x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മറക്കല്ലേ... പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ ഇ​ന്ന്

വെബ്ഡെസ്ക്
Published: June 27, 2026 11:42 PM IST | Updated: June 27, 2026 11:42 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ പോ​​​ളി​​​യോ വി​​​മു​​​ക്ത​​​മാ​​​യി നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന പ​​​ൾ​​​സ് പോ​​​ളി​​​യോ ഇ​​​മ്മ്യൂ​​​ണൈ​​​സേ​​​ഷ​​​ൻ പ​​​രി​​​പാ​​​ടി ഇ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കും.

അ​​​ഞ്ചു​​​വ​​​യ​​​സി​​​ന് താ​​​ഴെ​​​യു​​​ള്ള എ​​​ല്ലാ കു​​​ട്ടി​​​ക​​​ൾ​​​ക്കും പോ​​​ളി​​​യോ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ ര​​​ണ്ട് തു​​​ള്ളി മ​​​രു​​​ന്ന് ന​​​ൽ​​​കു​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം രാ​​​വി​​​ലെ എ​​​ട്ടി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തൈ​​​ക്കാ​​​ട് സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.പി. ജോ​​​ൺ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്ത് അ​​​ഞ്ചു​​​വ​​​യ​​​സി​​​ന് താ​​​ഴെ​​​യു​​​ള്ള 19,80,224 കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് ഇ​​​ത്ത​​​വ​​​ണ തു​​​ള്ളി​​​മ​​​രു​​​ന്ന് ന​​​ൽ​​​കു​​​ക. ഇ​​​തി​​​നാ​​​യി 22,288 ബൂ​​​ത്തു​​​ക​​​ളും 46,663 പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ജ​​​ന​​​കീ​​​യ ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ന​​​ഗ​​​രാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ൾ, സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, വാ​​​യ​​​ന​​​ശാ​​​ല​​​ക​​​ൾ, സ്‌​​​കൂ​​​ളു​​​ക​​​ൾ, സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ബൂ​​​ത്തു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

Tags : Don't forget Pulse Polio Immunization

Recent News

Corehub Up