x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്‌​ബോ​ൾ ബോ​ർ​ഡു​ക​ളി​ൽ പു​ക​യി​ല പ​ര​സ്യം: ന​ട​പ​ടി തു​ട​ങ്ങി


Published: June 24, 2026 01:55 AM IST | Updated: June 24, 2026 01:55 AM IST

ഇ​രി​ട്ടി: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡു​ക​ളി​ലെ പു​ക​യി​ല പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ അ​രോ​ഗ്യ വ​കു​പ്പ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി. പ​രി​ശോ​ധ​ന​യി​ൽ പാ​യം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ബോ​ർ​ഡു​ക​ളി​ൽ പു​ക​യി​ല പ​ര​സ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​ത്ത​രം ബോ​ർ​ഡു​ക​ൾ സം​ഘാ​ട​ക​ർ സ്വ​യം നീ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ പു​ക​വ​ലി പ​ര​സ്യ​മു​ള്ള ഭാ​ഗം സ്ഥി​ര​മാ​യി മാ​യ്ക്കാ​നോ നി​ർ​ദേ​ശം ന​ൽ​കി.

നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ കോ​ട്പാ നി​യ​മ​പ്ര​കാ​രം ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​രി​ശോ​ധ​ന​യ്ക്ക് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സി.​പി.​സ​ലീം നേ​തൃ​ത്വം ന​ൽ​കി. ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നോ​ജ് സി. ​കു​റ്റി​യാ​നി, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ജി​തി​ൻ ജോ​ർ​ജ്, സ​ന്ദീ​പ് സു​ധാ​ക​ര​ൻ, ജെ​പി​എ​ച്ച്എ​ൻ ദീ​പ, നി​മി​ഷ, ആ​ശാ​വ​ർ​ക്ക​ർ ലീ​ന​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : Action has begun Nttuvishesham Distict news

Recent News

Corehub Up