തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനു കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന കോളജ് സ്പോർട്സ് അക്കാഡമികളിലേക്ക് പിജി തലത്തിലുള്ള സെലക്ഷൻ 30നു രാവിലെ ഒന്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ.
അത്ലറ്റിക്സ്, ആർച്ചറി, ബാസ്കറ്റ്ബോൾ, ബോക്സിംഗ്, കനോയിംഗ് കയാക്കിംഗ്, സൈക്ലിംഗ്, ഫെൻസിംഗ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖൊ-ഖൊ, നെറ്റ്ബോൾ, റോവിംഗ്, സോഫ്റ്റ്ബോൾ, സ്വിമ്മിംഗ്, തയ്ക്വാൺഡോ, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിംഗ്, റസലിംഗ് എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷൻ നടത്തുന്നത്.
സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 8.30ന് ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് ഡ്രസ് എന്നിവ സഹിതം എത്തിച്ചേരണം. ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്കും, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ മെഡൽ നേടിയവർക്കും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം.
Tags : Sports Council selection sports academies PG level