന്നം-​​മ​​ണ​​ർ​​കാ​​ട് റോ​​ഡി​​ൽ ശു​​ചീ​​ക​​ര​​ണ പ്ര​​വൃ​​ത്തി​​ക​​ൾ ന​​ട​​ത്തി. വാ​​ർ​​ഡ് മെം​​ബ​​ർ നി​​ഷ മോ​​ൾ, അ​​ഭി​​ലാ​​ഷ് തെ​​ക്കേ​​തി​​ൽ, ശി​​വപ്ര​​സാ​​ദ് തോ​​പ്പി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

കൂ​​രോ​​പ്പ​​ട: മാ​​ട​​പ്പാ​​ട് നാ​​ഷ​​ണ​​ൽ ലൈ​​ബ്ര​​റി​​യി​​ൽ ഗാ​​ന്ധി​ജ​​യ​​ന്തി ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി. പ​​രി​​സ​​ര ശു​​ചീ​​ക​​ര​​ണ സേ​​വ​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ലൈ​​ബ്ര​​റി ഹാ​​ളി​​ൽ ന​​ട​​ന്ന ഉ​​ദ്ഘാ​​ട​​ന​​യോ​​ഗ​​ത്തി​​ൽ ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് എം.​​വി. ശ​​ശി​​ധ​​ര​​ൻ നാ​​യ​​ർ അ​​ധ്യ​​ക്ഷ​​നാ​​യി. താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ൺ​​സി​​ൽ എ​​ക്സി​​ക്യൂ​​ട്ടി​​വ് ക​​മ്മി​​റ്റി​​യം​​ഗം ടി.​​ആ​​ർ. സു​​കു​​മാ​​ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സെ​​ക​​ട്ട​​റി സാ​​ബു ജോ​​ൺ, റെ​​ജി ഏ​​ബ്ര​​ഹാം , ല​​ത പു​​രു​​ഷോ​​ത്ത​​മ​​ൻ, പ്ര​​ണ​​വ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

അ​​യ്മ​​നം: കോ​​ൺ​​ഗ്ര​​സ് അ​​യ്മ​​നം മ​​ണ്ഡ​​ലം കോ​​ൺ​​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പു​​ത്ത​​ൻ​​തോ​​ട് പാ​​ല​​ത്തി​​നു സ​​മീ​​പം ഗാ​​ന്ധി​​ജി സ്മ​​ര​​ണ​​യും പു​​ഷ്പാ​​ർ​​ച്ച​​ന​​യും ന​​ട​​ത്തി.
മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ഒ​​ള​​ശ ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡി​​സി​​സി അം​​ഗം എം.​​പി. ദേ​​വ​​പ്ര​​സാ​​ദ്, ബി​​ജു മാ​​ന്താ​​റ്റി​​ൽ, ബി​​ജു ജേ​​ക്ക​​ബ്, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ലാ​​വ​​ണ്യ ഷി​​ജു, ചി​​ന്ന​​മ്മ പാ​​പ്പ​​ച്ച​​ൻ എ​​ന്നി​​വ​​രും കെ.​​ഐ. ദേ​​വ​​സ്യ, ലി​​ബി​​ൻ ആ​​ന്‍റ​ണി, ര​​ഘു​​നാ​​ഥ​​ൻ നാ​​യ​​ർ, ബോ​​ബി ക​​ല്ലു​​ങ്ക​​ത്ര, ബി​​ജു വാ​​സു, ഇ.​​കെ. അ​​ശോ​​ക​​ൻ, കു​​ഞ്ഞു​​മോ​​ൻ പ​​ള്ളി​​ക്ക​​ണ്ടം, സ​​ണ്ണി ക​​ല്ലു​​ങ്ക​​ത്ര എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കൂ​​രോ​​പ്പ​​ട: കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് -എം ​​കൂ​​രോ​​പ്പ​​ട മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​​രോ​​പ്പ​​ട ബൈ​​പാ​​സ് പ​രി​സ​രം ശു​​ചീ​​ക​​രി​​ച്ചു. സ​​മ്മേ​​ള​​നം മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബി​​നോ​​യ് കാ​​രി​​മ​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ക​​ൺ​​സ്യൂ​​മ​​ർ ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ പ്ര​​ത്യേ​​ക ആ​​ദ​​രം ഏ​​റ്റു​​വാ​​ങ്ങി​​യ കൂ​​രോ​​പ്പ​​ട​​യി​​ൽ​​നി​​ന്നു​​ള്ള പാ​​ർ​​ട്ടി ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അം​​ഗം മാ​​ത്യു മ​​ഠ​​ത്തി​​ലി​​നെ യോ​​ഗം അ​​ഭി​​ന​​ന്ദി​​ച്ചു.
ജോ​​സ് മ​​ണി​​ക്കൊ​​മ്പി​​ൽ ഗാ​​ന്ധി അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ശ്ര​​മ​​ദാ​​ന പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ടോ​​മി തു​​പ്പ​​ല​​ത്തി​​യി​​ൽ, ബി​​ജു കാ​​രി​​മ​​ല, കെ.​​ഡി. ബേ​​ബി, സ​​ജി ക​​ല്ലു​​പു​​ര, മാ​​ത്യു മ​​ഠ​​ത്തി​​ൽ, ജോ​​മോ​​ൻ ജോ​​ർ​​ജ്, സ്‌​​ക​​റി​​യാ പൗ​​വ​​ത്തു​​പ​​റ​​മ്പി​​ൽ, ബേ​​ബി ടി. ​​ഫി​​ലി​​പ്പ്, സ​​ണ്ണി ഈ​​യ​​ലേ​​ൽ, ജോ​​ബി​​ൻ ജോ​​സ​​ഫ്, ബാ​​ബൂ മാ​​ട​​ത്താ​​നി​ക്കു​​ന്നേ​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up