Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poisoning

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്നു സം​ശ​യം; ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

പ​​​ഴ​​​യ​​​ന്നൂ​​​ർ: വീ​​​ട്ടി​​​ൽ​​​വ​​​ച്ച് ബ്ര​​​ഡും ജാ​​​മും ക​​​ഴി​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ അ​​​സ്വ​​​സ്ഥ​​​ത അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ഗൃ​​​ഹ​​​നാ​​​ഥ​​​ൻ മ​​​രി​​​ച്ചു. ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​ര​​​ണ​​​മെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. വ​​​ട​​​ക്കേ​​​ത്ത​​​റ നീ​​​ർ​​​ണ​​​മു​​​ക്ക് കു​​​ന്ന​​​ത്തു​​​വീ​​​ട്ടി​​​ൽ വി​​​നോ​​​ദ് കു​​​മാ​​​ർ (60) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ളോ​​​ടെ ഇ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പം ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച മ​​​ക്ക​​​ളി​​​ൽ ഒ​​​രാ​​​ൾ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ​​​യ്ക്കു​​​ശേ​​​ഷം ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ടു.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി വി​​​നോ​​​ദ്കു​​​മാ​​​റും മ​​​ക്ക​​​ളാ​​​യ വി​​​ദ്യ, വൃ​​​ന്ദ എ​​​ന്നി​​​വ​​​രും ബ്ര​​​ഡും ജാ​​​മും ക​​​ഴി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ മൂ​​​വ​​​ർ​​​ക്കും ഛർ​​​ദി​​​യും അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ളും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​രെ ഉ​​​ട​​​ൻ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ ഒ​​​റ്റ​​​പ്പാ​​​ല​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്ന​​​ര​​​യോ​​​ടെ വി​​​നോ​​​ദ്കു​​​മാ​​​ർ മ​​​രി​​​ച്ചു.

ബ​​​ന്ധു​​​വി​​​ന്‍റെ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പൊ​​​ലി​​​സ് അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​ന് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്. സം​​​സ്കാ​​​രം ഇ​​​ന്നു ന​​​ട​​​ക്കും. ഭാ​​​ര്യ: സു​​​നി​​​ത. വി​​​വേ​​​ക് എ​​​ന്ന മ​​​ക​​​നു​​​മു​​​ണ്ട്.

National

ശ​രീ​ര​ത്തി​ൽ മോ​ർ​ഫി​ൻ സാ​ന്നി​ധ്യം; മും​ബൈ​യി​ലെ നാ​ലം​ഗ കു​ടും​ബ​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത

മും​ബൈ: ത​ണ്ണി​മ​ത്ത​ൻ ക​ഴി​ച്ച​ശേ​ഷം നാ​ലം​ഗ കു​ടും​ബം മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ല്ല മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ട്ടി​ൽ നി​ന്നും ശേ​ഖ​രി​ച്ച സാ​മ്പി​ളി​ൽ കൃ​ത്രി​മ ക​ള​റോ മ​ധു​ര​മോ ചേ​ർ​ത്ത​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ച്ചി​ട്ടി​ല്ല.

മും​ബൈ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ല്ല ദോ​ക്കാ​ഡി​യ, ഭാ​ര്യ ന​സ്റീ​ൻ, മ​ക്ക​ളാ​യ സൈ​ന​ബ്, ആ​യി​ഷ എ​ന്നി​വ​രാ​ണ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്. മ​രി​ച്ച​വ​രു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ നി​റം മാ​റ്റം എ​ന്തോ വി​ഷാം​ശം ഉ​ള്ളി​ലെ​ത്തി​യ​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

മ​രി​ച്ച​വ​രു​ടെ ത​ല​ച്ചോ​റ്, ഹൃ​ദ​യം, കു​ട​ൽ തു​ട​ങ്ങി​യ ആ​ന്ത​രി​കാ​വ​യ​ങ്ങ​ൾ പ​ച്ച​നി​റ​മാ​യി മാ​റി​യി​രു​ന്നു. ഇ​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന​ത​ല്ല. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യു​ണ്ടാ​യ​തെ​ന്ന് ഡോ​ക്ട‌​ർ​മാ​ർ പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണ്. അ​ബ്‌​ദു​ല്ല​യു​ടെ ശ​രീ​ര​ത്തി​ൽ മോ​ർ​ഫി​ന്‍റെ അം​ശ​വും ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്.

National

സ്ത്രീ​ധ​ന ത​ർ​ക്കം; ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വി​ഷം കു​ത്തി​വ​ച്ച് കൊ​ന്നു

ഗാ​സി​യാ​ബാ​ദ്: ഗു​രു​ഗ്രാ​മി​ല്‍ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി. സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ഴ്സാ​യാ​യ കാ​ജ​ലി​നെ (23) റേ​ഡി​യോ​ള​ജി​സ്റ്റാ​യ ഭ​ർ​ത്താ​വ് അ​രു​ൺ ശ​ർ​മ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഗാ​സി​യാ​ബാ​ദി​ലെ ബെ​ഹ്ത ഹാ​ജി​പൂ​ർ സ്വ​ദേ​ശി​യാ​ണ് അ​രു​ൺ. ഗു​രു​ഗ്രാ​മി​ലെ ന​ഴ്സിം​ഗ് ഹോ​മി​ൽ ഒ​ന്നി​ച്ച് ജോ​ലി ചെ​യ്ത​വ​രാ​യി​രു​ന്നു അ​രു​ണും കാ​ജ​ലും. ആ​ദ്യം ഇ​രു​വ​രും ത​മ്മി​ല​ൽ സൗ​ഹൃ​ദ​മാ​യി​രു​ന്നു. പി​ന്നീ​ട​ത് പ്ര​ണ​യ​മാ​യി മാ​റി. അ​വ​സാ​നം ഇ​രു​വ​രും വി​വാ​ഹം ക​ഴി​ക്കാ​നും തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞ് കു​റ​ച്ചു​നാ​ൾ സ​ന്തോ​ഷ​പൂ​ർ​ണ​മാ​യ ജീ​വി​ത​മാ​യി​രു​ന്നു.

എ​ന്നാ​ൽ പി​ന്നീ​ട് അ​രു​ൺ നി​സാ​ര കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ശ​ല്യ​പ്പെ​ടു​ത്താ​നും പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഉ​പ​ദ്ര​വി​ക്കാ​നും തു​ട​ങ്ങി. മാ​ർ​ച്ച് നാ​ലി​ന് ഹോ​ളി ആ​ഘോ​ഷ​ത്തി​നാ​യി കാ​ജ​ലും അ​രു​ണും കാ​ജ​ലി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. 17ന് ​രാ​ത്രി അ​രു​ൺ മ‌​ദ്യ​പി​ച്ചാ​ണ് കാ​ജ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ അ​രു​ണ്‍ കാ​ജ​ലി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

അ​ടു​ത്ത ദി​വ​സം അ​തി​നെ​പ്പ​റ്റി സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലും ഇ​രു​വ​രും ത​മ്മി​ൽ വീ​ണ്ടും ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ​യാ​ണ് കാ​ജ​ലി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ നി​ന്ന് ഒ​രു സി​റി​ഞ്ച് ക​ണ്ടെ​ത്തി​യ​താ​യി കാ​ജ​ലി​ന്‍റെ കു​ടും​ബം പോ​ലീ​സി​നെ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് അ​രു​ൺ മ​ക​ളെ വി​ഷം കു​ത്തി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് അ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​തോ​ടെ അ​രു​ണി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ താ​ൻ ഭാ​ര്യ​യെ വി​ഷം കു​ത്തി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു.

Kerala

മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി പി​താ​വ് ജീ​വ​നൊ​ടു​ക്കി; കു​ട്ടി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി. മാ​ന്നാ​ർ ശി​വ​ശൈ​ലം വെ​ള്ളി​ക്കി​ഴ​ക്കേ​തി​ൽ മ​നോ​ജ് (45) ആ​ണ് മ​രി​ച്ച​ത്.

കു​ട്ടി​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ ശേ​ഷം സ്വ​യം വി​ഷം ക​ഴി​ച്ചാ​ണ് മ​നോ​ജ് മ​രി​ച്ച​ത്. മ​ക്ക​ൾ ശി​വ​ഗം​ഗ, ശി​വ കീ​ർ​ത്ത​ന എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്.

സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ളി​ച്ചു​കൊ​ണ്ടു വ​രു​ന്ന വ​ഴി​യാ​ണ് മ​നോ​ജ് കു​ട്ടി​ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കാ​റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ പാ​ല​ത്തി​ന​രി​കി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ജ്യൂ​സി​ലാ​ണ് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​ച്ഛ​ൻ വി​ഷം ക​ല​ക്കി ന​ൽ​കി​യ​ത്.

വി​ഷ​മാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് മ​ക്ക​ൾ ജ്യൂ​സ് കു​ടി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ശി​വ​ഗം​ഗ ആ​റാം ക്ലാ​സി​ലും ശി​വ കീ​ർ​ത്ത​ന ര​ണ്ടാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.

District News

 വി​ഴി​ഞ്ഞ​ത്തെ ഭ​ക്ഷ്യവി​ഷ​ബാ​ധ:ച​തി​ച്ച​ത് മീ​ൻ​മു​ട്ട​യെ​ന്ന് സം​ശ​യം; ചി​കി​ത്സ തേ​ടി​യ​വർ നിരവധി

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്തെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ മീ​ൻ​മു​ട്ട​യി​ൽ നി​ന്നാ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ. ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ ചി​കി​ത്സ​തേ​ടു​ക​യും ചെ​യ്ത സം​ഭ​വം ഏ​റെ ഗൗ​ര​വ​മാ​യി കാ​ണു​ന്ന​താ​യി പ​റ​യു​ന്ന ആ​രോ​ഗ്യവി​ഭാ​ഗ​വും പോ​ലീ​സും മ​രിച്ചവരിൽ​നി​ന്നു ശേ​ഖ​രി​ച്ച വ​സ്തു​ക്ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ല​വും കാ​ത്തി​രി​ക്കു​ക​യാ​ണ്.​

വി​ഴി​ഞ്ഞ​ത്തെ സീ ​ഫു​ഡ് റ​സ്റ്റ റ​ന്‍റാ​യ അ​സ്മാ​ക്കി​ൽ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ചു ര​ണ്ടു​പേ​ർ മ​രി​ച്ച​തി​നു​പ​രി ഒ​ന്പ​തു​പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​വ​രെ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ന്നൂ​റോ​ളം പേ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​വി​ടെ എ​ത്തി​യി​രു​ന്നു. മീ​ൻ​മു​ട്ട​യും കൊ​ഞ്ചും ക​ഴി​ച്ച​വ​രെ​യാ​ണ് ഗു​രു​ത​ര​മാ​യി വി​ഷം ബാ​ധി​ച്ച​ത്. ഇ​വ​രി​ൽ എ​ത്ര പേ​ർ ചി​കി​ത്സ തേ​ടി​യെ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ​ക്ക് വ്യ​ക്ത​ത​യി​ല്ല.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ ത​ല​സ്ഥാ​ന​ത്തെ വ​ൻ​കി​ട ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​യ​വ​രു​ടെ ക​ണ​ക്കു മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും ചെ​റു​കി​ട ആ​ശു​പ​ത്രി​ക​ളി​ലും നി​ര​വ​ധി​പേ​ർ ചി​കി​ത്സ തേ​ടി​യി​രി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സം​ഭ​വ​ദി​വ​സം മ​രി​ച്ച കൊ ​ല്ലം നി​ല​മേ​ൽ സ്വ​ദേ​ശി റ​ഷീ​ദ ബീ​വി​യു​ടെ മ​ക​ൾ സ​ജി​മോ​ളു​ടെ മൊ​ഴി ച​ട​യ​മം​ഗ​ലം സി​ഐ എ​ൻ. സു​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​യി​ൽ പ്ര ​വേ​ശി​പ്പി​ച്ച​വ​രി​ൽ ജ​യി​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​മ്പോ​ൾ​അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന റി​ട്ട. എ​സ്ഐ​യു​ടെ നി​ല മെ​ച്ച​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന വാ​ഴ​മു​ട്ടം സ്വ​ദേ​ശി​യും തൃ​ക്കാ​ക്ക​ര ജ​യി​ലി​ലെ വീ​വിം​ഗ് ഇ​ൻ​സ്പെ​ക്ട​റു​മാ​യ എ​സ്. അ​രു​ൺ​രാ​ജി​ന്‍റെ (39) നി​ല​യാ​ണ് ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​ത്. അ​രു​ൺ​രാ​ജി​നൊ​പ്പം ഭാ​ര്യ പൂ​ജാ ദി​ലീ​പ്, അ​ഞ്ചു​വ​യ​സു​ള്ള മ​ക​ൻ അ​യാ​ൻ അ​രു​ൺ, ബ​ന്ധു​വാ​യ പ​ത്തു വ​യ​സു​കാ​രി ദി​യാ ഗി​രീ​ഷ് എ​ന്നി​വ​രും ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ​ർ​ക്കൊ​ന്നും കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും ആ​ശ്വാ​സ​മാ​യി.

ഭ​ക്ഷ്യ വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര പ​ട്ടാ​ഴി സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജ​യ​യും മ​ക​ൾ ആ​ർ​ച്ച​യും ശ​നി​യാ​ഴ്ച നി​ർ​ബ​ന്ധി​ത ഡി​സ്‌​ചാ​ർ​ജ് വാ​ങ്ങി​പ്പോ​യി. നി​ല​വി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ബ​ന്ധു​ക്ക​ൾ ച​ട​യ​മം​ഗ​ലം സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ൽ ക​ണ്ണും​ന​ട്ടി​രി​ക്കു​ക​യാ​ണ് പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രും.

മ​രി​ച്ച​വ​രും ആ​ശു​പ​ത്രി​യി​ലു​ള്ള​വ​രും ഏ​തു​ത​രം ഭ​ക്ഷ​ണ​മാ​ണു ക​ഴി​ച്ച​ത് എ​ന്നു​ള്ള​കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക് ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല. സം​ഭ​വ​മ​റി​ഞ്ഞ് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് ഭ​ക്ഷ​ണാ​വ​ശി​ഷ്ടം ശേ​ഖ​രി​ക്കാ​നാ​കാ​ത്ത​തും തി​രി​ച്ച​ടി​യാ​യി.

വൈ​കു​ന്നേ​രം മു​ത​ൽ പു​ല​ർ​ച്ചെ​വ​രെ ന​ട​ന്ന ക​ച്ച​വ​ട​ശേ​ഷം സ്ഥാ​പ​നം വൃ​ത്തി​യാ​ക്കി ജീ​വ​ന​ക്കാ​ർ മ​ട​ങ്ങി​യ ശേ​ഷ​മാ​ണ് മ​ര​ണ​മു​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ പു​റം​ലോ​ക​മ​റി​യു​ന്ന​ത്. വി​ഴി​ഞ്ഞം പോ​ലീ​സ് എ​ത്തി റ​സ്റ്റ​റ​ന്‍റ് പൂ​ട്ടി സീ​ൽ​വ​ച്ചെ​ങ്കി​ലും സാ​മ്പി​ൾ ശേ​ഖ​ര​ണം പാ​ളി​യി​രു​ന്നു.

Latest News

Corehub Up