Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Retreat

Europe

അ​യ​ർ​ല​ൻ​ഡി​ൽ പ്രീ-​ടീ​ൻ​സ് കു​ട്ടി​ക​ൾ​ക്കാ​യി "സെ​റ്റ് അ​പാ​ർ​ട്ട്' ആ​ത്മീ​യ ധ്യാ​നം

ഡ​ബ്ലി​ൻ: കു​ട്ടി​ക​ളു​ടെ ക്രൈ​സ്ത​വ വി​ശ്വാ​സ​വും ആ​ത്മീ​യ വ​ള​ർ​ച്ച​യും ല​ക്ഷ്യ​മി​ട്ട് പ്രീ-​ടീ​ൻ​സ് കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഈ ​മാ​സം 26, 27 തീ​യ​തി​ക​ളി​ൽ ഡ​ബ്ലി​നി​ലെ ക്ലോ​ണി ലി​റ്റി​ൽ​പേ​സി​ലു​ള്ള ച​ർ​ച്ച് ഓ​ഫ് മേ​രി മ​ദ​ർ ഓ​ഫ് ഹോ​പ്പ് ദേ​വാ​ല​യ​ത്തി​ലാ​ണ് ആ​ത്മീ​യ സം​ഗ​മം ന​ട​ക്കു​ന്ന​ത്.

ഒ​മ്പ​ത് മു​ത​ൽ 12 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യാ​ണ് ഈ ​ധ്യാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച അ​നോ​യി​ന്‍റിം​ഗ് ഫ​യ​ർ കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ അ​യ​ർ​ല​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് മി​നി​സ്ട്രി ടീ​മാ​ണ് ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ബി​ജോ: 089 461 9950, ജ​ൻ​സി: 089 405 5224, ദീ​പ: 087 940 2127, ആ​ഷ: 087 772 4033.

Kerala

ചതുർദിന കപ്പിൾസ് റിട്രീറ്റ്

ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി​യി​ലു​ള്ള കാ​നാ കു​ടും​ബന​വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ ച​തു​ർ​ദി​ന ക​പ്പി​ൾ​സ് റി​ട്രീ​റ്റ് ജൂ​ലൈ 23 മു​ത​ൽ 26 വ​രെ ന​ട​ക്കും.

കു​ടും​ബന​വീ​ക​ര​ണ​ത്തി​നും ആ​ന​ന്ദ​പ്ര​ദ​മാ​യ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​നും വ​ച​നാ​ധി​ഷ്ഠി​ത കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ് റി​ട്രീ​റ്റ്. ഫാ​മി​ലി കൗ​ൺ​സി​ലിം​ഗ്, ദ​മ്പ​തി​ക​ളു​ടെ മാ​ന​സി​ക​മാ​യ ഐ​ക്യം, മ​ക്ക​ളു​ടെ ന​ല്ല വ​ള​ർ​ത്ത​ൽ, ആ​ന്ത​രി​ക സൗ​ഖ്യം, ബ​ന്ധ​ന വി​മു​ക്തി, പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​കം എ​ന്നി​വ​യ്ക്കാ​ണ് പ്രാ​ധാ​ന‍്യം.

23ന് ​വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ച്ച് 26ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ​മാ​പി​ക്കും. ഭാ​ര്യ​യും ഭ​ർ​ത്താ​വും ഒ​രു​മി​ച്ച് റി​ട്രീ​റ്റി​ൽ സം​ബ​ന്ധി​ക്ക​ണം. ആ​ദ്യം മു​ത​ൽ അ​വ​സാ​നം വ​രെ കാ​നാ​യി​ൽ താ​മ​സി​ക്ക​ണം.

10 ദ​മ്പ​തി​ക​ൾ​ക്ക് മാ​ത്ര മാണു പ്ര​വേ​ശ​നം. പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫാ. ​ഡോ. തോ​മ​സ് വ​ള്ളി​യാ​നി​പ്പു​റ​വും ടീ​മു​മാ​ണ് റി​ട്രീ​റ്റ് ന​യി​ക്കു​ന്ന​ത്. ഫോ​ണ്‍: 94957 45557

NRI

ത്രിദിന "ആന്തരിക സൗഖ്യ ധ്യാനം' 12 മുതൽ

റാം​സ്‌​ഗേ​റ്റ്: കെ​ന്‍റി​ലെ റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ വ​ച്ച് ഈ ​മാ​സം 12 മു​ത​ൽ 14 വ​രെ താ​മ​സി​ച്ചു​ള്ള ത്രി​ദി​ന "ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം' സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ ഡ​യ​റ​ക്‌ട​റും പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ ​ജോ​ർ​ജ് പ​ന​ക്ക​ൽ, റാം​സ്‌​ഗേ​റ്റ് വി​ൻ​സ​ൻ​ഷ്യ​ൻ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് എ​ടാ​ട്ട്, അ​ഭി​ഷി​ക്ത വ​ച​ന പ്ര​ഘോ​ഷ​ക​നാ​യ ഫാ. ​പോ​ൾ പ​ള്ളി​ച്ചം​കു​ടി​യി​ലും സം​യു​ക്ത​മാ​യി​ട്ടാ​വും "റെ​സി​ഡ​ൻ​ഷ്യ​ൽ ഇ​ന്ന​ർ ഹീ​ലിം​ഗ് റി​ട്രീ​റ്റ്' ന​യി​ക്കു​ക.

"അ​വി​ടു​ന്ന് ഹൃ​ദ​യം ത​ക​ർ​ന്ന​വ​രെ സൗ​ഖ്യ​പ്പെ​ടു​ത്തു​ക​യും അ​വ​രു​ടെ മു​റി​വു​ക​ൾ വ​ച്ചു​കെ​ട്ടു​ക​യും ചെ​യ്യു​ന്നു' (സ​ങ്കീ​ർ​ത്ത​നം 147:3). ദൈ​വീ​ക തി​രു​സാ​ന്നി​ധ്യ​ത്തി​ൽ, ഉ​ള്ളം തു​റ​ന്നു പ്രാ​ർ​ഥി​ച്ച്, അ​റി​ഞ്ഞും അ​റി​യാ​തെ​യും ആ​ന്ത​രി​ക​മാ​യി ഭ​വി​ച്ചി​ട്ടു​ള്ള മു​റി​വു​ക​ളും വേ​ദ​ന​ക​ളും മ​നോ​ത​ല​ത്തി​ൽ ഉ​ണ​ർ​ത്തി, വി​ടു​ത​ലി​ന്‍റെ നാ​ഥ​നി​ലൂ​ടെ സൗ​ഖ്യം നേ​ടു​വാ​ൻ അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ളും പ്രാ​ർ​ഥ​ന​ക​ളും ശു​ശ്രു​ഷ​ക​ളു​മാ​ണ് ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ന്ത​രി​ക സൗ​ഖ്യാ​ധ്യാ​നം, ഈ മാസം 12ന് ​രാ​വി​ലെ എ‌ട‌്ടിന് ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ 14ന് ​വൈ​കു​ന്നേ​രം 4.30ന് സ​മാ​പി​ക്കും. ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഉ​ട​നെ ത​ന്നെ പേ​രു​ക​ൾ ര​ജി​സ്റ്റ​റു​ചെ​യ്തു സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

മാ​ന​സ്സി​ക ന​വീ​ക​ര​ണ​ത്തി​നും ആ​ന്ത​രി​ക സൗ​ഖ്യ​ത്തി​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ധ്യാ​നശു​ശ്രു​ഷ​യി​ലേ​ക്ക് ഏ​വ​രെ​യും ഫാ.​ ജോ​സ​ഫ് എ​ടാ​ട്ട്, ഫാ.​പോ​ൾ എ​ന്നി​വ​ർ സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​ർ​ക്ക് റാം​സ്ഗേ​റ്റ് ഡി​വൈ​ൻ സെ​ന്‍റ​റി​ൽ, ത​ലേ ദി​വ​സം 11ന് വൈ​കു​ന്നേ​രം മു​ത​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​ണ്. ധ്യാ​നാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​ത്തി​നു​മാ​യി 75 പൗ​ണ്ട് മാ​ത്ര​മാ​ണ് റ​ജി​സ്ട്രേ​ഷ​ൻ ഫീ​സ്‌ ഈ​ടാ​ക്കു​ക.

രജിസ്‌ട്രേഷൻ: https://www.divineuk.org/residential-retreats. കൂടുതൽ വിവരങ്ങൾക്ക്: +447474787890. ഇമെയിൽ: [email protected], Website:www.divineuk.org.

വേദി: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA.

Kerala

കപ്പിൾസ് റിട്രീറ്റ്

ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി​യി​ലു​ള്ള കാ​നാ ദേ​ശീ​യ കു​ടും​ബ ന​വീ​ക​ര​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​പ്പി​ൾ​സ് റി​ട്രീ​റ്റ് ന​ട​ത്തു​ന്നു.

ഫാ. ​ഡോ. തോ​മ​സ് വ​ള്ളി​യാ​നി​പ്പു​റ​വും ടീ​മും ന​യി​ക്കു​ന്ന റി​ട്രീ​റ്റ് 28ന് ​വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ച്ച് 31ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ​മാ​പി​ക്കും.

സ​മ​ഗ്ര​മാ​യ ഫാ​മി​ലി കൗ​ണ്‍സ​ലിം​ഗ്, കു​ടും​ബ​സം​ബ​ന്ധ​മാ​യ പ്ര​ബോ​ധ​ന​ങ്ങ​ൾ, കു​ടും​ബ മ​നഃ​ശാ​സ്ത്ര​ത്തി​ന്‍റെ​യും ഉ​ത്ത​മ പേ​ര​ന്‍റിം​ഗി​ന്‍റെ​യും മ​ർ​മം വ​ച​നാ​ധി​ഷ്ഠി​ത​മാ​യി വി​ശ​ദീ​ക​രി​ക്കു​ന്ന ക്ലാ​സു​ക​ൾ, ബ​ന്ധ​ന​വി​മു​ക്ത ശു​ശ്രൂ​ഷ​ക​ൾ, ഗാ​ന ശു​ശ്രൂ​ഷ, യാ​മ​പ്രാ​ർ​ഥ​ന​ക​ൾ, അ​നു​ഭ​വ​പ​ര​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പ​ണം, പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക പ്രാ​ർ​ഥ​ന, ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന മു​ത​ലാ​യ​വ റി​ട്രീ​റ്റി​ന്‍റെ ഭാ​ഗ​മാ​ണ്.

പ​ര​മാ​വ​ധി 10 ദ​മ്പ​തി​മാ​ർ​ക്ക് (20 പേ​ർ) മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ര​ജി. ഫീ​സ് ഒ​രാ​ൾ​ക്ക് 1500 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9495745557 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Kerala

മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ൽ ധ്യാ​നം

ആ​​​​​ലു​​​​​വ: വി​​​​​ശു​​​​​ദ്ധ വാ​​​​​ര​​​​​ത്തി​​​​​ൽ മം​​​​​ഗ​​​​​ല​​​​​പ്പു​​​​​ഴ സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് പൊ​​​​​ന്തി​​​​​ഫി​​​​​ക്ക​​​​​ൽ സെ​​​​​മി​​​​​നാ​​​​​രി​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന അ​​​​​ല്മാ​​​​​യ ധ്യാ​​​​​നം ഏ​​​​​പ്രി​​​​​ൽ ഒ​​​​​ന്നി​​​​​ന് ആ​​​​​രം​​​​​ഭി​​​​​ക്കും.

റി​​​​ഡം​​​​പ്റ്റ​​​റി​​​സ്റ്റ് സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹം പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​ർ ഫാ. ​​​​​പോ​​​​​ളി ക​​​​​ണ്ണ​​​​​ന്പു​​​​​ഴ​​​​​യാ​​​​​ണ് ധ്യാ​​​​​നം ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ഇം​​​​​ഗ്ലീ​​​​​ഷി​​​​​ലു​​​​​ള്ള ധ്യാ​​​​​നം പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​ർ​​​​​ക്കാ​​​​​യാ​​​​​ണു സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്. പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും താ​​​​​മ​​​​​സ​​​​സൗ​​​​ക​​​​ര്യം ഒ​​​​​രു​​​​​ക്കും.

സെ​​​​​മി​​​​​നാ​​​​​രി റെ​​​​​ക്‌​​​ട​​​ർ ഫാ. ​​​​​ഡോ. സ്റ്റാ​​​​​ൻ​​​​​ലി പു​​​​​ൽ​​​​​പ്ര​​​​​യി​​​​​ൽ, പോ​​​​​ർ​​​​​ട്ട് ട്ര​​​​​സ്റ്റ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​നാ​​​​​യി​​​​​രു​​​​​ന്ന ഡോ. ​​​​​ജോ​​​​​സ് പോ​​​​​ൾ, കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന പ്രൊ​​​​​ഡ​​​​​ക്‌​​​ടി​​​​​വി​​​​​റ്റി കൗ​​​​​ൺ​​​​​സി​​​​​ൽ ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​റാ​​​​​യി​​​​​രു​​​​​ന്ന എ.​​​​​പി. ജോ​​​​​സ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള സ​​​​​മി​​​​​തി​​​​​യാ​​​​​ണ് ധ്യാ​​​​​നം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.

ധ്യാ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ ഈ​​​​മാ​​​​സം 27ന് ​​​​​മു​​​​​മ്പ് https://tinyurl.com/Mangalappuzha2026 എ​​​​​ന്ന ഓ​​​​​ൺ​​​​​ലൈ​​​​​ൻ ലി​​​​​ങ്കി​​​​​ൽ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യ​​​​ണം. ഫോൺ: 94476 05168.

Kerala

ഡി​വൈ​നി​ൽ ദമ്പതീദാനം

മൂ​​​രി​​​ങ്ങൂ​​​ർ: ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ആ​​​ന്ത​​​രി​​​ക സൗ​​​ഖ്യ​​​ധ്യാ​​​നം 27നു ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ 29 വ​​​രെ ന​​​ട​​​ത്തു​​​മെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.

ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 50 ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം. ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ കൂ​​​ടെ​​​വ​​​രു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക​​​ധ്യാ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ബു​​​ക്കിം​​​ഗി​​ന്: 9447785548, 9496 167557 എ​​ന്നീ ന​​മ്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടാം.

NRI

ഫ്ലോ​റ​ൽ പാ​ർ​ക്കി​ൽ ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി ന​യി​ക്കു​ന്ന നോ​മ്പു​കാ​ല ധ്യാ​നം മാ​ർ​ച്ച് 12 മു​ത​ൽ

ന്യൂ​യോ​ർ​ക്ക്: ഫ്ലോ​റ​ൽ പാ​ർ​ക്കി​ലെ ഔ​ർ ലേ​ഡി ഓ​ഫ് ദി ​സ്നോ​സ് പ​ള്ളി​യി​ൽ നോ​മ്പു​കാ​ല ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ന്നു. മാ​ർ​ച്ച് 13, 14 തീ​യ​തി​ക​ളി​ൽ മ​ല​യാ​ള​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ആ​ത്മീ​യ ധ്യാ​നം ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി​യാ​ണ് ന​യി​ക്കു​ക.

ബ്രൂ​ക്ലി​ൻ രൂ​പ​ത​യു​ടെ ഇ​ന്ത്യ​ൻ ലാ​റ്റി​ൻ റൈ​റ്റ് അ​പോ​സ്തോ​ലേ​റ്റി​ന്‍റെ മു​ൻ​കൈ​യോ​ടെ സം​ഘ​ടി​പ്പി​ക്ക​പ്പ​ടു​ന്ന ഈ ​ആ​ല്മീ​യ ന​വീ​ക​ര​ണ അ​വ​സ​ര​ത്തി​ലേ​ക്ക് താ​ത്പ​ര്യ​മു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​പോ​സ്തോ​ലേ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​റോ​ബ​ർ​ട്ട് അ​മ്പ​ല​ത്തി​ങ്ക​ൽ അ​റി​യി​ച്ചു.

നോ​മ്പു​കാ​ല​ത്ത് വി​ശ്വാ​സി​ക​ളി​ൽ ഒ​രു ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നു അ​വ​സ​രം ന​ൽ​കു​ക എ​ന്ന​താ​ണ് ധ്യാ​നം കൊ​ണ്ടു​ദേ​ശി​ക്കു​ന്ന​ത്. ധ്യാ​ന​ത്തി​ലെ വൈ​കാ​രി​ക​വും ധൈ​ഷ​ണി​ക​വും ആ​ത്മീ​യ​വു​മാ​യ പ്ര​സം​ഗം, ന​യി​ക്ക​പ്പെ​ടു​ന്ന പ്രാ​ർ​ഥ​ന, ശാ​ന്ത​മാ​യ വി​ചി​ന്ത​നം, വേ​ദ ഗ്ര​ന്ഥ​ത്തി​ൽ നി​ന്നു​ള്ള പ്ര​ചോ​ദ​നം, പ​ര​സ്പ​ര ആ​ശ​യ വി​നി​മ​യം എ​ന്നി​വ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ ജീ​വി​ത​ത്തെ ആ​ത്മീ​യ കാ​ഴ്ച​പ്പാ​ടോ​ടെ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും മ​ന​സാ​ന്ത​ര​ത്തി​നും ജീ​വി​ത​ത്തി​ലെ വീ​ഴ്ച​ക​ളി​ൽ നി​ന്ന് ആ​ത്മീ​യ​മാ​യ ഉ​യ​ർ​ച്ച​യ്ക്കും പ്രാ​യ​ശ്ചി​ത്ത​ത്തി​നും വ​ഴി ഒ​രു​ക്കും.

ദൈ​നം ദി​ന ജീ​വി​ത​ത്തി​ൽ പ​ല​പ്പോ​ഴും ന​മ്മ​ൾ അ​വ​ഗ​ണി​ക്കു​ക​യോ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന ബാ​ഹ്യ ബ​ന്ധ​ങ്ങ​ളെ​യും സ്വ​ന്തം പെ​രു​മാ​റ്റ​ങ്ങ​ളെ​യും ന​ട​പ​ടി​ക​ളെ​യും ഉ​പാ​ധി​ക​ളി​ല്ലാ​ത്ത കാ​ഴ്ച​പ്പാ​ടോ​ടെ ക​ണ്ട് മാ​ന​സി​ക​ആ​ത്മീ​യ സ​മാ​ധാ​ന​ത്തി​നും സ​മാ​ധാ​ന​ത്തി​നും മാ​നു​ഷി​ക ബ​ന്ധ​ങ്ങ​ളി​ൽ ന​ല്ല​താ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നും നോ​മ്പു ധ്യാ​ന​ങ്ങ​ൾ പൊ​തു​വെ സ​ഹാ​യ​ക​മാ​കാ​റു​ണ്ട്.

ധ്യാ​നം ന​യി​ക്കു​ന്ന ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി സ്വ​ത​സി​ദ്ധ​മാ​യ ലാ​ളി​ത്യ​ത്തി​ലൂ​ടെ, വി​ന​യ​ത്തി​ലൂ​ടെ, ചി​ന്തോ​ദീ​പ​ക​വും പ്ര​തി​ഫ​ല​നോ​ൽ​ഭ​വു​മാ​യ കൊ​ച്ചു കൊ​ച്ചു പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ അ​നേ​കാ​യി​രം പേ​രെ ആ​ക​ർ​ഷി​ക്കു​ക​യും അ​വ​രി​ൽ ആ​ത്മീ​യ സ്വാ​ധീ​നം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ള്ള ഒ​രു വൈ​ദി​ക​നാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണ​ങ്ങ​ളു​ടെ യു​ട്യൂ​ബ് വി​ഡി​യോ​ക​ൾ ദ​ശ​ല​ക്ഷ​ങ്ങ​ളു​ടെ മ​തി​പ്പ് നേ​ടി​യി​ട്ടു​ണ്ട്. പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ഇ​ട​വ​കാ സേ​വ​നം ചെ​യ്യു​ന്ന ഫാ. ​ഡ​യ​സ് ആ​ന്‍റ​ണി മാ​ർ​ച്ച് 12 രാ​ത്രി ഏ​ഴു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യും 13ന് ​രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് ധ്യാ​നം ന​യി​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​റോ​ബ​ർ​ട്ട് അ​മ്പ​ല​ത്തി​ങ്ക​ൽ (718 490 5057), ബി​ന്ദു കോ​യി​പ്പ​റ​മ്പി​ൽ (718 344 9140), പ്രീ​ജി​ത് പൊ​യ്യ​ത്തു​രു​ത്തി (516 200 3221), ടിം ​ഗ്ലാ​ഡ്സ​ൺ ചെ​റി​യ​പ​റ​മ്പി​ൽ (9176794552), സ​ജി​ത്ത് പ​ന​യ്ക്ക​ൽ (516 418 8305).

ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഫ്ല​യ​റി​ലെ ക്യൂ ​ആ​ർ കോ​ഡ് ക്ലി​ക് ചെ​യ്ത് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

Kerala

മുരിങ്ങൂര്‍ ഡിവൈനിൽ വാരാന്ത്യ ധ്യാനം

തൃ​ശൂ​ര്‍: ടീം ​ഷെ​ക്കെ​യ്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചാ​ല​ക്കു​ടി മു​രി​ങ്ങൂ​ര്‍ ഡി​വൈ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ പ്രാ​ര്‍ഥ​ന​യും ആ​ത്മ​പ​ക​ര്‍ച്ച​യും മു​ഖ്യ​വി​ഷ​യ​മാ​ക്കി ‘പ്ര​യ​ര്‍ സ്റ്റോം’ ​എ​ന്ന പേ​രി​ല്‍ വാ​രാ​ന്ത്യ ധ്യാ​നം അ​ഞ്ചു മു​ത​ല്‍ എ​ട്ടു​വ​രെ ന​ട​ക്കും.

സ​ന്തോ​ഷ് ക​രു​മാത്ര​യാ​ണ് ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ധ്യാ​നം എ​ട്ടി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നു സ​മാ​പി​ക്കും. മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 9847430445, 9745800182.

NRI

ഡ​ബ്ലി​നി​ൽ അ​ഭി​ഷേ​കാ​ഗ്നി ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

ഡ​ബ്ലി​ൻ: ഞാ​യ​റാ​ഴ്ച ഡ​ബ്ലി​നി​ൽ ന​ട​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഡ​ബ്ലി​ന്‍ 5ലെ ​സെ​ന്‍റ ലൂ​ക്ക് ദേ​വാ​ല​യ​ത്തി​ല്‍ ഉച്ചയ്ക്ക് 1.30 മു​ത​ല്‍ അ​ഞ്ച് വ​രെ​യാ​ണ് വ​ച​ന ശു​ശ്രൂ​ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​നേ​കാ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​വ​ള​ർ​ച്ച​യ്ക്കും ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും ദൈ​വം വ​ഴി​യൊ​രു​ക്കി​യ അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലൂ​ടെ ത​ന്നെ പ​രി​ശു​ദ്ധാ​ത്മാ​വ് രൂ​പം ന​ല്‍​കി​യ അനോയ്ൻടിംഗ് ഫയർ കാതോലിക് മിനിസ്‌‌ട്രി (എ​എ​ഫ്സി​എം) ആ​ണ് ഡ​ബ്ലി​നി​ൽ ഒ​രു​ക്കു​ന്ന​ത്.

അ​യ​ർ​ല​ൻഡിലെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വൈ​ദി​ക​രോ​ടൊ​പ്പം യു​കെ​യി​ലെ​യും അ​യ​ർ​ല​ൻ​ഡി​ലെ​യും എ​എ​ഫ്സി​എം ശു​ശ്രൂ​ഷ​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​ശു​ശ്രൂ​ഷ മ​ല​യാ​ള​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​ശു​ദ്ധ ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ​ച​ന ശു​ശ്രൂ​ഷ, സ്തു​തി - ​ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ശു​ശ്രൂ​ഷ​യി​ൽ വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​നും അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​എ​ഫ്സി​എം അ​യ​ർ​ല​ൻഡ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

Kerala

മുരിങ്ങൂരിൽ ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം

മു​​രി​​ങ്ങൂ​​ർ: ഡി​​വൈ​​ൻ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ പു​​തു​​വ​​ർ​​ഷ​​ത്തി​​ൽ പു​​ത്ത​​ൻ അ​​ഭി​​ഷേ​​ക​​ത്തോ​​ടെ ജി​​വി​​ക്കാ​​ൻ ദൈ​​വ​​ജ​​ന​​ത്തെ ഒ​​രു​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജ​​നു​​വ​​രി ഒ​​ൻ​​പ​​തു മു​​ത​​ൽ 11 വ​​രെ പ്ര​​ത്യേ​​ക ആ​​ന്ത​​രി​​ക സൗ​​ഖ്യ​​ധ്യാ​​നം ന​​ട​​ത്തു​​മെ​​ന്ന് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ജോ​​ർ​​ജ് പ​​ന​​ക്ക​​ൽ അ​​റി​​യി​​ച്ചു.

ദൈ​​വ​​ജ​​ന​​ത്തെ സൗ​​ഖ്യ​​ത്തി​​ലേ​​ക്കു വി​​ടു​​ത​​ലി​​ലേ​​ക്കും പ​​രി​​ശു​​ദ്ധാ​​ത്മ അ​​ഭി​​ഷേ​​ക​​ത്തി​​ലേ​​ക്കും ന​​യി​​ക്കു​​ന്ന ധ്യാ​​ന​​ത്തി​​ന് ഫാ. ​​മാ​​ത്യു നാ​​യി​​ക്കം​​പ​​റ​​ന്പി​​ൽ, ഫാ. ​​ജോ​​ർ​​ജ് പ​​ന​​ക്ക​​ൽ, ഫാ. ​​മാ​​ത്യു ത​​ട​​ത്തി​​ൽ, ഫാ. ​​ആ​​ന്‍റ​​ണി പ​​യ്യ​​പ്പി​​ള്ളി, ഫാ. ​​ഷി​​ജോ നെ​​റ്റി​​യാം​​ഗ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും. ആ​​ദ്യം ബു​​ക്ക് ചെ​​യ്യു​​ന്ന 150 പേ​​ർ​​ക്ക് മാ​​ത്ര​​മേ പ്ര​​വേ​​ശ​​ന​​മു​​ള്ളൂ. ധ്യാ​​നം ബു​​ക്ക് ചെ​​യ്യാ​​ൻ ഫോ​​ണ്‍: 9447785548, 9496167557.

NRI

ഡാ​ള​സ് ഫ്ര​ണ്ട്‌​സ് ഓ​ഫ് റാ​ന്നി​യു​ടെ സ്നേ​ഹ​സം​ഗ​മം 23ന്

ഡാ​ള​സ്: ഡാ​ള​സ് ഫ്ര​ണ്ട്‌​സ് ഓ​ഫ് റാ​ന്നി​യു​ടെ സ്നേ​ഹ​സം​ഗ​മം ഈ ​മാ​സം 23ന് ​വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ കാ​രോ​ൾ​ട്ട​ണി​ൽ ന​ട​ക്കും. ഈ ​സ്നേ​ഹ സം​ഗ​മ​ത്തി​ന്‍റെ ആ​രം​ഭം ഡാ​ള​സി​ലാ​യി​രു​ന്നു.

ഇ​തൊ​രു സ്റ്റേ​ജ് പ്രോ​ഗ്രാ​മാ​യി​ട്ട​ല്ല ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ത​മ്മി​ൽ കാ​ണാ​നും പ​രി​ച​യം പു​തു​ക്കു​വാ​നു​മു​ള്ള അ​വ​സ​ര​മാ​യി​ട്ടാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​ലാ​സം: St. Mary's Orthodox Church of India,1080 W Jackson Rd,Carrollton, TX - 75006.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​ഭാ​ഷ് പ​ന​വേ​ലി​ൽ - 469 877 0130, ഷി​ജു അ​ബ്ര​ഹാം - 214 929 3570.

Kerala

ദ​മ്പ​തീ​ധ്യാ​നം

മു​​​രി​​​ങ്ങൂ​​​ർ: ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ആ​​​ന്ത​​​രി​​​ക​​​സൗ​​​ഖ്യ ദ​​​മ്പ​​​തീ​​​ധ്യാ​​​നം ന​​​വം​​​ബ​​​ർ 28നു ​​​രാ​​​വി​​​ലെ ഒ​​​മ്പത്​​​ മു​​​ത​​​ൽ 30 വ​​​രെ ന​​​ട​​​ത്തു​​​മെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.

ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 50 ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം. ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ കൂ​​​ടെ​​​വ​​​രു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക ധ്യാ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ബു​​​ക്ക് ചെ​​​യ്യാ​​​ൻ - 9447785548.

NRI

റ​വ.​ഫാ. സേ​വ്യ​ര്‍ ഖാ​ന്‍ വ​ട്ടാ​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ആ​ത്മീ​യ ധ്യാ​നം മ​യാ​മി​യി​ല്‍

മ​യാ​മി: മ​യാ​മി ഔ​വ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് കാ​ത്ത​ലി​ക് ഫോ​റോ​നാ ദേ​വാ​ല​യ​ത്തി​ല്‍ ധ്യാ​ന​ഗു​രു റ​വ. ഫാ. ​സേ​വ്യ​ര്‍ ഖാ​ന്‍ വ​ട്ടാ​യി​ല്‍ ന​യി​ക്കു​ന്ന ഇ​ട​വ​ക​ധ്യാ​നം ഈ ​മാ​സം 24ന് ​വൈ​കു​ന്നേ​രം ആ​രം​ഭി​ക്കും.

നാ​ല് ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഈ ​ആ​ത്മീ​യ ധ്യാ​ന​ശു​ശ്രൂ​ഷ​യി​ല്‍ ഏ​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കു​വാ​ന്‍ ക​ഴി​യു​മെ​ന്ന് ഫോ​റോ​നാ വി​കാ​രി റ​വ. ഫാ. ​ജോ​ര്‍​ജ്ജ് ഇ​ളം​ബാ​ശേ​രി അ​റി​യി​ച്ചു.

24ന് ​വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ ഒ​മ്പ​ത് വ​രെ​യും 25ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ ഒ​മ്പ​ത് വ​രെ​യും 26ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ അ​ഞ്ച് വ​രെ​യും. 27ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ നാ​ലു വ​രെ​യു​മാ​ണ് ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ധ്യാ​ന​ത്തി​ല്‍ സം​ബ​ന്ധി​ക്കു​വാ​ന്‍ പ്ര​ത്യേ​ക ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​വ​ശ്യ​മി​ല്ല. ധ്യാ​ന ദി​വ​സ​ങ്ങ​ളി​ല്‍ ധ്യാ​ന​ഗു​രു​വി​നെ ക​ണ്ട് പ്രാ​ര്‍​ഥി​ക്കു​ന്ന​തി​ന് അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ധ്യാ​ന​ത്തെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി വി​കാ​രി​യ​ച്ച​നെ​യും ട്ര​സ്റ്റി​മാ​രെ​യും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

വി​കാ​രി ഫാ. ​ജോ​ര്‍​ജ് ഇ​ളം​ബാ​ശേ​രി​ല്‍ - (248) 7944343, ജോ​ഷി ജോ​സ​ഫ് - (954) 2540024, ജോ​ബി പ​ന​യ്ക്ക​ല്‍ - (954) 7781021, കം​ഗ്സി​ലി കോ​യി​പ​റ​മ്പി​ല്‍ - (305) 8907463, ബെ​ന്നി മാ​ത്യു - (954) 8900084.

Latest News

Corehub Up