ചങ്ങനാശേരി: തുരുത്തിയിലുള്ള കാനാ കുടുംബനവീകരണ കേന്ദ്രത്തിൽ ചതുർദിന കപ്പിൾസ് റിട്രീറ്റ് ജൂലൈ 23 മുതൽ 26 വരെ നടക്കും.
കുടുംബനവീകരണത്തിനും ആനന്ദപ്രദമായ ദാമ്പത്യ ജീവിതത്തിനും വചനാധിഷ്ഠിത കുടുംബ വിശുദ്ധീകരണത്തിനും പ്രാധാന്യം നൽകുന്നതാണ് റിട്രീറ്റ്. ഫാമിലി കൗൺസിലിംഗ്, ദമ്പതികളുടെ മാനസികമായ ഐക്യം, മക്കളുടെ നല്ല വളർത്തൽ, ആന്തരിക സൗഖ്യം, ബന്ധന വിമുക്തി, പരിശുദ്ധാത്മാഭിഷേകം എന്നിവയ്ക്കാണ് പ്രാധാന്യം.
23ന് വൈകുന്നേരം ആറിന് ആരംഭിച്ച് 26ന് ഉച്ചയ്ക്ക് ഒന്നിന് സമാപിക്കും. ഭാര്യയും ഭർത്താവും ഒരുമിച്ച് റിട്രീറ്റിൽ സംബന്ധിക്കണം. ആദ്യം മുതൽ അവസാനം വരെ കാനായിൽ താമസിക്കണം.
10 ദമ്പതികൾക്ക് മാത്ര മാണു പ്രവേശനം. പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫാ. ഡോ. തോമസ് വള്ളിയാനിപ്പുറവും ടീമുമാണ് റിട്രീറ്റ് നയിക്കുന്നത്. ഫോണ്: 94957 45557