ബ്രില്ല്യന്റ് പാലാ
പാലാ: കേരളാ എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയിൽ (കീം) പാലാ ബ്രില്ല്യന്റിന് മികച്ച നേട്ടം. എൻജിനിയറിംഗ് വിഭാഗത്തിൽ ഒന്നാം റാങ്കുൾപ്പടെ ആദ്യ 20 റാങ്കും ഫാർമസി വിഭാഗത്തിൽ ആദ്യ രണ്ടു റാങ്കും എസ്സി വിഭാഗത്തിൽ ഒന്നാം റാങ്കും എസ്ടി വിഭാഗത്തിൽ രണ്ടാം റാങ്കും ബ്രില്ല്യന്റിലെ വിദ്യാർഥികൾ സ്വന്തമാക്കി.
ഒന്നാം റാങ്ക് നേടിയ റോഷൻ രാജു മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടു പഠനത്തിനൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു.
രണ്ടാം റാങ്ക് നേടിയ ധ്യാൻ തേജ് മണപ്പാട്ടിയും മൂന്നാം റാങ്ക് നേടിയ കെ.ആർ. വിസ്മയും ഏഴാം റാങ്ക് നേടിയ തലാൽ ഷിഹാബുദീനും പത്താം റാങ്ക് നേടിയ റിതിൻരാജും ഒരുവർഷമായി ബ്രില്ല്യന്റ് സ്റ്റഡിസെന്ററിൽ എൻട്രൻസ് പരിശീലനം നേടിവരുകയായിരുന്നു.
നാലാം റാങ്ക് നേടിയ എച്ച്. രോഹിത് കൃഷ്ണ (കാക്കനാട് നൈപുണ്യ സ്കൂൾ), അഞ്ചാം റാങ്ക് നേടിയ ഗോവിന്ദ് വിനോദ് (മുണ്ടത്തിക്കോട് എൻഎസ്എസ് എച്ച്എസ്എസ്), ആറാം നേടിയ ആൽഫ്രഡ് ജെൻസണ് (മാന്നാനം കെഇ സ്കൂൾ),
എട്ടാം റാങ്ക് നേടിയ കൃഷ്ണ ജെ. മേനോൻ (കാക്കനാട് ഭവൻസ് വിദ്യാമന്ദിർ), ഒമ്പതാം റാങ്ക് നേടിയ ജോഷ്വാ എസ്. ചുണ്ടത്ത് ( മാന്നാനം കെഇ സ്കൂൾ) എന്നിവർ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു.
ഫാർമസിയിൽ ഒന്നാം റാങ്ക് ലഭിച്ച വിനായക് നാരായണും രണ്ടാം റാങ്ക് ലഭിച്ച ജെസ്സെ ജസ്റ്റിനും എസ്സി വിഭാഗത്തിൽ ഒന്നാം റാങ്ക് ലഭിച്ച സൗരവ് സുനിലും ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു.
എൻജിനീയറിംഗ് വിഭാഗത്തിൽ ആദ്യ 50 റാങ്കിൽ 48ഉം 100 റാങ്കിൽ 90ഉം 500 റാങ്കിൽ 380ഉം ബ്രില്ല്യന്റിന് നേടാനായി. ഉന്നത വിജയം കരസ്ഥമാക്കിയവരെ ബ്രില്ല്യന്റിന്റെ ഡയറക്ടേഴ്സും അധ്യാപകരും ചേർന്ന് അഭിനന്ദിച്ചു.
Tags : Pala Brilliant KEAM entrance Top rank