x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ഞ്ച് യു​​വാ​​ക്ക​​ള്‍​ക്കു​​കൂ​​ടി ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ


Published: June 23, 2026 11:52 PM IST | Updated: June 23, 2026 11:52 PM IST

കുമരകം: അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ​​ടി​​ഞ്ഞാ​​റു​​ഭാ​​ഗ​​ത്തു​​ള്ള തൊ​​ള്ളാ​​യി​​രം ഷാ​​പ്പി​​ല്‍​നി​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ച്ച കൂ​​ടു​​ത​​ല്‍ യു​​വാ​​ക്ക​​ള്‍​ക്ക് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റു. മ​​ണ​​ര്‍​കാ​​ട്, ആ​​ര്‍​പ്പൂ​​ക്ക​​ര, വ​​ട​​വാ​​തൂ​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ഞ്ച് യു​​വാ​​ക്ക​​ള്‍​ക്കാ​​ണ് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ​​തെ​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍ അ​​റി​​യി​​ച്ചു. ഇ​​വ​​രി​​ല്‍ മ​​ണ​​ര്‍​കാ​​ട് പാ​​ല​​യ്ക്കാ​​ട്ട് ജി​​ന്‍​സ് (35), സ​​ഹോ​​ദ​​ര​​ന്‍ ജി​​തി​​ന്‍ (31), ആ​​ര്‍​പ്പൂ​​ക്ക​​ര പാ​​വ​​ന​​മാ​​ലി അ​​ഖി​​ല്‍ (30) എ​​ന്നി​​വ​​ര്‍ ഇ​​പ്പോ​​ഴും ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ തു​​ട​​രു​​ക​​യാ​​ണ്.

സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന വ​​ട​​വാ​​തൂ​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ മൂ​​ന്നു പേ​​രി​​ല്‍ ര​​ണ്ട് പേ​​ര്‍​ക്കാ​​ണ് ഭ​​ക്ഷ്യ വി​​ഷ​​ബാ​​ധ. ഇ​​വ​​ര്‍ ര​​ണ്ടു പേ​​രും വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യി​​രു​​ന്നു. ഷാ​​പ്പി​​ലെ ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​തി​​രു​​ന്ന യു​​വാ​​വി​​ന് രോ​​ഗ​​ബാ​​ധ​​യു​​ണ്ടാ​​യി​​ല്ല.

ജി​​ന്‍​സും ജി​​തി​​നും മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ആ​​ശു​​പ​​ത്രി​​യി​​ലും അ​​ഖി​​ല്‍ അയ്മനം ഗ്രേ​​യ്‌​​സ് ആ​​ശു​​പ​​ത്രി​​യി​​ലു​​മാ​​ണു ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന​​ത്.

ഷാ​പ്പി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച യു​വാ​വി​ന്‍റെ മ​ര​ണം
അ​ന്വേ​ഷ​ണം ത്വ​രി​ത ഗ​തി​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: പ​രി​പ്പ് തൊ​ള്ളാ​യി​രം ഷാ​പ്പി​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ പൂ​ർ​ണ രൂ​പം ല​ഭി​ക്കാ​നി​രി​ക്കെ അ​ന്വേ​ഷ​ണം ത്വ​രി​ത ഗ​തി​യി​ൽ. കു​മ​ര​കം സ്വ​ദേ​ശി ജ്യോ​തി​ഷ് ( 41) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

അ​ണു​ബാ​ധ​യാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ന്ന കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യി​ലെ ഡോ​ക്ട​ർ​മാ​ർ പോ​ലീ​സി​ന് ന​ൽ​കി​ട്ടു​ള്ള പ്രാ​ഥ​മി​ക വി​വ​രം. ഇ​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നു​ണ്ടാ​യ അ​ണു​ബാ​ധ​യാ​കാം എ​ന്നാ​ണ് നി​ഗ​മ​നം. ജ്യോ​തി​ഷി​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ സാം​പി​ൾ പോ​ലീ​സ് പ​തോ​ള​ജി ലാ​ബി​ൽ അ​യ​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും.

ഭ​ക്ഷ്യ വ​കു​പ്പ് ശേ​ഖ​രി​ച്ച സാം​പി​ളു​ക​ൾ അ​വ​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കും. അ​തേ​സ​മ​യം ഷാ​പ്പ് ലൈ​സ​ൻ​സി, മാ​നേ​ജ​ർ , കു​ക്ക് എ​ന്നി​വ​ർ​ക്കെ​തി​രേ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ ക​ള്ളു ഷാ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഭ​ക്ഷ്യ വ​കു​പ്പി​ന്‍റെ​യും ലൈ​സ​ൻ​സ് ഈ ​ഷാ​പ്പി​നി​ല്ലെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഷാ​പ്പി​ന്‍റെ ലൈ​സ​ൻ​സി​യും മാ​നേ​ജ​രും കു​ക്കും ഒ​ളി​വി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ്യോ​തി​ഷും സു​ഹൃ​ത്തു​ക്ക​ളും പ​രി​പ്പ് തൊ​ള്ളാ​യി​രം ഷാ​പ്പി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ബാ​ധി​ച്ച് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് ജ്യോ​തി​ഷ് മ​രി​ച്ച​ത്.

Tags : poisoning Nattuvishesham District news

Recent News

Corehub Up