x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഹൃ​ത്തി​നെ കൊല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: October 5, 2026 06:29 AM IST | Updated: October 5, 2026 06:29 AM IST

കൊ​ല്ലം : ടൂ​വീ​ല​ര്‍ ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​യെ ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​വ​റ കു​റു​വി​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ കാ​രി എ​ന്ന ശി​വ​രാ​ജ് (39) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്തും കു​റു​വി​ല​ക്കാ​ട് സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ലാ​ലി​നെ ആ​ണ് ഇ​യാ​ള്‍ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11.30 ഓ​ടെ ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ല്‍ മു​ഹ​മ്മ​ദ് ബി​ലാ​ലും ശി​വ​രാ​ജും ത​മ്മി​ല്‍ ടൂ​വീ​ല​ര്‍ ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും പ്ര​കോ​പി​ത​നാ​യ ശി​വ​രാ​ജ് കൈ​വ​ശം ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ബി​ലാ​ലി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up