കെഎസ്വൈഎഫ് വട്ടിയൂർക്കാവ് ഏരിയാ സമ്മേളനം എം.ആർ. മനോജ് ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: സമൂഹത്തിന്റെ വിവിധ മേഖലകളിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ മുന്നിട്ടിറങ്ങണമെന്ന് സിഎംപി ജില്ലാ സെക്രട്ടറി എം.ആർ. മനോജ്. കെഎസ്വൈഎഫ് വട്ടിയൂർക്കാവ് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടവകാശം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും രേഖകളുടെ പേരിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും മനോജ് ആവശ്യപ്പെട്ടു. കെഎസ്വൈഎഫ് വട്ടിയൂർക്കാവ് ഏരിയാ സെക്രട്ടറി മഞ്ചാടിമൂട് രതീഷ് അധ്യക്ഷത വഹിച്ചു. സിഎംപി വട്ടിയൂർക്കാവ് ഏരിയാ സെക്രട്ടറി കെ. വിനോദ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews ksyf