x
ad
Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​പ്റ്റി​ക് ടാ​ങ്ക് വി​ഷ​വാ​ത​കം: ഡ​ൽ​ഹി​യി​ൽ മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

സ്വ​​ന്തം ലേ​​ഖ​​ക​​ൻ
Published: June 28, 2026 01:49 AM IST | Updated: June 28, 2026 01:49 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​ഡ​​ൽ​​ഹി: സെ​​പ്റ്റി​​ക് ടാ​​ങ്ക് വൃ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നി​​ടെ വി​​ഷ​​വാ​​ത​​കം ശ്വ​​സി​​ച്ചു മൂ​​ന്നു തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ദാ​​രു​​ണാ​​ന്ത്യം‌.

ഡ​​ൽ​​ഹി​​യി​​ലെ മു​​ണ്ട്ക വ്യാ​​വ​​സാ​​യി​​ക ഏ​​രി​​യ​​യി​​ലെ ഒ​​രു ഫാ​ക്‌​ട​റി​​യി​​ൽ വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​യ്ക്കു​​ശേ​​ഷ​​മാ​​യി​​രു​​ന്നു സം​​ഭ​​വം. 32നും 42​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള മൂ​​ന്നു തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് മ​​രി​​ച്ച​​ത്.

സെ​​പ്റ്റി​​ക് ടാ​​ങ്കു​​ക​​ളി​​ലും ഓ​​വു​​ചാ​​ലു​​ക​​ളി​​ലും തൊ​​ഴി​​ലാ​​ളി​​ക​​ളെ ഉ​​പ​​യോ​​ഗി​​ച്ച് ശു​​ചീ​​ക​​ര​​ണം ന​​ട​​ത്തു​​ന്ന​​തി​​നു രാ​​ജ്യ​​ത്തു നി​​രോ​​ധ​​ന​മു​ണ്ട്. ഫാ​​ക്‌​ട​റി ഉ​​ട​​മ, കോ​​ൺ​​ട്രാ​​ക്‌​ട​ർ എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ടെ മൂ​​ന്നു പേ​​ർ​​ക്കെ​​തി​​രേ ഡ​​ൽ​​ഹി പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.

ശു​​ചീ​​ക​​ര​​ണ​ത്തി​നി​​റ​​ങ്ങി​​യ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ഫാ​ക്‌​ട​റി അ​​ധി​​കൃ​​ത​​ർ മ​​തി​​യാ​​യ സു​​ര​​ക്ഷാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ന​​ൽ​​കി​​യി​​ല്ലെ​​ന്ന് ആ​​രോ​​പ​​ണ​​മു​​ണ്ട്.

സെ​​പ​​റ്റി​​ക് ടാ​​ങ്കി​​ൽ ആ​​ദ്യ​​മി​​റ​​ങ്ങി​​യ തൊ​​ഴി​​ലാ​​ളി വി​​ഷ​​വാ​​ത​​കം ശ്വ​​സി​​ച്ചു കു​​ഴ​​ഞ്ഞു​​വീ​​ണതോ‌ടെ ഇ​​യാ​​ളെ ര​​ക്ഷി​​ക്കാ​​നാ​​യി​​റ​​ങ്ങി​​യ മ​​റ്റു ര​​ണ്ടു​പേ​​രും പി​​ന്നാ​​ലെ ബോ​​ധ​​മ​​റ്റു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

Tags : Septic tank poisoning Delhi workers die

Recent News

Corehub Up