സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ നിന്ന്.
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ മൂന്നാം സീസണിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്ക് ആദ്യ ജയം. കണ്ണൂർ വാരിയേഴ്സിനെതിരെ ഷൂട്ടൗട്ടിൽ 4-1ന് ജയിച്ചാണ് കൊമ്പൻസ് കഴിഞ്ഞ സീസണിലെ തോൽവിക്ക് മറുപടി നൽകിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി 1-1 സമനിലയിൽ പിരിഞ്ഞു. തിരുവനന്തപുരത്തിനായി യുവതാരം മുഹമ്മദ് നിഷാം വല കുലുക്കിയപ്പോൾ കണ്ണൂരിന്റെ ഗോൾ ഫെഡറിക് ബോച്ചെയാണ് നേടിയത്.
ഷൂട്ടൗട്ടിൽ തിരുവനന്തപുരം നിർണായകമായ കൃത്യത പുലർത്തി. കണ്ണൂരിനായി എസിയർ ഗോമസ്, ഏണസ്റ്റൻ ലവ്സാംബ, ആൽവാരോ ആൽവാരസ് എന്നിവർ എടുത്ത കിക്കുകൾ ലക്ഷ്യം കണ്ടില്ല. തിരുവനന്തപുരം എടുത്ത മൂന്ന് കിക്കുകളും ഗോളായി മാറി. ഇതോടെയാണ് കൊമ്പൻസ് 4-1ന് ജയം സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണൂർ വാരിയേഴ്സിനോട് തിരുവനന്തപുരം തോറ്റിരുന്നു. ഈ സീസണിലെ ആദ്യ മത്സരത്തിൽ കാലിക്കറ്റിനോട് ഏറ്റ പരാജയത്തിന്റെ ക്ഷീണവും ഈ വിജയത്തോടെ കൊമ്പൻമാർ മറികടന്നു.
Tags : Nattuvishesham Districtnews shootout